#ദിനസരികള്‍ 160
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ
തിരിച്ചയക്കുവാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം
മനുഷ്യത്വരഹിതവും അന്താരാഷ്ട്രനിയമങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് വ്യക്തമാക്കി
മാതൃഭൂമിയില്‍ സുപ്രീംകോടതി അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ എം ആര്‍ അഭിലാഷ് എഴുതിയ
നിരാകരിക്കാനാവില്ല അവരെ എന്ന ലേഖനം ശ്രദ്ധയില്‍ പെടുത്തട്ടെ. ” The Rohingya people are a Muslim
minority group residing in the Rakhine state, formerly known as Arakan.The
Rohingya people are considered “stateless entities”, as the Myanmar
government has been refusing to recognise them as one of the ethnic groups of
the country. For this reason, the Rohingya people lack legal protection from
the Government of Myanmar, are regarded as mere refugees from Bangladesh, and
face strong hostility in the country—often described as one of the most
persecuted people on earth.To escape the dire situation in Myanmar, the
Rohingya try to illegally enter Southeast Asian states, begging for
humanitarian support from potential host countries. “ എന്നാണ് ഇവരുടെ ജീവിതത്തെക്കുറിച്ച് വിക്കിപ്പീഡിയപറയുന്നത്.
ഈ ജനവിഭാഗം കടുത്ത മനുഷ്യാവകാശലംഘനം അനുഭവിക്കുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്
വാച്ച് പറയുന്നു. ഏകദേശം 214 ഗ്രാമങ്ങള്‍ പരിപൂര്‍ണമായും
നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൈന്യം നടത്തുന്ന വംശീയ ഹത്യ അവസാനിപ്പിക്കാന്‍
ലോകമനസ്സാക്ഷി ഉണരണമെന്നും HRW
ആവശ്യപ്പെടുന്നു.നൊബേല്‍ സമ്മാനജേത്രിയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി
നിലകൊള്ളുകയും ചെയ്യുന്ന ഭരണാധികാരി ആങ് സാന്‍ സ്യൂചി ഈ വിഷയത്തിലെടുത്ത നീണ്ട
മൌനം ഇപ്പോഴും ഭരണം നിയന്ത്രിക്കുന്ന പട്ടാളത്തെ ഭയന്നിട്ടാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സഞ്ചാരസ്വാതന്ത്ര്യവും പൌരത്വവുമൊന്നുമില്ലാത്ത റോഹിങ്ക്യകള്‍ സമകാലിക അഭയാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പിഢീപ്പിക്കപ്പെടുന്ന
വിഭാഗമാണെന്ന് കരുതപ്പെടുന്നു.
ജീവനും മുറുകെപ്പിടിച്ച് അഭയം തേടി
അലഞ്ഞ അത്തരം നാല്പതിനായിരത്തോളം റോഹിങ്ക്യകളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. അവരെ
അനധികൃത കുടിയേറ്റക്കാരായി കണ്ടുകൊണ്ട് നാടുകടത്തണമെന്നാണ് സര്‍ക്കാറിന്റെ
നിലപാടെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറയുന്നത്.എന്നാല്‍ ഇതു
തെറ്റിദ്ധരിപ്പിക്കുന്ന വാദമാണെന്നും പൌരത്വമല്ല , അഭയമാണ് റോഹിങ്ക്യകള്‍
ആവശ്യപ്പെടുന്നതെന്നും വ്യക്തമാണ്. മനുഷ്യനെന്ന നിലയില്‍ ജീവിക്കുവാനുള്ള അവകാശം
ലഭിക്കണമെന്ന ആവശ്യത്തിന് നേരെ ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്തിന് കണ്ണടക്കാന്‍
കഴിയില്ല.
” മ്യാന്മാർ
പ്രശ്നത്തിന്റെ ചൂടാറുമ്പോൾ ഉഭയകക്ഷി ചർച്ചകളിലൂടെയും അന്താരാഷ്ട്ര
സമ്മർദത്തിലൂടെയും മ്യാന്മാറിനെക്കൊണ്ട് അഭയാർഥികളെ തിരിച്ചെടുപ്പിക്കാൻ ഇന്ത്യക്കാകും.
ജമ്മുവിലും ഹരിയാണയിലുമൊക്കെയുള്ള ക്യാമ്പുകളിലുംമറ്റും അധിവസിക്കുന്ന റോഹിംഗ്യൻ
അഭയാർഥികളുടെ മുകളിൽ ഒരു നിരീക്ഷണമാവശ്യമാണ്. പക്ഷേ, അവരുടെ പക്ഷേ, അവരുടെ
ജീവിക്കാനുള്ള അവകാശം ഇന്ത്യയിൽ നിരാകരിക്കപ്പെടരുത് “ എന്ന ലേഖകന്റെ വാദത്തിന് മനുഷ്യരെന്ന
നിലയില്‍ നാം ചെവി കൊടുത്തേ തീരൂ.
Comments