Saturday, June 7, 2014

ബസ്സുകാലത്തെ ഒരു മഹാസംഭവം. കാസ്റ്റില്ലോയുടെ ഒരു കവിത കേരളത്തിലെ “പല” മലയാളഭാഷകളില്‍ ഭാഷാന്തരം നടത്തിയിരിക്കുന്നു. ഓണ്‍ലൈനില്‍ അതിനുമുമ്പോ ശേഷമോ ഇത്തരമൊരു സംരംഭം ഉണ്ടായിട്ടെന്ന് തോന്നുന്നില്ല. ആഘോഷിച്ച ഒരു ബസ്സുകാലം ; കവിതയാകട്ടെ എല്ലാക്കാലത്തേക്കും ഉതകുന്നതും..ദേവേട്ടനാണ് ആ കവിതയും തര്‍ജ്ജമയും ആദ്യം പോസ്റ്റ് ചെയ്തത്..

Apolitical Intellectuals by Otto Rene Castillo


One day
the apolitical
intellectuals
of my country
will be interrogated
by the simplest
of our people.

They will be asked
what they did
when their nation died out
slowly,
like a sweet fire
small and alone.

No one will ask them
about their dress,
their long siestas
after lunch,
no one will want to know
about their sterile combats
with "the idea
of the nothing"
no one will care about
their higher financial learning.

They won't be questioned
on Greek mythology,
or regarding their self-disgust
when someone within them
begins to die
the coward's death.

They'll be asked nothing
about their absurd
justifications,
born in the shadow
of the total lie.

On that day
the simple men will come.

Those who had no place
in the books and poems
of the apolitical intellectuals,
but daily delivered
their bread and milk,
their tortillas and eggs,
those who drove their cars,
who cared for their dogs and gardens
and worked for them,
and they'll ask:

"What did you do when the poor
suffered, when tenderness
and life
burned out of them?"

Apolitical intellectuals
of my sweet country,
you will not be able to answer.

A vulture of silence
will eat your gut.

Your own misery
will pick at your soul.

And you will be mute in your shame.

Devanand pillai – Buzz   Sep 6, 2010
ഒര് ദെവസി
ഇവിടത്തെ കഴുവണം കെട്ട ബുജികളെ
അണ്ണങ്കൊണ്ണികള്‍ വലിച്ചു കീറും

നാട് മുടിയുമ്പ
ഈ എരണംകെട്ടതുങ്ങള്‍
എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും.

യെവമ്മാരടെ ബാലരാമൊരം മുണ്ടും
ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല്ല.

യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും
ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല.

യെവമ്മാരടെ അസ്തിത്ത ദുഖോം
കോണോത്തിലെ ചരിത്രപ്പടിപ്പും
യെവനും മൈന്‍ഡ് ചെയ്യൂല്ല

യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക്
ഞായോം കേക്കൂല്ല.

ഇഞ്ഞോട്ട് വരും സാതാരണക്കാര്
പള്ളിക്കൂടത്തി പോവാതെ
വിയര്ത്ത്‍ പണിത അണ്ണമ്മാര്

എന്നിട്ട് കേക്കും നിന്നോടൊക്കെ
ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ
നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്.

നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ,
തള്ളേണെ.

Vinayaraj V R – ഒരൂസം ഈട്ത്തെ സാധാരണക്കാരന്‍
ഈട്ത്തെ രാട്രീയമില്ലാത്ത മൊയലാളിമാരോട്‌ ചോയ്ക്കും

ഏടെയാരുന്നെട ഞീയെല്ലാം ഞമ്മന്റെ രാജ്യം
ചത്തൊടുങ്ങീപ്പൊ

ഞ്ഞിയെല്ലാം വെല്യ ഉടുപ്പും ഇട്ടൊണ്ട്‌
ഞെളിഞ്ഞിരുന്നില്ലേന്ന്

നെന്റെ ഒടുക്കത്തെ ശൂന്യതാവാദം പുഴുങ്ങി
ചുരുട്ടിമടക്കി നെന്റെ അണ്ണാക്കില്‍ തന്നെ വെച്ചോളാന്‍

നെന്റെയൊന്നും പൊത്തകത്തിലും ഓര്‍മ്മേലും ഇല്ലാത്ത
ഞാളു വരൂടാ ഒരിക്കെ നെന്നോട്‌ ചോയ്ക്കാന്‍

ഇഞ്ഞിയൊക്കെ പുഴുങ്ങിത്തിന്നുന്ന ചോറെല്ലാം
ഏടുന്നാടാ വരുന്നേന്നറിയ്‌വോന്നു ചോയ്ച്ചോണ്ട്‌
ഇന്റെയെല്ലാം ശകടങ്ങളെല്ലാം ആരാടാ ഉരുട്ട്യേന്നും ചോയ്ച്ചോണ്ട്‌
ഇന്റെ പട്ടിനേം പയ്യിനേം ആരാട മെയ്ച്ചേന്നും ചോയ്ച്ചോണ്ട്‌

ഇഞ്ഞിയെല്ലാം നെന്റെ കുമ്പേം തടവി
ഏമ്പക്കം വിട്ടോണ്ട്‌ ലവണതൈലോം അന്വേഷിച്ചു നടക്കുമ്പൊ
ഓരിതെല്ലാം ചോയ്ക്കുമ്പൊ

ഞാളെല്ലാം വയറും കാഞ്ഞ്‌ കഞ്ഞീം കുടിക്കാതെ
പുല്ലും തിന്നോണ്ട്‌ ചൊറീം പിടിച്ചിരിക്കുമ്പൊ

എന്ന്‌ന്നാട ഞിയെല്ലാം പറയ്യാ

ഇനക്കൊന്നും മിണ്ടാനാവൂല്ല
ഇഞ്ഞിയെല്ലാം നെന്റെ വായും പൊത്തി
നാണിച്ച്‌ നാണോം കെട്ട്‌ കുനിഞ്ഞിരിക്യേള്ളു.   Sep 12, 2010

Nishad Kaippally – എന്നെങ്കിലും ഒരുദിവസം ഈ തോന്നിവാസം യെഴുതണ പൊക്കത്തിലെ വെളിവുള്ള ഫുദ്ധിജീവികളെ എന്റെ നാട്ടുകാരു് വിചാരണക്ക് ഇരുത്തും കെട്ട.

പുള്ളാളു് ചാകുമ്പം യവമ്മാരു് എന്തരു തൊലിച്ചെന്നു അവരു മണ്ണെണ്ണ വെളക്കിന്റെ വെട്ടത്തില്‍ കുത്തിയിരുത്തി ചോച്ചോളും.

അവന്റെയെക്ക കാല്‍സ്രായും തൊപ്പിയും, കഴുത്തിലെ കോണാനും, തിന്ന പഞ്ചനക്ഷത്ര ശാപ്പാടിനെ പറ്റിയൊന്നും ചോയിക്കൂല്ല മോനെ.

അവന്റെയക്ക മണ്ണുപറ്റാത്ത കുപ്പായത്തെപറ്റിയും പേനയുന്തിയ കൈത്തഴമ്പിനെ പറ്റിയും ഒരുത്തരും ചോയിക്കൂല്ല.

അവമ്മാരു് പണം കൊടുത്ത പഠിച്ച പൊക്കത്തിലെ പഠിപ്പിനെ പറ്റിയും,

സംസ്കൃത ശ്ലോകങ്ങളെ പറ്റിയും, അവയ്ങ് കുഴിച്ചെടുത്ത ചരിത്ര പൊത്തകത്തെ പറ്റിയും ചോയിക്കൂല്ല.

പേടിത്തൊണ്ടമ്മാരായ അവന്റെ ഊച്ചാളി കൂട്ടുകാരു് ചാകുമ്പം എഴുതിയ കൂതറ കവിതയെപ്പറ്റിയും ചോയിക്കൂല്ല.

അവന്റെ വെളിവുകെട്ട ഞ്യായങ്ങളെ പറ്റിയും ഒരു മോനും ചോയിക്കൂല്ല.

അന്നു പയലുകളു് അവന്റട്ട ചോയിക്കും.
കവിതയും സാഗിത്യവും, പൊക്കത്തില പഠിപ്പും ഇല്ലാത്ത പാവം പയലുകളു് ചോയിക്കും.
പഴഞ്ഞിയും പയറും തിന്നണ സാദാരണക്കാരു് അവന്റട്ട ചോയിക്കും.
അവന്റെ കക്കൂസും, മുറ്റവും, പെണ്ടാട്ടീട അടിപ്പാവടയും കഴുകണ പയലുകള്‍ അവന്റട്ട ചോയിക്കും.

"നമ്മട നാടു കത്തിയപ്പം എന്തരടെ മൈരെ നീ ഉണ്ടാക്കിയതു്?"
"പയലുകളു പട്ടിണി കെടന്നു് നശിച്ചപ്പം എന്തരെടെ നീ യെഴുതിയതു്?"

എന്റെ നാട്ടില പൊക്കത്തിലെ വെളിവുള്ള ഫുദ്ദിജീവികളെ, അന്നു നീയൊന്നും ഒരു മൈരും പറയൂല്ല കെട്ട.
അന്നു് നിന്റയെക്ക മിണ്ടാട്ടം, നാറിയ ചാള കരുവാടു് പോലെ കാറ്റില്‍ ആടും തന്ന.
അന്നു് നിന്റെ കുറ്റബോദം നിന്റെ മനസിനെ ചോറു വേവിക്കണപോലെ വേവിക്കും.
അന്നു് നീ വാ പൊളിക്കാത നാണവും മാനവും കെട്ടവനായി മിണ്ടാത തലകുനിക്കും തന്ന തന്ന.   Sep 13, 2010

Pramod KM –   ഞാനിത് കാണാന്‍ വൈകി. ഇതാ എന്റെ വക ഒരു കണ്ണൂര്‍ വേര്‍ഷന്‍

ഒരൂസം
ചക്കക്ക് കടു വറത്ത്ടാനില്ലാത്തോമ്മാറ്
ഞമ്മടെ നാട്ടിലെ
കലട്ടറ് സായ്‌വമ്മാറോട് ചോയിക്കും
നാട് കുട്ടിച്ചോറാകുമ്പം
നിങ്ങളെല്ലാം ഏട്യേനും നായിന്റെ മക്കളേന്ന്.

ഓന്റെയെല്ലാം എട്പ്പും ബാവോം
കുമ്പ തടലും ഏമ്പക്കോമൊന്നും
ആരും വെല വെക്കൂല.
ഓന്‍ വള വളാ പറേന്നത്
ആരും കണക്കിലെടുക്കൂല.
ഓന്റെയെല്ലാം പൈശേന്റെ വെലിപ്പം
ഓന്റെ കയ്യീത്തന്നെ വെച്ചാ മതീന്ന് പറയും
ഓന്റെ പയമ്പുരാണോം ആവലാതീം
ആരും കേക്കൂല.

അന്ന്
കഞ്ഞികുടിക്കാനില്ലാത്തോമ്മാറ് വെരും.
ഈ നായിന്റെ മോന്റെയെല്ലാം കതേലും പാട്ടിലൊന്നും
സലം കിട്ടീറ്റില്ലാത്തോമ്മാറ്.
ഓന്റെയെല്ലാം അണ്ണാക്കില്
ചോറും കറീം കുത്തിക്കേറ്റിയോമ്മാറ്
എറച്ചീം മുട്ടേം കൊടുത്തോമ്മാറ്
ഓന്റെ കോണം അലക്കിക്കൊടുത്തോമ്മാറ്
ഓന്റെ നായീനെ പോറ്റിയോമ്മാറ്
ഓന്റെ വണ്ട്യോടിച്ചോമ്മാറ്...
ഓറ് വെരും
എന്നിറ്റ് മോത്തു നോക്കി ചോയിക്കും
പൊര കത്തുമ്പം
നിങ്ങളെല്ലാം ഏട്യേനും നായിന്റെ മക്കളേന്ന്.

അന്ന്
പണ്ടാരക്കാലമ്മാറേ,
നിന്റ്യെല്ലാം
നാവ് താണുപോകും.   Oct 14, 2010

Sebin Jacob – പ്രമോദിന്റെ പടപ്പുകണ്ടപ്പം കോട്ടയം ഭാഷ എഴുതിയാലോന്നു് എനിക്കുമൊരു തോന്നല്‍. ശരിയായോന്നറിയത്തില്ല. നോക്കു്

ഒരു ദോസം
എന്റെ നാട്ടിലെ പാവപ്പെട്ടവര്
എരണംകെട്ട ബുജികളോട് ചോയ്ക്കും

ഞങ്ങടെ രാജ്യം
ചക്രശാസം വലിച്ചപ്പം
എന്തൊലത്തുവാരുന്നെന്ന്

അവരുടെ അലക്കിത്തേച്ച ഉടുപ്പും
കാലുകവച്ചൊള്ള നടപ്പും
ഏമ്പക്കംവിട്ടേച്ചൊള്ള ഞൊളപ്പും
ഒരുത്തനും വകവയ്ക്കത്തില്ല
ഒടുക്കത്തെ തത്വഷാസ്ത്രോം കൊമ്പത്തെ പടുത്തോം
ആവതില്ലാത്തോന്റെ മുതുകത്ത് (1)
പഞ്ചായത്തുകൂടിയ മഹത്തോം ചെലവാകത്തില്ല

അവരോടാരും
സണ്ടേസ്കൂളീ പടിച്ചതെന്നാന്ന് ചോയ്ക്കത്തില്ല
കൂട്ടത്തിലൊള്ള പേടിച്ചുതൂറി
മോളിലോട്ട് കെട്ടിയെടുത്തപ്പം
അവന്റെയൊക്കെ മൊകത്തുകണ്ട വെളര്‍ച്ച
കാര്യമാക്കുവേല

മുട്ടന്‍ നൊണ ഒലത്തീട്ടൊള്ള
പതംപറച്ചില്
വെലവെക്കത്തില്ല.

അന്ന് വരും, പാവങ്ങള്
വെറും പാവങ്ങള്

ഈ വരത്തന്മാരുടെ
പാട്ടിലും പ്രാര്‍ത്തനേലും
ഓര്‍ക്കത്തുംകൂടി ഇല്ലാരുന്നവര്
പക്ഷെ ദെവസോം അവര്‍ക്ക്
കഞ്ഞീം പുഴുക്കും ഉണ്ടാക്കിക്കൊടുത്തവര്
അവരുടെ അണ്ണാക്കിലോട്ട്
മൊട്ട പുഴുങ്ങി തള്ളിക്കൊടുത്തവര്
അവരുടെ വണ്ടീംകാളേം വലിച്ചവര്
അവരുടെ പട്ടിത്തീട്ടം പെറുക്കീം
കാട്ടുചെടി വെട്ടീം
പണിയെടുത്തവര്
അവര് വന്നിട്ട് ചോയ്ക്കും

പാവങ്ങള് സഹിച്ചപ്പം
നിങ്ങളെന്തൊലത്തുവാരുന്നെന്ന്
ഞങ്ങടെ തൊലീം മിനുസോം പോയപ്പം...
ഞങ്ങക്ക് മുറിഞ്ഞപ്പം...

എന്റെ നാട്ടിലെ എരണംകെട്ട ബുജികളെ
നിങ്ങക്ക് മറുപടിപറയാനൊക്കത്തില്ല

മിഴുങ്ങസ്യാന്നു നിക്കും
മിണ്ടാമ്പറ്റാതെ

നിങ്ങടെ വിധി
നിങ്ങടെ മേലും പതിയും

നാണങ്കെട്ടുചൂളും
എരപ്പകള് (2)

***************************

1. നെടുമ്പൊറത്ത് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. പലയിടത്തു താമസിച്ചതിനാല്‍ എപ്പോഴോ നാവില്‍ക്കയറിയ പ്രയോഗമാണതു്. കോട്ടയത്തു് മുതുകത്തു് എന്ന പ്രയോഗമാണു് സാധാരണം. അതുകൊണ്ടു് തിരുത്തി.

2. എമ്പോക്കികള് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. മുകളില്‍പറഞ്ഞ അതേ കാരണത്താല്‍ ഇതും തിരുത്തി.

NB: പലയിടത്തും ചില്ലക്ഷരം ഇടാതെ ചന്ദ്രക്കല മാത്രം ഇട്ടുപോന്നിട്ടുണ്ടു്. ഉച്ചാരണം അങ്ങനെയായതിനാലാണു് അങ്ങനെ നിലനിര്‍ത്തിയതു്.   Nov 6, 2010

bejoy nair – ഒര് ബി.ജെ.പി.
ഇവിടത്തെ കഴുവണം കെട്ട സാന്ഘികളെ
അണ്ണങ്കൊണ്ണികള്‍ വലിച്ചു കീറും
നാട് മുടിയുമ്പ
ഈ എരണംകെട്ടതുങ്ങള്‍
എന്തരില്‍ ചാളുവ ഒലിപ്പിച്ചതെന്ന് കേക്കും.
യെവമ്മാരടെ വെള്ള ഷര്‍ട്ടും സ്വര്‍ണ്ണ മാലയും
കാവി മുണ്ടും
ഉണ്ടേച്ചൊള്ള തൂക്കവും ഗവനിക്കൂല്ല.
യെവന്മാരുടെ ഷണ്ണം പിടിച്ച കഴപ്പും
ചിക്കിലീടെ പടിപ്പും കാര്യാക്കൂല്ല.
യെവമ്മാരടെ ബെല്ലാരി പൈസയും
കോണോത്തിലെ ചരിത്രപ്പടിപ്പും
യെവനും മൈന്‍ഡ് ചെയ്യൂല്ല
യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക്
ഞായോം കേക്കൂല്ല.
ഇഞ്ഞോട്ട് വരും സാതാരണക്കാര്
പള്ളിക്കൂടത്തി പോവാതെ
വിയര്ത്ത്‍ പണിത അണ്ണമ്മാര്
എന്നിട്ട് കേക്കും നിന്നോടൊക്കെ
ഞാളിവിടെ കട്ടയടിച്ച് തള്ളിപ്പോയപ്പ
നീയെക്കെ എന്തരു ചെരക്കുവാരുന്നെടേന്ന്.
നാക്കെറങ്ങിപ്പോവും അപ്പം പയലുകളേ,
തള്ളേണെ.   Oct 15, 2010

Naveen Calappurackal – സെബിന്റെ അനുവാദത്തോടെ. :-

ദേ ഒരു ദേവസം
എന്റെ നാട്ടിലെ പാവങ്ങള്
ഈ എരണംകെട്ട ബുജികളോട് ചോയ്ക്കും

കണ്ടവന്മാരോക്കെ ചേര്‍ന്ന് ഈ നാടിനു അന്ത്യ കൂദാശ നടത്തിയപ്പോ
നീ ഒക്കെ എന്നാ ഓലത്താന്‍ പോയ്ക്കുവരുന്നെന്നു

അവന്മ്മരുഉടെ അലക്കിത്തേച്ച ഉടുപ്പും
കാലുകവച്ചൊള്ള നടപ്പും
ഏമ്പക്കംവിട്ടേച്ചൊള്ള ഞൊളപ്പും
രബ്ബരുകാശിന്റെ എളക്കോം
ഒന്നും ഒരുത്തനും വകവയ്ക്കത്തില്ല കേട്ടോ !
എന്നാ പറഞ്ഞാലും
ഒടുക്കത്തെ തത്വഷാസ്ത്രോം കൊമ്പത്തെ പടുത്തോം
ആവതില്ലാത്തോന്റെ നെടുമ്പൊറത്ത്
പഞ്ചായത്തുകൂടിയ മഹത്തോം ചെലവാകത്തില്ല

അവരോടാരും സണ്ടേസ്കൂളീ പടിച്ചതെന്നാന്ന് ചോയ്ക്കത്തില്ല
കൂട്ടത്തിലൊള്ള പേടിച്ചുതൂറി
മോളിലോട്ട് കെട്ടിയെടുത്തപ്പം
അവന്റെയൊക്കെ മൊകത്തുകണ്ട വെളര്‍ച്ച
കാര്യമാക്കുവേല

രണ്ടെണ്ണം വിട്ടേച്ച് കക്ഷത്തില്‍ ഇഷ്ടികേം വച്ചോണ്ട് നടന്നാലും
റബ്ബരു വിറ്റ്‌ ഖദര്‍ ഇട്ടൊണ്ട്‌ നടന്നാലും ആരും മൈണ്ട് ചെയ്യേമില്ല

മുട്ടന്‍ നൊണ ഒലത്തീട്ടൊള്ള പതംപറച്ചില് വെലവെക്കത്തില്ല.

അന്ന് വരും, പാവങ്ങള്
വെറും പാവങ്ങള്

ഈ വരത്തന്മാരുടെ
പാട്ടിലും പ്രാര്‍ത്തനേലും
ഓര്‍ക്കത്തുംകൂടി ഇല്ലാരുന്നവര്‍
പക്ഷെ ദെവസോം അവര്‍ക്ക്
കഞ്ഞീം പുഴുക്കും ഉണ്ടാക്കിക്കൊടുത്തവര്‍
അവരുടെ അണ്ണാക്കിലോട്ട്
മൊട്ട പുഴുങ്ങി തള്ളിക്കൊടുത്തവര്‍
അവരുടെ വണ്ടീംകാളേം വലിച്ചവര്‍
അവരുടെ പട്ടിത്തീട്ടം പെറുക്കീം
കാട്ടുചെടി വെട്ടീം
പണിയെടുത്തവര്‍
അവര് വന്നിട്ട് ചോയ്ക്കും

പാവങ്ങള് സഹിച്ചപ്പം
നീ ഒക്കെ എന്നാ ഓലത്തുവാരുന്നെന്നു
ഞങ്ങടെ തൊലീം മിനുസോം പോയപ്പം...
ഞങ്ങക്ക് മുറിഞ്ഞപ്പം...

എന്റെ നാട്ടിലെ എരണംകെട്ട ബുജികളെ
നിങ്ങക്ക് മറുപടിപറയാനൊക്കത്തില്ല

എന്നാ പറയാനാ ചുമ്മാ മിഴുങ്ങസ്യാന്നു നിക്കും
മിണ്ടാമ്പറ്റാതെ

നിങ്ങടെ വിധി
നിങ്ങടെ മേലും പതിയും
നാണങ്കെട്ടുചൂളും
എമ്പോക്കിക്കള്
എന്നാത്തിന്റെ കേടാണോ ?   Oct 16, 2010

കരീം മാഷ്‌ – ഹോം ഹ്രീം.......!! പട്ടേട്ടിന്റെ കൊതി തീരട്ടെ!!

ഇന്നാ പുടിച്ചോ മലപ്പുറം വേർഷൻ!!

ഒരീസം ദുനിയാവിലെ ഈ ബുദ്ദൂസു ആലമീങ്ങളേയൊക്കെ (കപട ബുജി)
ഹല്ക്കിലൊരു (കൊരവള്ളി) പിടിയുണ്ടാവും,
ബാക്കിള്ള എല്ലാ മിസ്കീന്മാരൊക്കേനും(common man) ചേര്‍ന്ന്‌ !,

നോക്കാനാളില്ലാതെ ദേസം കരിന്തിരി കത്തിക്കെട്ടപ്പോ
ഇജ്ജൊക്കെ എവെടെ അറയിലൊളിച്ചിരിക്ക്യായിരുന്നെന്നു ചോയീച്ച്‌,

ഓലോടു അന്നു ഒരുത്തനും പത്രാസിലെങ്ങനാ ലിബാസു(Fashion Dress Design) തുന്നുന്നതെന്നും,
പപ്പാസു കെട്ടുന്നതിന്റെ ഷർത്തുകൾ ( Rules of Shoes lacing) എന്താണെന്നതും,
എളുപ്പത്തിൽ പാക്കെട്ടു നിറക്ക്ണതെങ്ങനെയാണെന്നും (Easy funding) ചോയിക്കൂല !.

പുയുക്കളെപ്പോലെ
കൂട്ടത്തിലുള്ളവര്‍ ഓരോരുത്തരു പെടഞ്ഞു
ബീണ് മയ്യത്താകുന്നതു കാണുമ്പൊ
ഓലോടു “ആലമുല്‍ അസാതീറിനെ“( ലോക നവോഥാനം) ക്കുറിച്ചാരും ചോയിക്കൂലാ!.

പച്ചപ്പൊള്ളുകൊണ്ടു കെട്ടിമേഞ്ഞു വെള്ളം നനയാത്ത ഖൈമയിലെ (ടെന്റ്)
ഇങ്ങടെ ഞായം പറച്ചിലു കേക്കാൻ ഒരിന്‍സും (മനുഷ്യൻ) ഉണ്ടാവൂലാ.

ഒരീസം ആ ഖൗം (സാധാരണക്കാർ) ഒന്നിച്ചൊരു വരവുണ്ടാവും !
ഇപ്പറഞ്ഞ ഹലാക്കിന്റെ ഹാലിമീങ്ങളായ ( ഭീകര ബുജികളായ) ഇങ്ങടെ
കിത്താബിലും ബയ്ത്തുകളിലും ( കവിത) ഇസ്മില്ലാത്ത(പേർ)ഒരു ഖൗം!,

പക്കേങ്കി ഓലാണു നിങ്ങള്‍ക്കു
നെയ്ച്ചോറും കോയിച്ചാറും ബെച്ചു തന്നത്‌.
പജ്ജിന്റെ പാലും ആട്ടറച്ചിം തന്നു തക്കരിച്ചത്‌.
ഓലെ കോയിന്റെ മുട്ടയാ ഇങ്ങളു പുയുങ്ങിത്തിന്നു വളി ഇട്ടത്‌!.
ഇങ്ങളൂടെ വണ്ടി ഓട്ടിയതോനാ,
പണിയെടുത്തു ഊര ഉളുക്കിയതോനാ..
ആ ഓന്‍ നുമ്പിൽ വന്നു നിന്നു ചോയിക്കും.

ഇജ്ജെന്തേ ചെയ്തടാ..!
ഇക്കണ്ട ഫക്കീറന്മാരു റൂഹിനായി എടങ്ങേറായപ്പോള്?.
ഫിതനയും ഫസാദും ഉണ്ടാക്കുന്ന
ആലിമീങ്ങളെ,
അന്നു ഇങ്ങള്‍ക്കൊരച്ചരം മുണ്ടാമ്പറ്റില്ല.
ചങ്കിലു വെള്ളം വറ്റി ഇങ്ങളു ഖാമൂസാവും(നിശ്ശബ്ദർ).

ഇങ്ങളു ഉളുപ്പ്‌ കൊണ്ടു ഉത്തരം മുണുങ്ങും.
ഉള്ളിലെ ഖല്ബിലെ കിളി തല തച്ചു ചാകും.
പോരായിയോണ്ടു കൊണ്ടു അന്റെ മുണ്ടാട്ടം മുട്ടും.   Nov 17, 2010

daly davis – ഒരീസം ഇവ്‌ടത്തെ
ശവി ബുജ്യോളെ
നാട്ടാര് വാള്‍പോസ്റ്റാക്കും

മുടിയാന്‍ കാലത്ത്
എവട്യാര്‍ന്നീ
എരപ്പാള്യോള്‌ന്ന് ചോയ്ക്കും

അവറ്റേരെ പത്രാസിന്റ്യാ
മന്ദലമയക്കത്തിന്റ്യാ
കാര്യം ചോയ്ക്കില്യ

പൊങ്ങാണ്ട് കൊണ്ട്‌ടക്കണ
ശ്യൂന്യത്യാ, ജ്യോര്‍ജ്ജുട്ട്യാ
ഒറ്റെണ്ണം സാരാക്കില്യ

പൂരത്തിന്റെ ചരിത്രാ, ഭൂമിശാസ്ത്രാ,
പെരന്നാള്‍‌ക്ക് വാലായ്മ നോക്കീതാ,
ഒരു രോമോം ചോയ്ക്കാന്‍ നിക്കില്യ

എമണ്ടന്‍ നോണൊണ്ട്
ഇവറ്റോളിണ്ടാക്കണ
ന്യായീകരണോം കേക്കാന്‍ നിക്കില്യ

ആ ദൂസം
അങ്ങാടിക്കാര് കേറി നെരങ്ങും
പഠിപ്പും പത്രാസുമില്യാത്തോര്
ഇവറ്റോള്‍‌ക്കായിറ്റ്
മുണ്ട് മുറുക്കി പണീട്‌ത്ത സാധാരണക്കാര്

എന്നട്ടൊരു ചോദ്യണ്ട് ;

ഇമ്മളൊക്കെ കെടന്ന്
ചക്രശ്വാസം വലിക്ക്‌ണ നേര്‌ത്ത്
ഏത് കോണത്തീ പോയീ കെടക്കാര്‍ന്നൂറാ കന്നാല്യോളേന്ന്

കൊരലു വറ്റി, നാക്കെറ്ങ്ങി
മിണ്ടാട്ടം മുട്ടിപൂവും
ഒക്കേത്തിനും.

(ഇനി ബാക്കി ‘ബാഷ’കളിലെ തര്‍ജ്ജമകള് പോരട്ടെ)   Oct 16, 2010

Kannus S – *ഇരിക്കട്ടേ ഒരു പാലക്കാട് വെര്‍ഷനും*

നാളെ മേലാക്കം ഇബടത്തെ
പുത്തിജീക്കളെ
നാട്ട്വാര്‌ കള്‍ട്ടി വിടും

മാട് വെയിലു കാഞ്ഞപ്പോ
നിങ്ങ എങ്ക്‌ടിക്ക്യാ പോയ്‌യേ
കൂശികളേന്ന് കേക്കും

അവര്‌ന്റെ പത്രാസിന്റീം
ജോറിന്റീം കൂട്ടം കൂടില്യ

കൂട്ടിയാ കൂടാത്ത പയ്യാരൂം
ദുട്ട് കാട്ടീട്ട്‌ള്ള പൊളപ്പും കേട്ടാ
മൂഞ്ചീല്‍ക്ക് ചാമ്പി വിടും

വേണ്ടീട്ടും വേണ്ടാണ്ടും
കൂട്ടം കൂടാന്‍ നിന്നാ
കുണ്ടീം കൊണ്ടൂടി നോക്കില്യ


അന്നക്ക്,
ചെക്കമ്മാര്‌ മോത്ത് കേറി നെരങ്ങും
അദുവരെ പെരിയമ്പൊറത്ത് നിന്നോര്‌
കോലായച്ചോട്ടില്‌ മട കുത്തി ഇരുന്നോര്‌

ഇന്ന്‌ട്ട് അവര്‌ടട്‌ത്ത് കേക്കും

ത്ര കഞ്ഞിന്റെ ബെള്ളം കിട്ടാണ്ട്
ഞങ്ങ മല്ല്‌കെട്ട്യപ്പോ, ചീരഴിഞ്ഞപ്പോ,
ആര്‌ന്റെ കൂത്തീല്‌ ഊത്‌ണ്ടാരുന്ന്‌ടാ മൈരുക്കളേന്ന്

ചൂട്ടും മൂടി, വായ തൊറക്കാണ്ടെ
പെരടി തിരുമ്മിക്കൊണ്ടിരിക്കും
നായിന്റെ മക്കള്‌   Sep 13, 2010
Post a Comment