#ദിനസരികള്‍ 617


||ചോദ്യോത്തരങ്ങള് |

ചോദ്യം : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണോ വനിതാ മതില് ?

ഉത്തരം : ശബരിമലയും വനിതാ മതിലുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്ന് എത്രയോ തവണ പറഞ്ഞതാണ്. ശബരിമലയില് സ്ത്രീകളെ കയറ്റണമെന്നതാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്നു പ്രചരിപ്പിക്കുന്നവര് വനിതാ മതില് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളോട് ഐക്യപ്പെടുന്നവരല്ല.എന്നാല് മനസ്സിലാക്കേണ്ട ഒരു വസ്തുത തുല്യത ഒരാശയമായി വനിതാ മതില് ഉയര്ത്തിപ്പിടിക്കുന്നുണ്ട് എന്നതാണ്.അത് മനുഷ്യര് ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീപുരുഷഭേദമെന്യേ തുല്യതയും ലിംഗനീതിയും ഉറപ്പാക്കുന്നതിനു വേണ്ടിയാണ്.മറിച്ചുള്ള ആരോപണങ്ങള് വനിതാ മതിലിന്റെ വിശാലമായ ആശയ പരിസരങ്ങളെ അട്ടിമറിക്കുന്നതിനും സങ്കുചിതപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് ഉന്നയിക്കപ്പെടുന്നത്.

ചോദ്യം : അപ്പോള് ശബരിമല നിങ്ങള്‍‍ക്കൊരു പ്രശ്നമല്ലേ?

ഉത്തരം : അല്ല
ചോദ്യം : ശബരിമല വിഷയം വന്നതിനു ശേഷമാണല്ലോ നിങ്ങള്‌ നവോത്ഥാനമെന്നും സ്ത്രീ മുന്നേറ്റമെന്നുമൊക്കെ പറഞ്ഞ് വ്യാപകമായി പ്രചാരണം തുടങ്ങിയത് ?


ഉത്തരം : ശബരിമലയില് പ്രായഭേദമെന്യേ സ്ത്രീപ്രവേശനമാകാം എന്ന് സുപ്രിംകോടതി വിധി വന്നതിനു ശേഷം കേരളത്തില് എന്താണ് നടന്നതെന്ന ബോധ്യമുണ്ടായിരുന്നുവെങ്കില് ഇത്തരമൊരു ചോദ്യമുണ്ടാകില്ലായിരുന്നു. അതുവരെ സ്ത്രീകള്ക്കും പ്രവേശിക്കാം എന്നു പ്രഖ്യാപിച്ചിരുന്നവരൊക്കെ ഒറ്റരാത്രികൊണ്ട് കടകം മറിഞ്ഞു.സംസ്ഥാന സര്ക്കാറിനേയും അതുവഴി ഇടതുപക്ഷത്തേയും പ്രതിക്കൂട്ടില് നിറുത്താനുള്ള ഒരവസരമായി കണ്ടുകൊണ്ട് വ്യാപകമായ പ്രചാരണങ്ങള് അത്തരക്കാരാല് സംഘടിപ്പിക്കപ്പെട്ടു.ആ കുപ്രചാരണങ്ങളില് പോയി വീണവരെ കാര്യങ്ങള് ബോധ്യപ്പെടുത്താന് നാം പിന്നിട്ടുപോന്ന കാലങ്ങളെക്കുറിച്ച് ഓര്മ്മപ്പെടുത്തേണ്ടി വന്നു. ഈ കുഴപ്പങ്ങളിലൊന്നും ഇടതുപക്ഷത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല.ശബരിമലയില് ആരെങ്കിലും പോകണമെന്നോ പോകണ്ടയെന്നോ ഇടതുപക്ഷം പറഞ്ഞിട്ടില്ല. കൊണ്ടുപോകാന്‌ ശ്രമിച്ചിട്ടുമില്ല.പോകാന് ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നു മാത്രം . ഭരണഘടനാപരമായി ഉത്തരവാദപ്പെടുത്തിയ പരമോന്നത കോടതിയുടെ ഉത്തരവ് പാലിച്ചാല് തീരുന്ന പ്രശ്നം മാത്രമേ ഇക്കാര്യത്തിലുള്ളു. പക്ഷേ അപ്പോള് ജാതിയുടേയും മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില് മുതലെടുപ്പു നടത്താന് കഴിയുകയില്ലെന്നു മാത്രം.ഇപ്പോള് ചുറ്റും നോക്കു. നുണ പറഞ്ഞവരും പ്രചരിപ്പിച്ചവരുമൊക്കെ എവിടെ ? അവര് പതിയെപ്പതിയെ മാളങ്ങളിലേക്ക് പിന്വലിഞ്ഞിരിക്കുന്നു. നാടുനീളെ വിശ്വാസസംരക്ഷണ യാത്ര നടത്തിയ കെ സുധാകരനെക്കുറിച്ച് കേട്ടിട്ട് എത്ര ദിവസമായി ? ആര്ജ്ജവത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന് കഴിയുന്ന ഒരു ബി ജെ പിയുടെ മറ്റു സംഘപരിവാരങ്ങളുടേയോ ഒരു നേതാവിനെ കാണിച്ചു തരാമോ? ശബരിമല ദര്ശനത്തിന് കേന്ദ്രമന്ത്രിമാരെ എത്തിച്ചു കുഴപ്പങ്ങളുണ്ടാക്കാന് നടത്തിയ ശ്രമങ്ങളെന്തായി ? ഇപ്പോള് അവിടെ നിന്നു ഇവിടെ നിന്നും ചില മുരള്ച്ചകള് മാത്രമാണ് കേള്ക്കുന്നത്. അത് നഷ്ടബോധത്തില് നിന്നുമുണ്ടാകുന്നതാണ്. കുറച്ചു കഴിഞ്ഞാല് അതും അവസാനിച്ചുകൊള്ളും. മുതലെടുപ്പു നടാത്താന് ശ്രമിച്ചവരെ ഒന്നൊന്നായി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാതെ ഈ വിഷയത്തില് നിന്നും കാലം പിന്വാങ്ങുകിയില്ല എന്ന കാര്യം സുനിശ്ചിതമാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1