ശ്ലോകം 8.
ത്വാമാരുഢം പവനപദവീമുദ്ഗൃഹീതാളകാന്താ :
പ്രേക്ഷിഷ്യന്തേ പഥികവനിതാ പ്രത്യയാദാശ്വസത്യ :
ക: സന്നദ്ധേ വിരഹവിധുരാം ത്വയ്യൂപേക്ഷേത ജായാം ?
ന: സ്യാദന്യോപ്യയമിവ ജനോ യ പരാധീനവൃത്തി :

താങ്കള്‍ ആകാശമാര്‍ഗേന സഞ്ചരിക്കുമ്പോള്‍ വിരഹാര്‍ത്ഥകളായ നാരിജനങ്ങള്‍ കുറുനിരകള്‍ മാടിയൊതുക്കി അങ്ങയെ നോക്കിനില്കും. താങ്കള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വിരഹവിധുരകളെ ആര്‍ക്കെങ്കിലും ഉപേക്ഷിക്കാന്‍ കഴിയുമോ? അന്യനെ ആശ്രയിച്ചു കഴിയുന്ന എന്നെപ്പോലെ ഗതികെട്ട മറ്റൊരാളും ഉണ്ടാവില്ല.

ജി
നീയാകാശത്തുയര്‍ന്നാല്‍ , ക്കുനുകുറുനിര കൈത്താരുകൊണ്ടൊന്നുപൊക്കി -
പ്രേയാനിന്നെത്തുമെന്നാപ്പഥികയുവതിമാര്‍ പേര്‍ത്തുനോക്കും ഭവാനെ
പോയാല്‍ കാണാഞ്ഞു മാഴ്കും ദയിതയെയിവനെപ്പോല്‍ പരാധീനനല്ലെ -
ന്നായാ , ലാരാണുപേക്ഷിപ്പതിനു കഴിയുവോനങ്ങൊരുങ്ങിക്കഴിഞ്ഞാല്‍ ??

ശ്ലോകം 9.
മന്ദം മന്ദം നുദതി പവനശ്ചാനുകൂലോ യഥാ ത്വാം
വാമശ്ചായം നദതി മധുരം ചാതകസ്തേ സഗന്ധ :
ഗര്ഭാധാനക്ഷമപരിചയാന്നൂനമാബദ്ധമാലാ :
സേവിഷ്യന്തേ നയനസുഭഗാ ഖേ ഭവന്തം ബലാകാ:

കാറ്റ് മെല്ലെ മെല്ലെ താങ്കളെ തള്ളിനീക്കി പ്രേരിപ്പിക്കുന്നതുപോലെത്തന്നെ താങ്കളുടെ ഇടതുഭാഗത്തിരുന്നുകൊണ്ട് ഈ വേഴാമ്പല്‍ മധുരതരമായി കൂകുകയും ചെയ്യുന്നു.നയനസുഭഗരായ വെള്ളില്‍പ്പക്ഷികള്‍ ഗര്‍ഭാധാനക്ഷമമായ ഇടപെടലുകള്‍ക്കുവേണ്ടി താങ്കളെ സേവിക്കുമെന്നെനിക്കുറപ്പുണ്ട്.

ജി :-
ആമന്ദം ബന്ധുവായ് വന്നതിമൃദുപവനന്‍ നോദനം ചെയ്തിടുന്നു
ണ്ടാമത്തം വാമഭാഗത്തതിമധുരതരമതാ ചാതകം കൂകിടുന്നു
ശ്രീമന്‍ ! ഗര്‍ഭോദയത്തിന്‍ പരിചിതസുഖമോര്‍മ്മിക്കയാല്‍ മാലപോലേ
വ്യോമത്തില്‍ തിങ്ങി വെള്ളില്‍പ്പറവകള്‍ വളയും നേത്രരമ്യന്‍ ഭവാനെ.

#മലയാളകവിത #കാവ്യങ്ങളിലൂടെ #കാളിദാസന്‍ #മേഘസന്ദേശം

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1