#ദിനസരികള് 722


           

നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല
ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു,
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു,
ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു,
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു,
അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു

എന്നു കേട്ടിട്ടില്ലേ? അതുപോലെയാണ് മലയാളക്കരയിലെ സംഘപരിവാരത്തിന്റെ അവസ്ഥ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്കളക്ടര്അനുപമ തൃശൂര്ലോകസഭാ സ്ഥാനാര്ത്ഥികൂടിയായ നടന്സുരേഷ് ഗോപിക്ക് വിശദീകരണ നോട്ടീസ് നല്കി. ശബരിമലയെ പെരുമാറ്റച്ചട്ടം മാനിക്കാതെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് വരണാധികാരി കൂടിയായ കളക്ടര്പറയുന്നത്. സുരേഷ് ഗോപിക്ക് നോട്ടീസ് നല്കിയതോടെ അനുപമ സംഘികളുടെ കണ്ണിലെ കരടായി. ഫേസ്ബുക്കിലെ അവരുടെ പേജിലെത്തി തെറി വിളിയഭിഷേകം നടത്തിക്കൊണ്ടാണ് അവര്കളക്ടറുടെ നിയമപരമായ പ്രവര്ത്തിയെ നേരിട്ടത്.
          എന്നാല്കളക്ടറുടെ പേരുമായുള്ള സാദൃശ്യം കാരണം നടി അനുപമ പരമേശ്വരന്റെ പേജിലും തെറിവിളിയഭിഷേകം നടത്തുകയാണ് സംഘപരിവാരം.പേജ് മാറിപ്പോയെന്ന് പലരും വ്യക്തമാക്കിയിട്ടും അതൊന്നും കൂസാതെയാണ് സംഘികള് നടിയെ തെറിവിളിക്കുന്നത്. നടിയുടെ പേജിലെ തെറിവിളികളുടെ ചില ഉദാഹരണങ്ങള് ഞാനിവിടെ നാളെ വരുന്ന ചരിത്രവിദ്യാര്ത്ഥികള്ക്കു വേണ്ടി ശേഖരിക്കുകയാണ്.

…………………….. ഓരോ ഹൈന്ദവനും മനസ്സിൽ ഉറപ്പിക്കണം #എന്റെ_അയ്യൻ എന്നു പറഞ്ഞതിന് ഉദ്യോഗസ്ഥന് കാരണം ബോധിപ്പിക്കേണ്ട അവസ്ഥയിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു ഇന്നാട്ടിലെ ഹിന്ദു.
നമ്മുടെ നാട്ടിൽ സ്ഥാനാർത്ഥി അസലാമു അലൈക്കും പറഞ്ഞു വോട്ട് ചോദിച്ചാൽ ഇതുവേണ്ട, കർത്താവിന്റെ ഇടയന് വോട്ട് ചെയ്യാൻ പരസ്യമായി പള്ളികളിൽ പറയിക്കുന്നതിനും ഇടയലേഖനം വരെ ഇറക്കുന്നതിനും ഒരു സ്ഥാനാർത്ഥിയും കാരണം ബോധിപ്പിക്കേണ്ട..ഹൈന്ദവൻ അവൻ വിശ്വസിക്കുന്ന ഈശ്വരസങ്കൽപ്പത്തിന്റെ പേര് പറഞ്ഞാൽ തെറ്റായി നിയമലംഘനമായി...!
ചിന്തിക്കേണ്ടത് നാമോരോരുത്തരുമാണ്...!
മറുപടി ഇവർക്ക് ബാലറ്റിലൂടെയും...
#vote_four_bjp🚩#സ്വാമി_ശരണം🙏


…………………….. പദവി രാജി വെച്ചു വീണ്ടും സിനിമയിൽ തന്നെ അഭിനയിച്ച് ജീവിച്ചോ..
അല്ല അതിന് പോലും നിനക്ക് യോഗിയത ഇല്ല.
നീ ജനിക്കുന്നതിന് മുമ്പ് തന്നെ സിനിമ ഫീഡിലുള്ളതാണ് സുരേക്ഷേട്ടൻ.
ആദരിച്ചിലങ്കിലും അപമാനിക്കരുത്😏😏😏

…………………… അനുപമേ നീ ജനിക്കുന്നതിന് മുന്നേ സിനിമയിൽ കളക്ടറും കമ്മീഷണറും മന്ത്രിയും ഒക്കെ ആയ ആളാണ് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി.
അദ്ദേഹത്തെ നിങ്ങൾ ബഹുമാനിക്കേണ്ട അപമാനിക്കാതെ ഇരുന്നുകൂടെ..
Kannan ShivaRaman ഞങ്ങളുടെ സുരേഷേട്ടന്റെ രോമത്തിന്റെ വിലയുണ്ടോടി പുല്ലേ നിനക്ക്.ias രാജി വെച്ചിട്ട് വല്ല വാർക്കപണിക്കും പൊടി ഊളെ 😡😡

……………………. ഇവൾക്കൊക്കെ എന്തും ആകാലോ.... IAS.... ഏത് കൊച്ചിന്റെ തലയാണിത്???
അയ്യപ്പ സ്വാമി നിന്നെ കമ്പി എണ്ണിക്കും

……………………. നീ സുരേഷ് ചേട്ടന് നോട്ടീസ് കൊടുക്കുമല്ലെടി ക്ലിന്റൺ അനുപമേ.
IAS കോപ്പി അടിച്ചു ജയിക്കാൻ ആർക്കും പറ്റും പക്ഷേ ജനങ്ങളുടെ പിന്തുണയിൽ MP അരിക്കാനാണ് പാട്
സുരേഷ് ഏട്ടൻ ജനങ്ങൾ തിരഞ്ഞെടുത്ത രാജ്യ സഭ MP ആടി ഊളെ

………………. എടി ഏതു പട്ടി പഠിച്ചാലും പാസ്ആകുന്നതാ psc എക്സാം .. അങ്ങനെ കിട്ടിയ ഒരു തുക്കട ias കൊണ്ട് ഷോ കാണിക്കല്ലേ കൊച്ചെ നീ ..!! അയ്യപ്പന്റെ പേരില് ഇനിയും വോട്ട് ചോതിക്കും നോക്കിക്കോ കല്ലക്ടരെ !! ജയ് ബി ജെ പി ജയ് അയ്യപ്പ സ്വാമി !!


…………………….. പ്രിയ സംഘമിത്രങ്ങളെ..
നമ്മുക്ക് തെറ്റി..
ഇത് IAS അനുപമ അല്ല..
Anupama IAS👇
https://m.facebook.com/anupamaraag.official/?tsid=0.9693606662540837&source=result
ലിങ്കിൽ കേറി എല്ലാ സംഘമിത്രങ്ങളും പൊങ്കാല ഇടുക.

…………………… ഞങ്ങൾ ഹിന്ദുക്കളുടെ അധികാരത്തിൽ കൈ കടത്തിയ നസ്രാണി പെണ്ണേ, നിന്റെ് കലക്ടർ പദവി ഇന്നേക്ക് മൂന്നാം ദിവസത്തിനുള്ളിൽ തെറിപ്പിച്ചില്ലെങ്കിൽ, മോഹൻദാസ് ജി പകുതി മീശ വടിച്ച് ത്യശ്ശൂർ റൗണ്ട് 9പ്രാവശ്യം ശയന പ്രദക്ഷിണം നടത്തിയിരിക്കും... ജയ് സംഘശക്തി, ജയ് ഗോമാതാ

…………………… നീ ഒക്കെ IAS വെച്ച് എത്ര നാൾ അഹങ്കരിക്കും എന്ന് നമ്മക്ക് കാണാം....
സംഘ പുത്രൻ മോദി വീണ്ടും അധികാരത്തിൽ കയറുന്ന ദിവസം നിന്റെ IAS ക്യാൻസൽ ചെയ്യിക്കും...
          സംഘികളുടെ നിലവാരമെന്താണെന്ന് അനുപമ പരമേശ്വരന്റെ പേജ് വ്യക്തമാക്കുന്നുണ്ട്. ഇത് താഴെത്തട്ടില്പ്രവര്ത്തിക്കുന്നവരുടെ അവസ്ഥ മാത്രമല്ല , സംഘപരിവാരം അടിമുടി ഇങ്ങനെത്തന്നെയാണെന്ന് വ്യക്തമാക്കുന്ന എത്രയോ ഉദാഹരണങ്ങള്നമ്മുടെ മുന്നിലുണ്ട്.
          ഏതായാലും ഇലക്ഷന്ചൂടില്തിളച്ചു നില്ക്കുന്ന കേരളത്തിന് ഉള്ളുതുറന്ന് ചിരിക്കാന്അവസരം നല്കുന്ന ഈക്കൂട്ടരെ നാം കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക. ചിരിക്കാന്ആര്ക്കാണ് ഇഷ്ടമില്ലാത്തത് ?
          എന്നാല്‍ ഇതിനിടയില്‍ ബേസിൽ കുരിയാകോസേ എന്ന വിരുതന്റെ വകയായി വന്ന  ഈ കമന്റ് നാം ശ്രദ്ധിക്കാതെ പോകരുത്. ഒരു വലിയ ചിരിക്ക്  ഈ കമന്റ് കാരണമായേക്കാം :- സങ്ക മിത്രങ്ങളുടെ ശ്രദ്ധക്ക് ... ശരണം വിളിക്കുമ്പോൾ തലക്ക് മുകളിലൂടെ വട്ടം കറങ്ങി പറക്കുന്ന കൃഷ്ണ പരുന്ത് കുഞ്ഞുങ്ങൾ വിൽപനക്ക് Contact 9040506070 “ ചിരിക്കുക, അല്ലാതെന്തു ചെയ്യാന്‍.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം