ബസ്സുകാലത്തെ ഒരു മഹാസംഭവം. കാസ്റ്റില്ലോയുടെ ഒരു കവിത കേരളത്തിലെ “പല” മലയാളഭാഷകളില്‍ ഭാഷാന്തരം നടത്തിയിരിക്കുന്നു. ഓണ്‍ലൈനില്‍ അതിനുമുമ്പോ ശേഷമോ ഇത്തരമൊരു സംരംഭം ഉണ്ടായിട്ടെന്ന് തോന്നുന്നില്ല. ആഘോഷിച്ച ഒരു ബസ്സുകാലം ; കവിതയാകട്ടെ എല്ലാക്കാലത്തേക്കും ഉതകുന്നതും..ദേവേട്ടനാണ് ആ കവിതയും തര്‍ജ്ജമയും ആദ്യം പോസ്റ്റ് ചെയ്തത്.. Apolitical Intellectuals by Otto Rene Castillo One day the apolitical intellectuals of my country will be interrogated by the simplest of our people. They will be asked what they did when their nation died out slowly, like a sweet fire small and alone. No one will ask them about their dress, their long siestas after lunch, no one will want to know about their sterile combats with "the idea of the nothing" no one will care about their higher financial learning. They won't be questioned on Greek mythology, or regarding their self-disgust when someone within them begins to die the coward's death. They'll be aske...
Posts
Showing posts from 2014
- Get link
- X
- Other Apps
ശ്ലോകം 8. ത്വാമാരുഢം പവനപദവീമുദ്ഗൃഹീതാളകാന്താ : പ്രേക്ഷിഷ്യന്തേ പഥികവനിതാ പ്രത്യയാദാശ്വസത്യ : ക: സന്നദ്ധേ വിരഹവിധുരാം ത്വയ്യൂപേക്ഷേത ജായാം ? ന: സ്യാദന്യോപ്യയമിവ ജനോ യ പരാധീനവൃത്തി : താങ്കള്‍ ആകാശമാര്‍ഗേന സഞ്ചരിക്കുമ്പോള്‍ വിരഹാര്‍ത്ഥകളായ നാരിജനങ്ങള്‍ കുറുനിരകള്‍ മാടിയൊതുക്കി അങ്ങയെ നോക്കിനില്കും. താങ്കള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വിരഹവിധുരകളെ ആര്‍ക്കെങ്കിലും ഉപേക്ഷിക്കാന്‍ കഴിയുമോ? അന്യനെ ആശ്രയിച്ചു കഴിയുന്ന എന്നെപ്പോലെ ഗതികെട്ട മറ്റൊരാളും ഉണ്ടാവില്ല. ജി നീയാകാശത്തുയര്‍ന്നാല്‍ , ക്കുനുകുറുനിര കൈത്താരുകൊണ്ടൊന്നുപൊക്കി - പ്രേയാനിന്നെത്തുമെന്നാപ്പഥികയുവതിമാര്‍ പേര്‍ത്തുനോക്കും ഭവാനെ പോയാല്‍ കാണാഞ്ഞു മാഴ്കും ദയിതയെയിവനെപ്പോല്‍ പരാധീനനല്ലെ - ന്നായാ , ലാരാണുപേക്ഷിപ്പതിനു കഴിയുവോനങ്ങൊരുങ്ങിക്കഴിഞ്ഞാല്‍ ?? ശ്ലോകം 9. മന്ദം മന്ദം നുദതി പവനശ്ചാനുകൂലോ യഥാ ത്വാം വാമശ്ചായം നദതി മധുരം ചാതകസ്തേ സഗന്ധ : ഗര്ഭാധാനക്ഷമപരിചയാന്നൂനമാബദ്ധമാലാ : സേവിഷ്യന്തേ നയനസുഭഗാ ഖേ ഭവന്തം ബലാകാ: കാറ്റ് മെല്ലെ മെല്ലെ താങ്കളെ തള്ളിനീക്കി പ്രേരിപ്പിക്കുന്നതുപോലെത്തന്നെ താങ്കളുടെ ഇടതുഭാഗത്തിരുന...
മേഘസന്ദേശം . ശ്ലോകം 7.
- Get link
- X
- Other Apps
സന്തപ്തനാം ത്വമസി ശരണം തല്‍ പയോദ പ്രിയായാ സന്ദേശം മേ ഹര ധനപതിക്രോധവിശ്ലേഷിതസ്യ ഗന്തവ്യാ തേ വസതിരളകാ നാമ യക്ഷേശ്വരാണാം ബാഹ്യോദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൈതഹര്‍മ്മ്യാ താങ്കള്‍ സന്തപ്തര്‍ക്ക് (സന്തപ്തര്‍ എന്ന പദത്തിന് പകരംമറ്റൊന്നില്ല !!!) ആശ്വാസമാണ്. വൈശ്രവണകോപത്താല്‍ തമ്മില്‍ പിരിയേണ്ടിവന്ന് സങ്കടമനുഭവിക്കുന്ന എന്റെ പ്രേയസിക്കുള്ള സന്ദേശം എത്തിക്കേണ്ടതിന് താങ്കള്‍ കനിയുമാറാകണം.ദൂതുമായി മേഘം പോകേണ്ടത് എവിടേക്കെന്ന് പറയുന്നു. ഹരശിരസിലെ ചാന്ദ്രപ്രഭയില്‍ മുങ്ങിമയങ്ങി നില്ക്കുന്ന മാളികകളുള്ള യക്ഷേശ്വരന്മാരുടെ നഗരത്തിലേക്കാണ് നീ പോകേണ്ടത്. ജിയുടെ തര്‍ജ്ജമ സന്തപ്തന്മാര്‍ക്കു നീയാണൊരു തണല , ലതിനാലെന്റെ സന്ദേശമങ്ങെന്‍ കാന്തക്കായി കൊണ്ടുപോകൂ ജലദ ധനപതി ക്രോധവിശ്ലേഷിതന്‍ ഞാന്‍ പ്രാന്തപ്പൂന്തോപ്പില്‍ മേവും ഹരനുടെ മകുടപ്പൂനിലാവാടി മേട ച്ചന്തം വായ്ക്കുന്ന യക്ഷേശ്വരരുടെയളകാ പട്ടണം പൂകണം നീ.
- Get link
- X
- Other Apps
മേഘസന്ദേശം - കാളിദാസന്‍ ശ്ലോകം - 1 കശ്ചില്‍ കാന്താ വിരഹഗുരുണാ സ്വാധികാരാല്‍ പ്രമത്ത ശാപേനാസ്തംഗമിതമഹിമാ വര്‍ഷഭോഗ്യേണ ഭര്‍ത്തു യക്ഷശ്ചക്ര ജനകതനയാ സ്നാനപുണ്യോദകേഷു സ്നിഗ്ദച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു അനാദികാലം.അളകാനഗരി.യക്ഷലോകം. വൈശ്രവണഭരണം. സ്വകര്‍മ്മത്തില്‍ മനസ്സുറപ്പിക്കായ്കയാല്‍ പിഴ പിണഞ്ഞ രാജകിങ്കരനായ ഒരു യക്ഷന് സ്വാമി വിധിച്ചത് ഒരു വര്‍ഷം ഭാര്യാവിയോഗം. നഷ്ടസിദ്ധനായ യക്ഷന്‍ ജനകാത്മജയുടെ കേളീവിപിനമായ രാമഗിര്യാശ്രമസ്ഥാനത്ത് കഴിഞ്ഞുകൂടി. യജമാനന്‍ എന്തുകൊണ്ട് യക്ഷന് ഭാര്യാവിയോഗം വിധിച്ചു? കാന്താതിസക്തിമൂലമെന്ന് കരുതുന്ന നിരൂപകരുണ്ട്. എന്നാല്‍ കാന്ത പ്രിയപ്പെട്ടതായതുകൊണ്ട് , എന്നല്ല ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ട് , അതിദുഖകാരണമായിക്കോളുമെന്നതിനാലാണ് നൃപതി വിരഹം വിധിച്ചതെന്ന് പിന്നാലെ വരുന്ന കഥാസന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ; അങ്ങനെ വിചാരിക്കുന്നതാണ് യുക്തവും. കാളിദാസകവിയുടെ മേഘസന്ദേശത്തിന് ജി ശങ്കരക്കുറുപ്പിന്റെ പരിഭാഷ :- പേരോര്‍ക്കുന്നീല , കൃത്യ...