#ദിനസരികള്‍ 79
Through the long years
I sought peace,
I found ecstasy, I found anguish,
I found madness,
I found loneliness,
I found the solitary pain
that gnaws the heart,
But peace I did not find.
Now, old & near my end,
I have known you,
And, knowing you,
I have found both ecstasy & peace,
I know rest,
After so many lonely years.
I know what life & love may be.
Now, if I sleep,
I shall sleep fulfilled.
ബര്‍ട്രന്റ് റസ്സല്‍ , തന്റെ ആത്മകഥ ഈഡിത്തിന്
സമര്‍പ്പിച്ചുകൊണ്ട് എഴുതിയതാണ് ഈ വരികള്‍. നിത്യ ചൈതന്യ യതി റസ്സല്‍
എന്തിനുവേണ്ടി ജീവിച്ചു എന്ന ലേഖനത്തില്‍ ഈ സമര്‍പ്പണം മലയാളീകരിച്ചു ചേര്‍ത്തത്
ചുവടെ
ദീര്‍ഘമായ അനേകം സംവത്സരങ്ങള്‍കൂടി
ഞാന്‍
ശാന്തി അന്വേഷിച്ചു.
എനിക്ക്
ഹര്‍ഷോന്മാദമുണ്ടായി
ഞാന്‍
ദുഖവിവശനായി
ഉന്മാദത്തെ
ഞാന്‍ മുഖത്തോടു
മുഖം
കാണുകയുണ്ടായി
ഏകാന്തത
എന്നെ ചകിതനാക്കിയിട്ടുണ്ട്
ക്രൂരമായ
നിരാകരണത്തിന്റെ വേദന
എന്റെ
ഹൃദയത്തെ കാര്‍ന്നു തിന്നിട്ടുണ്ട്
എന്നാല്‍
ശാന്തി മാത്രം എനിക്കു ലഭിച്ചില്ല
ഇപ്പോള്‍
വൃദ്ധനായി
അന്ത്യത്തോട്
ഞാനടുത്തിരിക്കുന്നു
അപ്പോഴാണ്
നിന്നെ അറിയുവാനിടയായത്
നിന്നെ
അറിഞ്ഞതോടെ
എനിക്ക്
സന്തോഷവും ശാന്തിയും
ലഭിച്ചിരിക്കുന്നു
ഇപ്പോള്‍
വിശ്രമമെന്തെന്ന് ഞാനറിയുന്നു
ഏകാകികയായി
കഴിഞ്ഞ വര്‍ഷങ്ങളനവധി
ഒരു
പക്ഷേ ജീവനും സ്നഹവും എന്തെന്ന്
ഞാനറിഞ്ഞെന്ന്
പറയാം
ഇനിയും
ഞാനുറങ്ങിയാല്‍
അത്
കൃതകൃത്യന്റെ ഉറക്കമായിരിക്കും
“ ഞാന്‍ എന്നും സ്നേഹം തേടി അലയുന്നവനായിരുന്നു.എന്തുകൊണ്ടെന്നാല്‍
സ്നേഹം സാക്ഷാത്കരിക്കുമ്പോഴെല്ലാം ഒരുവനെ അത് ആനന്ദഭരിതനാക്കുന്നു.ഏതാനും
മണിക്കൂറുകള്‍ മാത്രമേ സ്നേഹംകൊണ്ട് ആനന്ദാനുഭൂതി ഉണ്ടാവുകയുള്ളുവെങ്കിലും
അതിനുവേണ്ടി ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം മുഴുവന്‍ പരിത്യജിക്കുവാന്‍ പോലും
ഞാന്‍ എന്നും തയ്യാറായിരുന്നു.സ്നേഹത്തെ സ്നേഹത്തെ തേടുവാനുള്ള വേറൊരു കാരണം അതു
നല്കുന്ന സഖിത്വമാണ്.ഏകാന്തതയില്‍നിന്നും അത് മോചനം നല്കുന്നു.അന്തരാത്മാവില്‍
കുടുങ്ങിപ്പോകുന്ന ബോധത്തോടെ ഒരുവന്‍ ജീവന്റെ അതിരോളമെത്തി തനിക്ക് ആരുമില്ലെന്ന
ബോധ്യത്തോടെ നിര്‍ജ്ജീവമായ ശൂന്യതയുടെ ആഴത്തിലേക്ക് നോക്കി നില്‍നില്ക്കേണ്ടി
വരുമെങ്കില്‍ അതിനെക്കാള്‍ ഭയാനകമായി ഒരുവന് എന്താണുള്ളത് ? സ്നേഹത്തെ തേടുവാന്‍ ഇനിയൊരു കാരണം കൂടി ഞാന്‍
പറയട്ടെ.സ്വര്‍ഗ്ഗാനുഭൂതി പോലെ എന്തോ ഒന്ന് കവികളും വിശുദ്ധന്മാരും പ്രേമസായൂജ്യത്തിലുള്ളതായി
സങ്കല്പിക്കുന്നില്ലേ ? അത് എന്ത്
എന്നറിയുവാന്‍ ഞാനും ആഗ്രഹിക്കുന്നു.അപ്രകാരമുള്ള ഒരു ഗൂഡാനുഭവം നല്കിയേക്കാവുന്ന
ആനന്ദാനുഭവം മനുഷ്യന് പ്രാപ്യമാണോ എന്ന് എനിക്ക് നിശ്ചയമില്ലെങ്കിലും ഞാന്‍ അതിനെ
കാംക്ഷിക്കുന്നുണ്ടായിരുന്നു “
– റസ്സലിന്റെ വാക്കുകളാണ്.വിശ്വമാകെ വ്യാപിച്ചു
നിന്ന മഹാപ്രതാപിയായ ചിന്തകന്റെ വാക്കുകള്‍. മനുഷ്യന് ജീവിക്കുവാനുള്ള ത്വര നല്കുന്നതില്‍
സ്നേഹം എന്ന വികാരത്തിന് അതുല്യമായ പങ്കാളിത്തമുണ്ട്.സ്നേഹത്തിന്റെ അഭാവം മനുഷ്യനെ
പൈശിചികനാക്കുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്നു അതുകൊണ്ടാണ്
നമ്മുടെ ആശാന്‍ , സ്നേഹം
താൻ ജീവിതം ശ്രീമൻ- സ്നേഹ വ്യാഹതി തന്നെ മരണം എന്ന് പാടിയത്.
സ്നേഹിക്കപ്പെടാന്‍
ആഗ്രഹിക്കാത്തവരായി ആരുണ്ട് ? പക്ഷേ
സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്നേഹം പകര്‍ന്നുകൊടുക്കാനും
തയ്യാറാകണമെന്നുമാത്രം.
Comments