#ദിനസരികള് 1309 നെഹ്രുവും മോഡിയും - അപ്രസക്തമായ താരതമ്യങ്ങള്‍
" ഒരു വിശക്കുന്ന പുരുഷനോ സ്ത്രീക്കോ ദര്‍ശനങ്ങളില്‍ യാതൊരു അര്‍ത്ഥവും കാണാനാവില്ല. അവര്‍ക്കു വേണ്ടത് ഭക്ഷണമാണ്. ഇന്ത്യ പട്ടിണി കിടക്കുമ്പോള്‍ സത്യം ദൈവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണ്.നാം അവര്‍ക്ക് ആവശ്യമായ ആഹാരം കണ്ടെത്തണം.വസ്ത്രം വീട് വിദ്യാഭ്യാസം ആരോഗ്യം എന്നിങ്ങനെ ഓരോരുത്തര്‍ക്കും അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ലഭ്യമാക്കണം. അത്രയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ നമുക്ക് ദാര്‍ശനികമായി ചിന്തിക്കാം. ദൈവത്തെക്കുറിച്ചുള്ള പരിചിന്തനങ്ങളുമാകാം.അതുകൊണ്ട് ശാസ്ത്രം ആ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യേണ്ടിയിരിക്കുന്നു.ഇത് സംയോജി ആസൂത്രണത്തിന്റെ വിശാലമായ തലത്തിലാണ് നടക്കേണ്ടത് " ശ്രീ എം പി വീരേന്ദ്രകുമാര്‍ എഴുതിയ നെഹ്രു അനുഭവങ്ങളും പാളിച്ചകളും എന്ന ലേഖനത്തില്‍ നിന്നുമാണ് മനുഷ്യന് നന്മയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഊര്‍ജ്ജപ്രദായകമായ മേല്‍ പ്രസ്താവന ഉദ്ധരിച്ചത്. നെഹ്രുവില്‍ നിന്നും ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയിലേക്കു് എത്ര ദൂരമുണ്ട് എന്നൊന്ന് ചിന്ത...