#ദിനസരികള്‍ 317
“
ഈ കുഞ്ഞിനെ നേരെ തുക്കൂമരത്തിലേക്കാണോ കൊണ്ടുപോകുന്നത്” സിദ്ധാര്‍ത്ഥന്‍ ചോദിച്ചു
പുരവാസി പറഞ്ഞു “ ഹേയ് നിങ്ങള്‍ക്കെന്താ പ്രാന്തുണ്ടോ?അതിനൊക്കെ നിയമങ്ങളില്ലേ ! ആദ്യമായി
രാജ്യദ്രോഹിയെ വിചാരണ ചെയ്യും”
സിദ്ധാര്‍ത്ഥന്‍ ചോദിച്ചു “വിചാരണ
കഴിയുന്നതിനുമുമ്പുതന്നെ അവനെ രാജ്യദ്രോഹിയെന്നു വിളിക്കുന്നതെന്തിന്? “
പുരവാസി പറഞ്ഞു :” മണ്ടനായ മനുഷ്യാ അവന്‍
രാജ്യദ്രോഹിയായതുകൊണ്ട്”
സിദ്ധാര്‍ത്ഥന്‍ ചോദിച്ചു: “പിന്നെന്തിനു
നീതിപീഠങ്ങള്‍”
പുരവാസി പറഞ്ഞു:” ജനങ്ങളുടെ വിധി
നടപ്പിലാക്കാന്‍”
സിദ്ധാര്‍ത്ഥന്‍ പറഞ്ഞു:“എനിക്കു
മനസ്സിലാകുന്നില്ല”
പുരവാസി പറഞ്ഞു:” പോവുക എന്റെ സമയം
നഷ്ടപ്പെടുത്തരുത്”
അതും പറഞ്ഞ് അയാള്‍ പല്ലിളിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍
തുടങ്ങി
“കണ്ണു ചൂഴുക കരളു പറിക്കുക
കുടലു പിരിക്കുക”
ഒ
വി വിജയന്റെ ധര്‍മപുരാണമാണ് ഇക്കാലങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍
ഉപദേശിക്കപ്പെടേണ്ട പുസ്തകം. നമ്മുടെ രാഷ്ട്രീയബോധ്യങ്ങളുടെ,
പൌരപ്രാമാണിത്തത്തിന്റെ ഡംഭുകളിലേക്ക് കാറിത്തുപ്പിക്കൊണ്ട് സമകാലികമായി വര്‍ത്തിക്കുന്ന
ആ കൃതിയില്‍ ആവിഷ്കരിച്ചുവെച്ചിരിക്കുന്ന പ്രഹസനങ്ങളുടെ കേവലമായ അനുകരണങ്ങള്‍
മാത്രമായി നമ്മുടെ രാഷ്ട്രീയ – സാമൂഹ്യ –
സാംസ്കാരിക ജീവിതങ്ങള്‍ മാറിയിരിക്കുന്നു. “ നിസ്സാരങ്ങളും നിഷേധ്യങ്ങളുമായ
വാക്കുകളില്‍ തുടങ്ങിവയ്ക്കുന്ന ധര്‍മപുരാണം ഇന്ത്യയുടേയും ലോകമൊട്ടാകെയുമുള്ള
മനുഷ്യജീവികളുടെ ഇന്നത്തെ അവസ്ഥയുടെ അവരുടെ ചരിത്രത്തിന്റേയും വരാനിരിക്കുന്ന
കാലങ്ങളുടേയും മഹാപുരാണമാണ്
“ എന്ന് സക്കറിയ കുറിക്കുന്നത് ധര്‍മപുരാണത്തിന്റെ ഉള്‍ക്കാമ്പ്
തൊട്ടറിഞ്ഞതുകൊണ്ടുതന്നെയാണ്.
Comments