# ദിനസരികൾ 294


നില നില്ക്കുന്ന നില്ക്കുന്ന ഭരണവ്യവസ്ഥിതിയിൽ ജനാധിപത്യത്തിന്  ഉള്ള സ്ഥാനം അദ്വിതീയമാണ്. സങ്കല്പങ്ങളനുസരിച്ചാണെങ്കിൽ  ജനങ്ങളുടെ ക്ഷേമത്തിനും പുരോഗമനത്തിനും ഉതകുന്ന നിരവധി ആശയങ്ങങ്ങൾക്ക്  പ്രവർത്തിക്കാനുള്ള അവസരം ജനാധിപത്യം അനുവദിച്ചു നല്കുന്നുണ്ട്. അത് എത്രമാത്രം പക്ഷപാതപരമായി നടപ്പിലാക്കപ്പെടുന്നു എന്നത് അതിന് മുതിരുന്നവരുടെ  താല്പര്യവും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും  അനസരിച്ചായിരിക്കും.ജനങ്ങളുടെ ഇച്ഛ നടപ്പിലാകന്നതിന് പകരം അത്തരം സന്ദർഭങ്ങളിൽ ഇടുങ്ങിയതും ജനാധിപത്യ വിരുദ്ധവുമായ താല്പര്യങ്ങളാകും  നടപ്പിലാക്കുക.  ഇത്തരം രീതികളെയാണ് വിശാലമായ അർത്ഥത്തിൽ അഴിമതി എന്നു പറയുന്നത്.അഴിമതി രാജ്യത്തിന്റേതും അതുവഴി പൊതുജനങ്ങളുടേതുമായ സമ്പത്തിനെ വ്യക്തികളുടേയും  കോർപ്പറേറ്റുകളുടേയും കീഴിലേക്ക് കൊണ്ടെത്തിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി  ബാധിക്കുന്നു. ഈ അവസ്ഥയെ തിരിച്ചറിയുകയും  നിർമാർജ്ജനം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റവും കൂടുതൽ ഉള്ളത് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കാണ് എന്നത് അവിതർക്കതമായ വസ്തുതയാണ്.തങ്ങൾക്കു കീഴിലുള്ള ബ്യുറോക്രസിയെ മാതൃകാപരമായി  നയിക്കാനും അഴിമതി വിരുദ്ധ പരിപാടികളിൽ സത്യസന്ധവും ‘സർഗ്ഗാതകവുമായ പങ്കാളികളാക്കി മാറ്റാനും കഴിയുക എന്നത് ഒരു ജനധതിനിധിയെ  സംബന്ധിച്ച് നിർണായകമാണ്.
    ഈ ഉത്തരവാദിത്തം സധൈര്യം ഭംഗിയായി ഏറ്റെടുത്ത ചുരുക്കം ജനപ്രതിനിധികളിൽ ഒരാളാണ് മന്ത്രി ജി. സുധാകരൻ.  അദ്ദേഹവുമായി കലാകമുദി നടത്തിയ " കരാർ വൈകിപ്പിക്കും ,തുക നാലിരട്ടിയാക്കും 40% പോക്കറ്റിലാക്കം “ എന്ന അഭിമുഖമാണ്  ഈ കുറിപ്പിന്  ആധാരം .അഴിമതിയുടെ ഇരമ്പി വരുന്ന മഹാപ്രവാഹത്തെ  അവതരിപ്പിച്ചു കൊണ്ട്  അദ്ദേഹം പറയുന്ന െഞട്ടിക്കുന്ന ചില വസ്തുതകളുണ്ട്. “ കേരളത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന അമ്പരപ്പിക്കുന്ന ഒേട്ടറെ പദ്ധതികളുണ്ട് .അതിൽ ഏതാണ് ഏറ്റവും വലുത് എന്ന് പറയാനാകില്ല. ഓരോന്നും പരിശോദിക്കുമ്പോൾ അഴിമതിയുടെ  വ്യാപ്തി ഏറി വന്ന് നമ്മെ സ്തംബ്ദരാക്കും .” വകുപ്പ് ഭരിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു മന്ത്രിയുടെ പ്രസ്താവനയാണ്.അഴിമതിയെ കണ്ടെത്തി തടയാൻ കഴിഞ്ഞത് അദ്ദേഹം എടുത്തു പറയുന്നു.
             “ ബജറ്റിൽ വക കൊള്ളിക്കാതെ  3000 കോടി രൂപക്കാണ് കഴിഞ്ഞ യു.ഡി.എഫ്  സർക്കാർ കണ്ണടച്ച് അനുമതി നല്കിയത്.പൊതുമരാമത്ത് വകുപ്പും ധനവകുപ്പും ചേർന്നുള്ള ഒത്തു കളിയായിരുന്നു  ഇതിന് പിന്നിൽ “ മന്ത്രിയുടെ ഈ പ്രസ്ഥാവന വെളിപ്പെടുത്തുന്നത് അഴിമതി താഴെ ഘടകങ്ങളിലെ വ്യക്തികളുടെ   അപചയം കൊണ്ടുണ്ടാകുന്ന  ഒന്നല്ല എന്നാണ് . അടിമുടി ബാധിച്ചിരിക്കുന്ന  അഴിമതി തുടർച്ചയായ ഒരു പ്രക്രിയ കൂടിയാണ് . ഒന്നോ രണ്ടോ ആളുകൾ നാടിനെ കൊള്ളയടിക്കുകയും  മുതലാളിമാരായി  മാറുകയും  ചെയ്യുന്നതോടെ അവസാനിക്കുന്ന ഒന്നല്ല അഴിമതി എന്ന കാര്യം സുവ്യക്തമാണ് . നാളേയും നില നില്ക്കുന്ന ഒരു ശ്രേണിയാണ് സൃഷ്ടിക്കപ്പെടുന്നത്. അത് അവസാനിപ്പിക്കേണ്ടതിന്  ഇച്ഛാശക്തിയുള്ള , കൂട്ടുത്തരവാദിത്തമുള്ള ഒരു നേതൃത്വവും അവരെ വിശ്വസിക്കുന്ന , ഒരു ജനവിഭാഗവും  അനിവാര്യമാണ്. മാത്രവുമല്ല അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള  യാതൊരു നടപടിയും ജനങ്ങളുടെ ഭാഗത്തു നിന്നും  ഉണ്ടാവുകയുമരുത് . ആവശ്യക്കാരന് ഔചിത്യമില്ല എന്ന പഴമൊഴി നാം എന്ന ജനത എന്നാണ് മറക്കുക ?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം