#ദിനസരികള്‍ 1235 ഗാന്ധി നൂറു വര്‍ഷങ്ങളില്‍

 


            Gandhiji's epithet is not just honorific; it tells the truth about him. He was indeed "a great soul". He may have been the greatest of any that have made their appearance in our time. He was undoubtedly the peer of the greatest souls of previous ages from which we have surviving records of outstanding personalities. (ഗാന്ധി അക്ഷരാര്‍ത്ഥത്തില്‍ ഒരു മഹാത്മാവ് തന്നെയായിരുന്നു. ഇക്കാലഘട്ടത്തില്‍  ജീവിച്ചിരുന്ന ആരെക്കാളും വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം. അതിനുമപ്പുറം ചരിത്രത്തില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന ഏതൊരാരു മഹാമനുഷ്യനുമൊപ്പം സമശീര്‍ഷനാണ് അദ്ദേഹം എന്ന കാര്യത്തിലും സംശയമില്ല ) എന്നാണ് ഡോ. എസ് രാധാകൃഷ്ണന്‍ എഡിറ്ററായ mahatma gandhi 100 years എന്ന പുസ്തകത്തിലെ A Tribute എന്ന ലേഖനത്തില്‍  വിഖ്യാത ചരിത്രകാരനായ ആര്‍‌ണോള്‍‌ഡ് ടോയന്‍ബി ഗാന്ധിയെക്കുറിച്ച് എഴുതിയത്.ടോയന്‍ബിയുടെ അഭിപ്രായത്തോട് ഐക്യപ്പെട്ടുകൊണ്ട് വിശ്വപ്രസിദ്ധരായ പലരും തങ്ങളുടെ ഗാന്ധി അനുഭവങ്ങളെ പങ്കുവെയ്ക്കുന്ന ഈ പുസ്തകം 1968* ല്‍ ഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രസദ്ധീകരിക്കപ്പെട്ടത്. ടോയിന്ബിയ്ക്ക് പുറമേ മൌണ്ട് ബാറ്റന്‍ പ്രഭു, മിഖായേല്‍ ഷോളഖോവ് , ഊ താന്റ്, മുല്‍ക് രാജ് ആനന്ദ് , ബി ശിവറാവു, സോറന്‍ സെന്‍ പ്രഭൂ, മൊറാര്‍ജി ദേശായി തുടങ്ങി നിരവധി പ്രമുഖരുടെ ലേഖനങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്.                                            

          അവതാരികയില്‍ ഡോ രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ആയുധികളില്ലാത്ത ഒരു മാനവികതയ്ക്കു വേണ്ടി നിലകൊണ്ട മഹാപോരാളിയായിരുന്നു ഗാന്ധി.മത്സരങ്ങളല്ല , വിട്ടുവീഴ്ചകളും സംഭാഷണങ്ങളുമാണ് ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കേണ്ടതെന്ന് ഗാന്ധി ചിന്തിച്ചു.സത്യാഗ്രഹങ്ങള്‍ യുദ്ധങ്ങള്‍ക്കു പകരം വിജയം വരിക്കുന്ന ഒരു ലോകത്തെയാണ് അദ്ദേഹം സ്വപ്നം കണ്ടത്.അവിടെ ന്യായവും നീതിയുമായിരിക്കണം  വിജയപരാജയങ്ങള്‍ നിര്‍ണയിക്കേണ്ടത്, മറിച്ച് കരുത്തോ സമ്പത്തോ ആയുധ ശേഷിയോ ആകരുത് .ഗാന്ധി ചിന്തയുടെ ഉള്ളകളുടെ ഏറ്റവും  ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക് ഇങ്ങനെ അടയാളപ്പെടുത്താമെന്ന് രാധാകൃഷ്ണന്‍. When conflicts occur between races, nations and religions, they have to be overcome by a great loyalty to the human race which should supersede all other subordinate loyalties—racial, national or credal എന്ന് അടിവരയിട്ടുകൊണ്ടാണ് അവതാരിക അവസാനിക്കുന്നത്.

          ഗാന്ധിയെക്കുറിച്ച് വേറിട്ടൊരു വായന ഈ പുസ്തകം പ്രദാനം ചെയ്യുന്നുണ്ട്. അറുപതോളമാളുകളാണ് താന്താങ്ങള്‍ മനസ്സിലാക്കിയ ഗാന്ധിയെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഗാന്ധി ചിന്തയുടെ അത്രതന്നെ മുഖങ്ങളേയും അവ അവതരിപ്പിക്കുന്നുവെന്നു പറഞ്ഞാല്‍ അതൊട്ടുംതന്നെ അതിശയോക്തിയാകില്ല.സുചേതാ കൃപലാനിയുടെ ലേഖനം അതിനൊരു സാക്ഷ്യപത്രമാണ്. He truly believed that woman was man's equal and both were jointly responsible for conducting the affairs of society എന്നെഴുതുന്ന അവര്‍ സ്മൃതികളും ശ്രുതികളിലുമുള്ള സ്ത്രീവിരുദ്ധ ചിന്തകളെ അവഗണിക്കണമെന്ന് ഗാന്ധി വാദിച്ചിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

            ഗാന്ധിയെക്കുറിച്ചുള്ള ചില ധാരണകളെ തിരുത്തുവാനും പുതിയ ചിലതിനെ പകരം വെയ്ക്കുവാനും ഈ പുസ്തകം നമ്മെ സഹായിക്കും.

 

*ശതാബ്ദി അറുപത്തിയൊമ്പതിലാണെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് അറുപത്തിയെട്ടിലാണ്.

 

മനോജ് പട്ടേട്ട് || 20 സെപ്തംബര്‍ 04 , 07.30 AM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം