മേഘസന്ദേശം . ശ്ലോകം 7.
സന്തപ്തനാം ത്വമസി ശരണം തല്‍ പയോദ പ്രിയായാ
സന്ദേശം മേ ഹര ധനപതിക്രോധവിശ്ലേഷിതസ്യ
ഗന്തവ്യാ തേ വസതിരളകാ നാമ യക്ഷേശ്വരാണാം
ബാഹ്യോദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൈതഹര്‍മ്മ്യാ
താങ്കള്‍ സന്തപ്തര്‍ക്ക് (സന്തപ്തര്‍ എന്ന പദത്തിന് പകരംമറ്റൊന്നില്ല !!!) ആശ്വാസമാണ്. വൈശ്രവണകോപത്താല്‍ തമ്മില്‍ പിരിയേണ്ടിവന്ന് സങ്കടമനുഭവിക്കുന്ന എന്റെ പ്രേയസിക്കുള്ള സന്ദേശം എത്തിക്കേണ്ടതിന് താങ്കള്‍ കനിയുമാറാകണം.ദൂതുമായി മേഘം പോകേണ്ടത് എവിടേക്കെന്ന് പറയുന്നു. ഹരശിരസിലെ ചാന്ദ്രപ്രഭയില്‍ മുങ്ങിമയങ്ങി നില്ക്കുന്ന മാളികകളുള്ള യക്ഷേശ്വരന്മാരുടെ നഗരത്തിലേക്കാണ് നീ പോകേണ്ടത്.
ജിയുടെ തര്‍ജ്ജമ
സന്തപ്തന്മാര്‍ക്കു നീയാണൊരു തണല , ലതിനാലെന്റെ സന്ദേശമങ്ങെന്‍
കാന്തക്കായി കൊണ്ടുപോകൂ ജലദ ധനപതി ക്രോധവിശ്ലേഷിതന്‍ ഞാന്‍
പ്രാന്തപ്പൂന്തോപ്പില്‍ മേവും ഹരനുടെ മകുടപ്പൂനിലാവാടി മേട
ച്ചന്തം വായ്ക്കുന്ന യക്ഷേശ്വരരുടെയളകാ പട്ടണം പൂകണം നീ.
Comments