#ദിനസരികള്‍ 352
മനുസ്മൃതിയില്‍
ശൂദ്രര്‍ക്കുള്ള ശിക്ഷാവിധികള്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
1.ബ്രാഹ്മണരെക്കുറിച്ച് മോശമായി സംസാരിക്കുന്ന
ശൂദ്രന്റെ നാവ് പിഴുതുകളയണം. അധ്യായം 8.5.270
2.ഒരു ശൂദ്രന്‍ ബ്രാഹ്മണന്റെ പേര്
ഉച്ചരിക്കുകയോ അദ്ദേഹത്തിന്റെ ജാതിയെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താല്‍
പത്ത് ഇഞ്ച് നീളമുള്ള ഇരുമ്പ് ചുട്ടുപഴുപ്പിച്ച് അവന്റെ വായില്‍ തള്ളിക്കയറ്റണം
8.5.271
3.ഒരു ശൂദ്രന്‍ ഒരു ബ്രാഹ്മണനോട് എന്തെങ്കിലും
പ്രത്യേക കാര്യം ചെയ്യുന്നതിന് ആജ്ഞാപിച്ചാല്‍ അവന്റെ വായിലും ചെവികളിലും തിളച്ച
എണ്ണ ഒഴിക്കണം 8.5.272
4.ബ്രാഹ്മണന്റെ മുടിയിലേ താടിയിലോ കഴുത്തിലോ
കാലുകളിലോ ലിംഗത്തിലോ ശൂദ്രന്‍ തൊടുന്ന പക്ഷം അവന്റെ കൈകള്‍ ഛേദിച്ചു കളയണം
8.5.283
5.ബ്രാഹ്മണന്റെ ഒപ്പം ഇരിക്കാന്‍ ഒരു ശൂദ്രന്‍
തയ്യാറായാല്‍ അവന്റെ ഇടുപ്പ് ചുട്ടുപൊള്ളിക്കുകയും നഗരത്തില്‍ നിന്നും അവനെ ഓടിച്ചു
കളയുകയും വേണം 8.5.281
6.ശൂദ്രന്‍ കൈകൊണ്ടോ വടികൊണ്ടോ ഒരു ബ്രാഹ്മണനെ
അടിച്ചാല്‍ അടികൊണ്ട ഭാഗം മനസ്സിലാക്കുകയും ശൂദ്രന്റെ ശരീരത്തില്‍ അതേ ഭാഗത്ത്
നന്നായി പ്രഹരിക്കുകയും വേണം.ശൂദ്രന്‍ കൈ ഉപയോഗിച്ചാണ് അടിച്ചതെങ്കില്‍ ആ കൈ
ഛേദിച്ചു കളയണം.കാലാണ് ഉപയോഗിച്ചതെങ്കില്‍ കാലു മുറിച്ചു കളയാം. 9.5.224 , 228
7.ബ്രാഹ്മണന്റെ വസ്തുക്കള്‍ അപഹരിക്കുന്ന
ശൂദ്രനെ പീഢീപ്പിച്ച് കൊന്നുകളയണം.9.5.248
9.സ്വന്തം തൊഴില്‍ ഉപേക്ഷിച്ച് മറ്റുള്ളവരുടെ
തൊഴില്‍ ചെയ്യുന്ന ശൂദ്രന്റെ വസ്തുവകകള്‍ രാജാവിന് കണ്ടുകെട്ടാം.അവനെ ഭ്രഷ്ട്
കല്പിച്ച് പുറത്താക്കാം. ബ്രാഹ്മണ പത്നിയോടൊപ്പം കിടക്ക പങ്കിടാന്‍ തന്റേടം
കാണിക്കുന്ന ഏതു അബ്രാഹ്മണനേയും അവന്‍ മരിക്കുന്നതുവരെ തല്ലണം 8.5.359
10. നിസ്സഹായയായ ബ്രാഹ്മണ പെണ്‍കുട്ടിയെ
ശൂദ്രന്‍ പ്രാപിക്കുന്ന പക്ഷം അവന്റെ ലിംഗം ഛേദിച്ചു കളയണം.വീട്ടിനുള്ളില്‍
ബ്രാഹ്മണ പെണ്‍കുട്ടിയെ ഭോഗിക്കുന്ന ശൂദ്രന്റെ ശരീരം കഷണം കഷണമായി നുറുക്കുകയും
അവന്റെ സ്വത്തുകള്‍ കണ്ടുകെട്ടുകയും വേണം. 8.5.374
11.സത്യം പുറത്തു കൊണ്ടുവരുന്നതിനോ സമ്മതം
നേടുന്നതിനോ വേണ്ടി ശൂദ്രനെക്കൊണ്ട് ചുട്ടു പഴുത്ത ഇരുമ്പ് പിടിപ്പിക്കുകയോ വെള്ളത്തിനടിയില്‍
അവനെ മുക്കിപ്പിടിക്കുകയോ ചെയ്യണം 8.5.114
12. മേല്‍പ്പറഞ്ഞ വിധം ചെയ്യുമ്പോള്‍
ശൂദ്രന്റെ കൈകള്‍ പൊള്ളാതിരിക്കുകയോ വെള്ളം കുടിച്ച് ശ്വാസംമുട്ടി അവന്‍
മരിക്കാതിരിക്കുകയോ ചെയ്താല്‍ ശൂദ്രന്റെ വാക്കുകള്‍ സത്യമാണന്ന് വിശ്വസിക്കാം.
8.5.115
13.അടിമയായിരിക്കുക എന്നതല്ലാതെ ശൂദ്രന് മറ്റു
പദവികളൊന്നുമില്ലാത്ത രാജ്യം ഏതാണോ അതാണ് ബ്രാഹ്മണന് വസിക്കാന്‍ അനുയോജ്യമായ നാട്.
2.5.24
14.ശൂദ്രന്‍ ഭരണം കൈയ്യാളുന്ന നാട്ടില്‍
ബ്രാഹ്മണര്‍ ഒരിക്കലും അധിവസിക്കരുത്.ബ്രാഹ്മണര്‍ ഒരു കാരണവശാലും ചണ്ഡാലന്മാരുടെ
കുടിപാര്‍പ്പുകളുടെ സമീപത്ത് താമസിക്കരുത്. 4.5.61
15. ശൂദ്രന്റെ സമ്പത്ത് ബലം പ്രയോഗിച്ച്
കൈവശപ്പെടുത്താം. അതിന് അവന്റെ അനുമതി ആവശ്യമില്ല.അപ്രകാരം ചെയ്യുന്നതിന്
മടിവിചാരിക്കേണ്ട കാര്യമില്ല 11.5.13
16.ബ്രാഹ്മണനെ സേവിക്കുവാന്‍ ശൂദ്രനോട്
ഉത്തരവിടേണ്ടത് രാജാവിന്റെ കടമയാണ്.അവന്‍ അത് അനുസരിച്ചില്ലെങ്കില്‍ ശിക്ഷ
കൊടുത്ത് ചെയ്യിക്കണം 10.5.235
(അവലംബം
പെരിയാര്‍ ഇവി രാമസ്വാമിയുടെ മനുസ്മൃതിയും വര്‍ണവ്യവസ്ഥയും എന്ന പുസ്തകം )
Comments