#ദിനസരികള് 596




ഓരോ ദിവസവും ഒരു പേജെങ്കിലും - വിഷയം എന്തുമാകട്ടെ എഴുതുക എന്നൊരു നിര്‌ദ്ദേശം ഞാന്എനിക്കു നല്കിയിട്ട് അറുനൂറു ദിവസമാകാന്പോകുന്നു. ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ നിര്‌ദ്ദേശം പാലിച്ചുകൊണ്ടുപോകാന്കഴിഞ്ഞിട്ടുണ്ട് എന്നത് ആഹ്ലാദം പകരുന്ന സംഗതിതന്നെയാണ്. എഴുത്തിന്റെ അനുഭവങ്ങള്രസകരംതന്നെയായിരുന്നു. ഭാര്യയെ സിസേറിയനുവേണ്ടി കയറ്റിയ ഓപ്പറേഷന്തിയറ്ററിന്റെ വാതിലിനുമുന്നിലിരുന്നും , അച്ഛനെക്കിടത്തിയ സി യുവിന്റെ മുന്നിലെ തുരുമ്പിച്ച കസേരയിലിരുന്നുമൊക്കെ ഞാനെഴുതിയിട്ടുണ്ട്.കേരളം കണ്ട ഏറ്റവും വലിയ പ്രളയകാലത്ത്, വെള്ളം ഇഞ്ചിഞ്ചായി കയറി വരുന്നത് നോക്കിയിരുന്നുകൊണ്ടും എഴുതിയിട്ടുണ്ട്.സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും ശാസ്ത്രവും അങ്ങനെയങ്ങനെ എഴുതാനൊന്നും കിട്ടാതെ കരിയിലയേയും മണ്ണാങ്കട്ടയേയും കുറിച്ചുപോലും എഴുതി. ഓരോരോ തിരക്കുകള്കാരണം രാത്രി എട്ടുമണിയായിട്ടും എഴുതാനും പോസ്റ്റു ചെയ്യാനും കഴിയാതെ പോയ ദിവസങ്ങളുണ്ട്. നൂറുദിവസംകൊണ്ട് നൂറുപുസ്തകം വായിച്ചവതരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത നാളുകള്ഇന്നും എന്നെ ഞെട്ടിക്കുന്നതാണ്.നൂറു ദിവസംകൊണ്ട് അതു പൂര്ത്തീകരിക്കാന്കഴിഞ്ഞെങ്കിലും തൃപ്തിയില്ലാത്ത ദിനങ്ങളായിരുന്നു എനിക്കവ. എഴുത്തുകാരനോട് നീതിപുലര്ത്താന്‍‌ കഴിയാത്തതാണ് എന്റെ കുറിപ്പെന്ന് ഞാന്എന്നെ ചിത്ത പറഞ്ഞ നാളുകള്‍.


എഴുത്തു മുടങ്ങി എന്നുറപ്പിച്ച ദിവസങ്ങള്എത്രയോ ? പ്രത്യേകിച്ചും പ്രളയത്തിന്റെ ദിവസങ്ങള്‍. ദിവസങ്ങളില്അച്ഛന്അതീവഗുരുതരാവസ്ഥയില് സിയുവില്‍. ഞാന്പടി കയറി വരുന്ന വെള്ളത്തേയും ഒളിച്ചിരിക്കുന്ന മരണത്തേയും പേടിച്ച് വീട്ടിലും ആശുപത്രിയിലുമായി മാറിമാറിയോട്ടം. രാത്രി എന്റെ വീടിന്റെ മുറ്റവും കടന്ന് പ്രളയജലം വാതില്പ്പടിയോളമെത്തി. ജീവിതത്തിലെ ഒരേയൊരു സമ്പാദ്യമായ പുസ്തകങ്ങള്നനഞ്ഞുപോകുമെന്ന അവസ്ഥ. വെള്ളപ്പൊക്കം ഇത്രയും കടുക്കുമായിരുന്നെങ്കില്നേരത്തെത്തന്നെ പുസ്തകങ്ങളെങ്കിലും മാറ്റാമായിരുന്നുവെന്ന കുറ്റബോധം.ഇതിനിടയിലെ ഫോണ്കാളുകള്‍, ക്ഷേമാന്വേഷണങ്ങള്അങ്ങനെയങ്ങനെ പിടിച്ചാല്കിട്ടാത്ത മലവെള്ളപ്പെയ്ത്തിലിരുന്നും ഓരോന്നും എഴുതിക്കൂട്ടി.ആ ദിവസങ്ങളില്‍‍ എഴുതിയത് പോസ്റ്റു ചെയ്യുവാനും വലിയ വിമ്മിട്ടം അനുഭവിച്ചിരുന്നു. കേരളമാകെ പ്രളയത്തിന്റെ കെടുതിയില്വലയുമ്പോള്ഞാനിവിടെ കുത്തിയിരുന്നെഴുതുന്നത് കേവലം തെമ്മാടിത്തരമല്ലാതെ മറ്റൊന്നുമല്ലെന്ന് ആരെങ്കിലും ചീത്തപറഞ്ഞാലോ എന്ന ഭയം.വ്യക്തിപരമായി അനുഭവിക്കുന്ന വിഷമങ്ങള്അവര്ക്കറിയില്ലല്ലോ.മടിച്ചും അറച്ചും വിഷമത്തോടെയും ഞാന് ദിവസങ്ങളിലും മുടങ്ങാതെ ഓരോന്നും എഴുതിപ്പോന്നു.എന്റെ എഴുത്ത് ഒട്ടും മികച്ചതല്ല എന്നെനിക്കറിയാം. ഓണ്‌ലൈന്രംഗത്ത് പിച്ചവെച്ചു നടക്കുന്ന ഏതൊരാളെക്കാളും പിന്നിലാണ് എന്റെ സ്ഥാനം എന്ന ബോധ്യവുമെനിക്കുണ്ട്.വായനക്കാരും പ്രതികരണങ്ങളും അതു വ്യക്തമാക്കുന്നുമുണ്ട്.എന്നിട്ടും മുടങ്ങാതെ തുടര്ന്നു പോകുന്നത് ഞാന്എനിക്കു നല്കിയ ശിക്ഷയാണ്.


പക്ഷേ ഒരു കാര്യം എനിക്കിവിടെ അടിവരയിട്ടു പറയാന്കഴിയും. എഴുത്തു മുടങ്ങി എന്നു തോന്നിയ ദിവസങ്ങളില്‌പ്പോലും മറ്റൊരാളുടേതായ എന്തെങ്കിലും കോപ്പി ചെയ്ത് എന്റേതാക്കി പ്രസിദ്ധീകരിക്കാന്ശ്രമിച്ചിട്ടില്ല. എന്തൊക്കെ കാരണങ്ങള്കൊണ്ടാണെങ്കിലും അത്തരമൊരു അല്പത്തരം ചെയ്യാനിട വന്നാല്അന്ന് ഞാനെന്റെ നാരായം കുത്തിയൊടിക്കുക തന്നെ ചെയ്യും.ചില വിഗ്രഹങ്ങള്ഉടഞ്ഞു ചിതറുന്നതു കാണുമ്പോള്ഇത്രയെങ്കിലും എഴുതണമെന്നു തോന്നി.ശുഭം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം