Posts

Showing posts from 2008

ഹിന്ദുമതവും ചില വസ്തുതകളും സംഘപരിവാറും

വര്‍ഗീയരാഷ്ടീയത്തിന്റെ പാഞ്ചജന്യം മുഴക്കി സംഘപരിവാര്‍ സംഘടനകള്‍ കൊളുത്തിവിട്ട അഗ്നിശലാകകളില്‍ കത്തിയെരിഞ്ഞത് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളാണ്. രാജ്യമൊട്ടാകെ ഇതിന്റെ അലയൊലികള്‍ മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു.ഗുജറാത്തില്‍, അയോദ്ധ്യയില്‍ ബാബറിമസ്ജിദിനുപകരം ക്ഷേത്രം നിര്‍മിച്ചുകൊണ്ടിരുന്ന “നിരപരാധികളായ” കര്‍സേവകര്‍ മടങ്ങിവന്ന ട്രെയിനിനു തീവച്ചു എന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചിരുന്നതെങ്കില്‍ ഒറീസയിലാകട്ടെ മതപരിവര്‍ത്തനമാണ് കൃസ്ത്യാനികളെ ആക്രമിക്കുവാന്‍ അവര്‍ കാരണമായിപറഞ്ഞത്. ഈ അക്രമണങ്ങളും അവയുടെ കാരണങ്ങളും സംഘപരിവാറിന്റെ വിശദീകരണത്തില്‍ വ്യത്യസ്തമാണെങ്കിലും മതസംരക്ഷണമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യബോധമെന്ന ആശയമാണ് അവര്‍ അനുയായികള്‍ക്ക് നല്കുന്നത്. വംശീയവിദ്വേഷത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം തേടുന്ന ഏതൊരു ഫാസിസ്റ്റ് സംഘടനയും പറയുന്നത് തന്നെയാണ് ഇത്. ഹിന്ദുമതത്തിനുവേണ്ടി എന്ന വാദം ഉയര്‍ത്തി സാധാരണവിശ്വാസികളെ തങ്ങളുടെ കൊടിക്കീഴില്‍ അണിനിരത്തുവാനാണ് ഈ വര്‍ഗീയ സംഘടനകള്‍ ലക്ഷ്യം വക്കുന്നത്. അതിനായി കൃസ്തുമതം, മുസ്ലീംമതം, തുടങ്ങിയ സെമിറ്റിക് മതങ്ങള്‍ ഒഴിച്ചുള്ള മുഴുവന്‍ മതവിഭാഗങ്ങളും ഹിന്ദുമ...

യുദ്ധം?

യുദ്ധം? ഇന്ത്യയുടെ സ്വയംഭരണശേഷിയേയും സുരക്ഷാക്രമീകരണങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് ലഷ്കര്‍-ഇ- ത്വയ്ബയോ അല്‍-ഖ്വൈയദയോ നടത്തിയ “വിജയകരമായ” ആക്രമണത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഒന്നാം പ്രതിയായി പുറത്തുപോയി. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും യു.പി.എ ഗവണ്മെന്റിന്റെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി രാജി സമര്‍പ്പിച്ചു. ചോദ്യം ഇതാണ്: ആഭ്യന്തരതലത്തില്‍ കുറച്ചു നേതാക്കളുടെ രാജിയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും യു.പി. എ അദ്ധ്യക്ഷയുടേയും പാകിസ്ഥാനെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകളും ഗവണ്മെന്റിന്റെ മുഖം രക്ഷിക്കാന്‍ സഹായിക്കുമോ? പ്രത്യേകിച്ചും ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഇന്ത്യന്‍ സാഹചര്യത്തില്‍? ഇല്ല എന്നു തന്നെയാണ് ഉത്തരം. എങ്കില്‍ എന്തായിരിക്കും ഇന്ത്യയുടെ അനന്തര നടപടികള്‍? സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത് ആസന്നമായ ഒരു സൈനിക നടപടിയിലേക്ക് തന്നെയാണ്. അതിര്‍ത്തികടന്നൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് അമേരിക്കയുടെ നിലപാടുകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. മുംബേ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് അക്രമികളെ പിന്തുടര്‍ന്ന് പിടിക്കുന്നതടക്കം ഇന്ത്യ ആലോ...

രക്തസാക്ഷ്യം

രക്തസാക്ഷ്യം വേരുകള്‍ കൂടുതീര്‍ത്ത മണ്ണടരുകളില്‍ വിശ്രമം നിനക്കും എനിക്കും! നീ കടുത്തവോഡ്ക്കതന്‍ വെല്‍വറ്റുകുഷ്യനില്‍ പതിഞ്ഞിരുന്നവന്‍. സുവര്‍ണ്ണപാദുകങ്ങളില്‍ മണ്ണുതൊടാതെ പുതഞ്ഞിരുന്നവന്‍. വിദ്യാധിരാജന്‍. വിത്തപ്രതാപി. ഞാന്‍ അന്യന്റെ പശുവിന്ന് പുല്ലായിത്തീര്‍ന്നവന്‍. കരയുന്ന കുഞ്ഞിന്ന് രക്തം പകുത്തവന്‍. അധികാരശൂന്യന്‍ മടിശീല തൂര്‍ന്നവന്‍. ഒടുവിലൊരു 'മൂര്‍ച്ച'യില്‍ ജീവിതം തീര്‍ന്നവന്‍. അതുകൊണ്ടാകണം സുഹൃത്തേ കൈക്കോട്ടുമണക്കുന്ന ഈ പുല്‍വേരുകള്‍ തൊടുമ്പോള്‍ നീ ഇപ്പോഴും പുളഞ്ഞുപോകുന്നത്

കിണര്‍.

ഞാന്‍ കരുതി നീയെന്നെ പ്രണയപൂര്‍വ്വം കോരിയെടുത്ത് ചുംബിക്കുകയാണെന്ന്. പക്ഷെ കൂട്ടരെ കൂട്ടി നീയെന്നെ കോരിവറ്റിച്ച് കളഞ്ഞല്ലോ എന്‍റെ പൊന്നേ. ___________________________സാദിര്‍ തലപ്പുഴ.

വന്നവഴി

ജലത്തുള്ളി - പുഴയോടു ചോദിച്ചു :- “മലമുകളില്‍ നിന്ന്- ഇവിടേക്കെത്ര ദൂരം?“ തീരങ്ങളോട് - ചിരിച്ചുല്ലസിച്ചു വന്ന- പുഴ - ദൂരം മറന്നിരുന്നു....... (സാദിര്‍ തലപ്പുഴ.)

റിയാലിറ്റി ഷോ..

നിലാമരച്ചോട്ടില്‍ പുല്ലാനിമേട്ടില്‍ രംഗവിതാനം. ഉടല്‍ മിന്നി മിന്നി മിന്നാമിനുങ്ങുകള്‍. പരുന്തും കഴുകനും കൊതിപ്പൂക്കളുടെ ചുവപ്പുമായി വിധിക്കാനിരിക്കുന്നു. എലിമിനേഷന്‍ റൌണ്ടില്‍ ആറ്റക്കിളിയും കുളക്കോഴിയും ഔട്ട്. ഫൈനല്‍ റൌണ്ട് വരെ മയിലിന്റെ ആട്ടവും കുയിലിന്റെ പാട്ടുമുണ്ടയിരുന്നു. പക്ഷെ - സമമാനം പിന്‍ ചലനത്തിനു പേരുകേട്ട ഭൂമികുലുക്കിപ്പക്ഷിക്ക്. ഞനിപ്പോഴും എസ് എം എസ് അയച്ചു കൊണ്ടിരിക്കുന്നു KSS SPACE K-U-Y-I-L sadirthalappuzha@gmail.com