#ദിനസരികള് 487 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയൊമ്പതാം ദിവസം.‌



||സൂഫിക്കഥകള്‍ എന്‍ പി മുഹമ്മദ്||
            കള്ളന്‍ ഗ്രാമത്തിന്റെ അധിപതിയായ കഥയില്‍ തുടങ്ങുക. അതിങ്ങനെയാണ്.
            ഒരിക്കല്‍ ഒരു കള്ളനെ ഗ്രാമീണനെ പിടികൂടി.അയാളെ അവര്‍ ഒരു മരത്തില്‍ കെട്ടിയിട്ടു.അയാള്‍ക്കു നല്കേണ്ട ശിക്ഷയെക്കുറിച്ച് അവര്‍ ചിന്തിക്കുകയും ചെയ്തു.എന്നിട്ട് അവര്‍ പല വഴിക്കു പിരിഞ്ഞു പോയി.വൈകീട്ട് അന്നത്തെ ജോലി കഴിഞ്ഞു വന്നതിനു ശേഷം കള്ളനെ കടലിലെറിയാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്.
            എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ബുദ്ധി കുറഞ്ഞ ഒരാട്ടിടന് ആ വഴിയേ വന്നു.എന്താണ് അയാളെ മരത്തില്‍ കെട്ടിയിടാന്‍ കാരണമെന്ന് ആട്ടിടന്‍ ആരാഞ്ഞു.അവരുടെ പണം ഞാന്‍ സ്വീകരിക്കാതിരുന്നതുകൊണ്ടാണ് എന്നെ അവര്‍ കെട്ടിയിട്ടിരിക്കുന്നത്” – കള്ളന്‍ പറഞ്ഞു.എന്തുകൊണ്ടവര്‍ നിങ്ങള്‍ക്കു പണം നല്കാന്‍ അഗ്രഹിച്ചു? എന്തുകൊണ്ട് നിങ്ങളതു സ്വീകരിച്ചില്ല?” ഇടയന്‍ ചോദിച്ചു. ഞാന്‍ ചിന്താശീലനാണ്.എന്നെ അഴിമതിക്കാരനാക്കാന്‍ അവര്‍ മിനക്കെട്ടു.അവര്‍ ദൈവവിശ്വാസമില്ലാത്തവരാണ്കള്ളന്‍ പറഞ്ഞു.
            ഞാന്‍ നിങ്ങളുടെ സ്ഥാനത്തു നില്ക്കാം.ചിന്തകന്‍ പോയി ദൈവവിശ്വാസികളല്ലാത്തവരെ കണ്ടുപിടിക്കട്ടെഇടയന്‍ പറഞ്ഞു. അങ്ങനെ അവര്‍ സ്ഥാനം മാറി.
            അന്തിനേരത്ത് ഗ്രാമീണര്‍ വന്നു.ആട്ടിടയന്റെ ശിരസ്സു ചാക്കില്‍ പൊതിഞ്ഞു.കൈകാലുകള്‍ ബന്ധിച്ച് കടലിലെറിഞ്ഞു.
            പിറ്റേന്ന് പുലരിയില്‍ കള്ളന്‍ ആട്ടിന്‍ കൂട്ടവുമായി വരുന്നതുകണ്ട് ഗ്രാമീണര്‍ വിസ്മയഭരിതരായി.നീ എവിടെയായിരുന്നു.?നിനക്കെവിടെ നിന്നു ആട്ടിന്‍ പറ്റത്തെ കിട്ടി ? അവര്‍ ചോദിച്ചു.
            കടലില്‍ കാരുണ്യമുള്ള ആത്മാക്കള്‍ ഉണ്ട്.കടലില്‍ ചാടുകയും ഇപ്രകാരം മുങ്ങുകയും ചെയ്യുന്നവര്‍ക്ക് അവര്‍ ഉപഹാരങ്ങള്‍ നല്കുന്നുകള്ളന്‍ പറഞ്ഞു.ഇതു പറഞ്ഞു തീരുന്നതിനുമുമ്പേ ഗ്രാമീണരെല്ലാം കടല്‍ത്തീരത്തേക്ക് പാഞ്ഞു ചെന്ന് കടലിലേക്ക് ചാടി.അങ്ങനെയാണ് കള്ളന്‍ ഗ്രാമാധിപതിയായത്.
            ശ്രി എന്‍ പി മുഹമ്മദ് സമാഹരിച്ച സൂഫിക്കഥകള്‍ എന്ന പുസ്തകത്തിലെ ഒരു കഥയാണ് മുഴുവനായിത്തന്നെ ഞാനുദ്ധരിച്ചത്.സൂഫിസം ഒരു സ്വതന്ത്ര ചിന്താധാരയാണ്. ഇസ്ലാം മതവുമായി അതിനു ബന്ധങ്ങളുണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. Sufism is the esoteric dimension of the Islamic faith, the spiritual path to mystical union with God. A reaction against the strict formality of orthodox teaching, it reached its peak in the 13th century. There are many Sufi orders, the best known being the dervishes of Turkey എന്നാണ് ഓക്സ്‌ഫോര്‍ഡ് ഡിക്ഷ്ണറി പറയുന്നത്.എന്നാല്‍ സി എന്‍ അഹ്മദ് മൌലവി സ്വര്‍ഗ്ഗലബ്ദിക്കുവേണ്ടിയാണ് ദൈവാരാധന എന്നാണ് എന്നാണ് സാധാരണ മുസ്ലിങ്ങളുടെ വിശ്വാസം.സൂഫികള്‍ക്ക് അതിനോട് അശേഷം യോജിപ്പില്ല.സ്വര്‍ഗ്ഗ ലബ്ദി ലക്ഷ്യം വെച്ചുള്ള ആരാധന ബഹുദൈവാരാധനയാണെന്നാണ് അവരുടെ വാദം. ഏതായാലും സൂഫിസത്തിന്റെ ഗൂഢാത്മകമായ ആവിഷ്കാര രീതി വെച്ചു പരിശോധിക്കുകയാണെങ്കില്‍ ഇസ്ലാമുമായി അതിനത്ര ബന്ധമൊന്നുമില്ല എന്നു കാണാനാകും.സ്രഷ്ടാവും സൃഷ്ടിയും ഒന്നാണെന്നു പോലും വാദിക്കുന്ന വിപ്ലവകരമായ ആത്മീയത സൂഫികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അനല്ഹഖ് ഓർമിക്കുക
            ലളിതമായ ജീവിതവും ആത്മീയമായി ഉന്നതമായ ചിന്തയും ജീവിതത്തില്‍ പുലര്‍ത്തണമെന്നാണ് സൂഫികള്‍ ചിന്തിക്കുന്നത്.സന്യാസികളെപ്പോലെ ലൌകിക സുഖഭോഗങ്ങളെ അവര്‍ ത്യജിച്ചു.വ്യത്യസ്തമായ മതങ്ങളിലൂടെ ഒരേ സത്യം തന്നെയണ് ആവിഷ്കരിക്കപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാ മതങ്ങളും ശരിയാണെന്നും വാദിക്കുന്ന സൂഫികളുമുണ്ട്.സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണുപോലും അവര്‍ വാദിച്ചു.ഇതൊക്കെ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കു എതിരെയായിരുന്നതുകൊണ്ടു പലപ്പോഴും സൂഫികള്‍‌ വാളുകൊണ്ടാണ് സ്വകരിക്കപ്പെട്ടത്.സൂഫിസത്തിന്റെ പലതായി വഴി പിരിയുകയും പലതരത്തിലുള്ള ദര്‍ശനങ്ങളെ പിന്‍പറ്റുകയും ചെയ്തിട്ടുണ്ട്.(കൂടുതല്‍ വിശദീകരണത്തിനായി കെ ദാമോദരന്റെ ഭാരതീയ ചിന്തകള്‍ , ജമാല്‍ മാലികിന്റെ Sufism in the West എന്നിവ കാണുക)
            സൂഫിസത്തെക്കുറിച്ച് നിഷ്പക്ഷവും എന്നാല്‍ അതിന്റെ ആത്മാവിനെ തൊടുന്നതുമായ പഠനങ്ങള്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകേണ്ടതുണ്ട്.ഇസ്ലാമിനോടു ചേര്‍ന്നു നില്ക്കുന്നതാണെങ്കിലും അല്ലെങ്കിലും സെന്‍ ബുദ്ധിസം പോലെ ജനങ്ങളുടെ മനസ്സില്‍ സജീവമായി നിലനിന്നുപോരുന്ന സൂഫിസ്റ്റുകളുടെ കഥകളില്‍ ആകൃഷ്ടരാകാത്തവര്‍ വിരളമാണ്.സൂഫി വര്യന്മാരായ റൂമി, അബ്ദുല്‍ ഖാദിര്‍ ജിലാനി, സാദി, അല്‍ ഗസ്സാലി, നസ്രത്ത് അലി, അദാവിയ ഹക്കിം ജാമി , ചിസ്തി വിഭാഗത്തിലെ കഥകള്‍ എന്നിങ്ങനെ നിരവധി മനോഹരമായ കഥകളെ ഈ പുസ്തകത്തില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു.റൂമിയെ തൊട്ടുകൊണ്ട് അവസാനിപ്പിക്കട്ടെ. മധുര ശബ്ദമുള്ള പക്ഷികളെയാണ് കൂട്ടിലിട്ടടയ്ക്കുന്നത്.മൂങ്ങകളെ ആരും കൂട്ടിലടക്കാറില്ല


പ്രസാധകര്‍- ഡി സി ബുക്സ് വില 50 രൂപ, ഒന്നാം ഡി സി പതിപ്പ് ആഗസ്ത് 2016


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം