#ദിനസരികള്‍ 43
പ്രണയം എല്ലാ
മുറിവുകളേയും ഉണക്കുന്നു.മറക്കാനും പൊറുക്കാനും പ്രേരിപ്പിക്കുന്നു. തന്റെ
കൈപിടിക്കാന്‍ ഒരാളുണ്ട് എന്ന ചിന്ത , ജീവിതത്തിലെ ഇരുളടഞ്ഞതും ഭയകരവുമായ മുഹൂര്‍ത്തങ്ങളുടെ
മുഖത്തുനോക്കി ലാഘവത്തോടെ ചിരിക്കുന്നതിനുള്ള ധൈര്യം നല്കുന്നു. പ്രണയിനികളുടെയില്‍
ഞാനും നീയും എന്ന നിലയിലേക്ക് പ്രപഞ്ചം പോലും ചുരുങ്ങുന്നു. പ്രണയിക്കാതിരിക്കുക
എന്നു പറഞ്ഞാല്‍ ജീവിക്കാതിരിക്കുക എന്നു തന്നെയാണ്. ജനിച്ചെന്ന തെറ്റിന്ന്
ജീവിക്കുകെന്നേ വിധിക്കപ്പെടുന്ന മനുജകുലത്തിന് ആശ്വാസവും അഭയവും പ്രണയംതന്നെയാണ്.
ഞാന്‍ പറയുന്നത് യഥാര്‍ത്ഥപ്രണയത്തെക്കുറിച്ചാണ്.
പ്രണയത്തിന് ലക്ഷ്യങ്ങളില്ല.വിവാഹം പ്രണയത്തിന്റെ പ്രധാനലക്ഷ്യമാണ് എന്ന ധാരണയുണ്ട്.പക്ഷേ
ജീവിതകാലം മുഴുവന്‍ തന്നെ വിട്ടു പോകാതെ എതിരാളിയെ കെട്ടിയിടുന്ന കൌശലമാണ് വിവാഹം.യഥാര്‍ത്ഥപ്രണയം
ഇല്ലാത്തിടത്ത് വിവാഹം ഉടലെടുക്കുന്നു.ബാധ്യതകളോ ഉടമ്പടികളോ ഇല്ലാത്ത പ്രണയത്തിന്
മാത്രമേ അതിന്റെ പരിപൂര്‍ണമായ സൌരഭ്യത്തെ പ്രസരിപ്പിക്കുവാന്‍ കഴിയുകയുള്ളു. പ്രണയങ്ങള്‍
വിവാഹത്തില്‍ അവസാനിക്കണം എന്ന സാമ്പ്രാദായിക സങ്കല്പത്തെ കടപുഴക്കുകയും പ്രണയത്തെ
അതിന്റെ സ്വച്ഛതയില്‍ , ഊഷ്മളതയല്‍, അനന്യതയില്‍ , അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യപ്പെടണം.
മറിച്ചുള്ളതെല്ലാം പ്രയോജനത്തെ ലക്ഷ്യം വെച്ചുള്ള അഭിനയങ്ങള്‍ മാത്രമാണ്.
ആഴത്തെ സ്നേഹിച്ച്
അടിത്തട്ടു കാണുംമുമ്പേ
മുങ്ങിമരിച്ചവന്
കടലെന്നാല്‍
വെറും ഉപ്പുരസം മാത്രം - എന്ന കവിവചനം ഇവിടെ സ്മരണീയമാണ്. ആഴത്തെ പ്രണയിക്കുന്നവന്
ആഴം തന്നെയാണ് അഭയമരുളേണ്ടത്. ഇടയില്‍ക്കുരുങ്ങിയാല്‍ ആഴത്തിന്റെ അനുഭവം
അപ്രാപ്യമാകുന്നു.
ചേതനാസ്പര്‍ശമേല്ക്കാത്ത
വേഴ്ചതാന്‍
വീഴ്ചയല്ലയോ ?
ദേഹമാത്രകൃതം
ഭോഗം
മിഥ്യാചാരണമല്ലയോ
? എന്ന
ചോദ്യത്തിന്റെ അര്‍ത്ഥതലങ്ങള്‍ അനവധിയാണ്.
അതുകൊണ്ട്
ഓരോരുത്തരം ഉപാധിരഹിതമായ പ്രണയങ്ങളെയാണ് തേടേണ്ടത്.
Comments