#ദിനസരികള്‍ 280



||ന്യായാലയങ്ങളാകുന്ന തെരുവുകള്‍||


ജനങ്ങള്കോടതിയാകുകയും വിധിപറയുകയും ചെയ്യുന്ന ശീലമുണ്ട് നമുക്ക്. മുന്മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉയര്ന്നാലുടന്രാഷ്ട്രീയവും വ്യക്തിപരവുമായ താല്പര്യങ്ങള്പേറുന്ന ജനക്കൂട്ടവും മാധ്യമപ്രവര്ത്തകരും കൂടി വിഷയത്തില്വിചാരണ നടത്തി തീര്പ്പുകല്പിക്കുന്ന പരിപാടിയുടെ മുഖത്തേറ്റ ആട്ടായിരുന്നു ഇന്നലെ കായല്കൈയ്യേറ്റ വിഷയത്തില്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം പോലും നഷ്ടപ്പെട്ടത് വിവാദമായ ഈ കൈയ്യേറ്റത്തിന്റെ പേരിലായിരുന്നുവല്ലോ.അന്ന് കേരളത്തിലെ മാധ്യമങ്ങള് കൈയ്യേറ്റത്തെക്കുറിച്ചും ഇത്രയൊക്കെ ആക്ഷേപമുണ്ടായിട്ടും മന്ത്രി തല്സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ചുമൊക്കെ ധാര്മികതയുടേയും നിയമത്തിന്റേയും പേരില്പടച്ചുവിട്ട വാര്ത്തകളുടെ ഒരു മഹാപ്രവാഹംതന്നെ കേരളമാകെ അലയടിച്ചിരുന്നു.എന്നാല്നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്അദ്ദേഹം കൈയ്യേറിയിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തലും അതുകൊണ്ടുതന്നെ കേസ് റജിസ്റ്റര്ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന തീരുമാനവും അന്നുണ്ടാക്കിയ വിവാദങ്ങളുടെ പ്രാധാന്യത്തോടെതന്നെ പ്രസിദ്ധീകരിക്കേണ്ടതും പ്രവഹിക്കേണ്ടതുമല്ലേ ? പക്ഷേ തോമസ് ചാണ്ടിക്ക് അനുകൂലമായ തീരുമാനമായതുകൊണ്ടുതന്നെ അകത്തെ മൂലയിലേക്ക് വാര്ത്തയൊതുങ്ങും.


ഇടതുപക്ഷ സര്ക്കാറിനെതിരെയുള്ള ഒരായുധമായിക്കൂടിയാണ് ആരോപണവും അതിന്റെ ഫലമായുണ്ടായ കോലാഹലങ്ങളും ഉയര്ന്നത്. മന്ത്രിയായ കാലഘട്ടത്തിലൊന്നുമല്ല ആക്ഷേപിക്കപ്പെടുന്ന സംഭവമുണ്ടായതെന്ന ആനുകൂല്യം പോലും തോമസ് ചാണ്ടിക്ക് നാം കൊടുത്തില്ല.പകരം കോടീശ്വരനായ കള്ളനായാണ് പലരും അദ്ദേഹത്തെ ചിത്രീകരിച്ചത്. തോമസ് ചാണ്ടിയുടെ നിലം നികത്തലും നെല്വയല്തണ്ണീര്ത്തട നിയമലംഘനങ്ങളും സര്ക്കാരിന്റെ നിറം മങ്ങാന്കാരണമായെന്ന് സിപിഐ നേതാവ് പന്ന്യന്രവീന്ദ്രനടക്കമുള്ളവരുടെ തുറന്നടിക്കലുകള്പുറത്തുവന്നു. എല്ഡി എഫിലെ ഘടകകക്ഷിയായ സി പി ധാര്മികതയുടെ പേരില്ഉയര്ത്തിയ കോലാഹലം കൂടി സന്ദര്ഭത്തില്ചേര്ത്തുവെച്ച് വായിക്കണം.പന്ന്യന്റെ മറ്റൊരു പ്രസ്ഥാവന പണമുണ്ടെങ്കില്അതിന്റെ ഹുങ്ക് ഇങ്ങോട്ടു വേണ്ട എന്നായിരുന്നു എന്നത് പ്രത്യേകം ഓര്മിക്കേണ്ടതുമാണ്.


അഴിമതിക്കെതിരെ പടവാളെടുക്കുന്നതും ചോരവീഴ്ത്തുന്നതുമൊക്കെ നല്ലതുതന്നെയാണ്.ധാര്മികതയും നീതിബോധവുമൊക്കെ മേമ്പൊടിയായി വിളക്കിച്ചേര്ക്കുന്നതും നല്ലതുതന്നെ.തങ്ങള്അഴിമതിക്കതീതരാണെന്ന പ്രഖ്യാപനും സംഘടനകളുടെ ഭാഗത്തുനിന്നും വ്യക്തികളുടെ ഭാഗത്തുനിന്നും ഉയരുന്നതും നല്ലതുതന്നെ.അഴിമതി തീണ്ടാതിരിക്കുക എന്നത് ജീവിതവ്രതമായി സ്വീകരിക്കുന്നതും നല്ലതുതന്നെ. പക്ഷേ മറ്റൊരാളെ ബലികൊടുത്തുകൊണ്ട് നാം അഴിമതി വിരുദ്ധരാകുന്ന പരിപാടി അശ്ലീലമാണ്.തെളിവുകളുടെ അടിസ്ഥാനത്തില്നമുക്ക് എന്ത് ആരോപണവും ആര്‍‌ക്കെതിരേയും ഉന്നയിക്കാം.അതിന് ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യേണ്ടതില്ല. അങ്ങനെയല്ലാതെ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍‌കൊണ്ട് ആരോപണങ്ങള് ഉന്നയിക്കുന്നത് തെറ്റാണ്.അധികാരികളോട് അന്വേഷണം നടത്താനും അതിനു തയ്യാറായില്ലെങ്കില്സമരരംഗത്തിറങ്ങുകയുമൊക്കെ ചെയ്യാം. പക്ഷേ മാധ്യമ ജനക്കൂട്ട വിചാരണ നടത്തുകയും അതിനെ അടിസ്ഥാനമാക്കി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് ജനാധിപത്യബോധത്തിന് ചേര്ന്നതല്ലെന്നു മാത്രവുമല്ല , കാടത്തം കൂടിയാണ്.അതുകൊണ്ട് കള്ളനെന്ന് വിളിക്കുന്നതിന് മുമ്പ് കള്ളനാണോയെന്ന് സത്യസന്ധമായി പരിശോധിക്കണമെന്നതാണ് തോമസ് ചാണ്ടിയുടെ വിഷയത്തില്നാം മനസ്സിലാക്കേണ്ട പാഠം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1