ഒരു പ്രണയത്തിന്റെ കഥ പറയട്ടെ. കുറച്ചു കാലം മുമ്പാണ്. ഒരു വൈകുന്നേരം ഞങ്ങളുടെ നാട്ടിലെ സോളിഡാരിറ്റി ഗ്രന്ഥാലയത്തിന് സമീപത്തു വെച്ച് ഒരു പയ്യനെ പരിചയപ്പെട്ടു. ഏറെ നേരമായി ഒറ്റക്കിരിക്കുന്നത് കണ്ടപ്പോഴാണ് അങ്ങോട്ട് ചെന്ന് പരിചയപ്പെടാമെന്ന് കരുതിയത്. അവന്റെ കൈയ്യിലൊരു പുസ്തകം നിവര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നെങ്കിലും അവനത് വായിക്കുന്നതായി തോന്നിയില്ല. മാത്രവുമല്ല ഇടയ്ക്കിടയ്ക്ക് കണ്ണുതുടക്കുന്നുമുണ്ടായിരുന്നു. ആ ഇരിപ്പില്‍ എനിക്കൊരു പന്തികേടു തോന്നി. ഉള്ളിലെ ഡിറ്റക്ടീവിനോട് മിസ്റ്റര്‍ വാട്സണ്‍ , ഫോളോ മി എന്നു നിര്‍ദ്ദേശിച്ചുകൊണ്ട് ഞാന്‍ പയ്യന്റെ നേരെ നടന്നു. സത്യത്തില്‍ തൊട്ടടുത്തെത്തിയപ്പോളാണ് ഞാന്‍ അവന്റെ നേരെയാണ് ചെല്ലുന്നത് എന്ന കാര്യം അവന്‍ ശ്രദ്ധിച്ചത് എന്നു തോന്നി. ഉടനെ ഒന്നു മുഖം തുടച്ച് അവന്‍ എന്നെ നോക്കി. ഞാന്‍ അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു. അവനെ ശ്രദ്ധിക്കുന്നില്ല എന്ന മട്ടില്‍ അവന്റെ കൈയ്യിലിരുന്ന പുസ്തകം കൈനീട്ടി വാങ്ങി. അപ്പോഴേക്കും ഞാനവനെ അടിമുടി ഉഴിഞ്ഞിരുന്നു. നല്ല സുമുഖനായ ഒരാള്‍. മുഖം കാണാന്‍ നല്ല ഭംഗി. അവന്റെ വലതു ചെവിയില്‍ ഒരു കടുക്കനുമുണ്ടായിരുന്നു....
Posts
Showing posts from September 21, 2025
- Get link
- X
- Other Apps

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മണിമുഴക്കം എന്ന കവിതയോളം സര്‍ഗ്ഗോന്മാദം മുറ്റി നില്ക്കുന്ന മറ്റൊരു രചന നമുക്കുണ്ടോ എന്ന് വെറുതെ ഒന്നാലോചിക്കുകയായിരുന്നു. ഉണ്ട് , ഇല്ല എന്നല്ല. പക്ഷേ മണിമുഴക്കത്തെ വേറിട്ടതാക്കുന്നത് അതൊരു മരണമൊഴികൂടിയാണ് എന്നുള്ളതുകൊണ്ടാണ്. ഇതാണ് ജീവിതത്തിന്റെ അവസാന നിമിഷം എന്ന് തീരുമാനിച്ചുറപ്പിച്ച ഒരാള്‍ , ജീവിതത്തോട് വിടപറയുന്നതിന്റെ ചൂരും ചൂടും ആ കവിത നമ്മെ അനുഭവിപ്പിക്കുന്നു. നിരാശ ബാധിച്ച് എല്ലാത്തിനോടും വിരക്തി തോന്നി വെറുതെ ഒരു കയര്‍ക്കഷണമെടുത്ത് തൂങ്ങിമരിക്കുകയായിരുന്നില്ല ഇടപ്പള്ളി. മറിച്ച് അദ്ദേഹത്തിന് ജീവിതത്തോട് , അതിന്റെ ആകസ്മിക സൌന്ദര്യങ്ങളോട് , വിഭ്രമാത്മകമായ അനുഭൂതികളോട് ഒടുങ്ങാത്ത ആസക്തിയുണ്ടായിരുന്നു എന്നതാണ് വസ്തുത. അതിലൊരല്പം വ്യത്യാസമുണ്ടായിരുന്നത് മനുഷ്യര്‍ ഇടപെടുന്ന ഇടങ്ങളോടായിരുന്നു. മറവിതന്നിൽ മറഞ്ഞു മനസ്സാലെ ൻ മരണഭേരിയടി ക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! എന്നീ രണ്ടു സംബോധനകളും മനുഷ്യരുമായി ബന്ധപ്പെട്ട ലോകങ്ങളെ അനുസ്മരിപ്പിക്കുന്നു. അവ രണ്ടും അദ്ദേഹത്തെ സംബന്ധിച്ചാകട്ടെ , വെറുപ്പിന്റെ ഉറവിടങ്ങളുമായിരുന്നു എന്നാല്‍ ................ എന...
- Get link
- X
- Other Apps
എന്റെ അമ്മയുടെ അമ്മ - ഞങ്ങള്‍ അവരെ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത് - മരിക്കുമ്പോള്‍ എനിക്ക് പതിനൊന്നു വയസ്സായിരുന്നു. ഏച്ചോത്തായിരുന്നു അച്ഛന്റെ തറവാട്. പത്താംക്ലാസുവരെയുള്ള സ്കൂള്‍ പഠന കാലത്ത് ഒരു വര്‍ഷം മാത്രം ചില കാരണങ്ങളാല്‍ എനിക്ക് തറവാട്ടില്‍ നിന്നു പഠിക്കേണ്ട ഒരു സാഹചര്യമുണ്ടായി. അമ്മച്ചിയുടെ മരണം നടക്കുന്ന ആ കാലത്താണ്. ആ ദിവസം പക്ഷേ ഇന്നും എനിക്ക് വിശദീകരിക്കാനാകാത്ത ചില കാരണങ്ങളാല്‍ മറക്കാനാകാത്ത ഒരു ദിവസമാണ്. ഒരു പക്ഷേ മനസ്സ് എന്ന പിടികിട്ടാപ്പുള്ളിയുടെ മാന്ത്രികതയെ ഞാന്‍ നേരിട്ട് അനുഭവിച്ച ഒരു ദിവസം കൂടിയാണ് അന്ന് എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ ! ഇതു വായിച്ചിട്ട് ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായിക്കുന്നതാണ് ഈ എഴുത്ത് എന്ന വിമര്‍ശനം ഞാന്‍ മുന്‍ കൂട്ടി കാണുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു ദുരുദ്ദേശവും എനിക്കില്ല എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ ! അന്ന് നല്ല മഴയുള്ള ഒരു രാത്രിയായ...
- Get link
- X
- Other Apps
" അറിയുമോ ? " ഫേസ് ബുക്കിന്റെ അഗാധതലങ്ങളിലൂടെ വെറുതെ ഒഴുകി നടക്കുകയായിരുന്നു ഞാന്‍ ! അപ്പോഴാണ് പെട്ടെന്ന് ചാറ്റിലൊരു ചോദ്യം വന്നു വീണത്. ആരാണെന്ന് നോക്കി. പേരു കണ്ടപ്പോള്‍ ഞാന്‍ ജാഗരൂകനായി. ഒരു ലലനാമണിയാണ്. ചാറ്റ് ഹിസ്റ്ററി സ്വഭാവികമായും ശൂന്യം ! പ്രൊഫൈല്‍ നോക്കാമെന്ന് വെച്ചു. ലോക്ക്ഡ് ! കൊള്ളാം. ലോക്കു ചെയ്തുവെച്ച പ്രൊഫൈലുമായിട്ടാണ് കുശലാന്വേഷണം ! അപകടം ! ബുദ്ധി വികാരത്തിന് മുന്നറിയിപ്പുകൊടുത്തു. ജാഗ്രതൈ ! ചാറ്റിലേക്ക് ഒന്നുകൂടി നോക്കി. പച്ച കത്തി നില്പ്പുണ്ട്. പക്ഷേ നമുക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടില്ല. അതുകൊണ്ട് ഒന്നും മിണ്ടിയില്ല. ഇത്തിരി കഴിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം വന്നു. " മനസ്സിലായില്ലേ ?" ഇനിയും മിണ്ടാതിരുന്നാല്‍ ഞാന്‍ ഭീരുവാണെന്ന് കരുതിയാലോ ? മിണ്ടി " ഇല്ല , മനസ്സിലായില്ല …….." " മനോജല്ലേ ? മനോജ് പട്ടേട്ട് ? ……….." മനോജിന്റെ ചാറ്റില് വന്നിട്ട് മനോജല്ലേന്ന് ! ഇതൊക്കെ എവിടുന്ന് വരുന്നെഡേയ് എന്നോര്‍ത്തുകൊണ്ട് സംയമനം പാലിച്ചു. ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ എന്നോര്‍ത്ത് " അതേലോ " എന്ന് ...
- Get link
- X
- Other Apps
ദേവസ്വം ബോര് ഡ് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമുണ്ടാകുക സ്വഭാവികമാണ്. ജനങ്ങളില് സ്വാധീനമുണ്ടാക്കാനിടയുണ്ടെന്ന് കരുതുന്ന ഏതൊരു നീക്കത്തേയും തുരങ്കം വെയ്ക്കുക എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ ചാത്തന്മാരുടെ ഒരു പ്രധാന ഹോബി . അയ്യപ്പ സംഗമത്തേയും അതുകൊണ്ടുതന്നെ അവര് വെറുതെ വിടുകയില്ല എന്ന കാര്യം ഉറപ്പാണല്ലോ. എന്നാല് അത്തരത്തിലുള്ള എല്ലാ നെറികെട്ട പ്രതിഷേധ സ്വരങ്ങളേയും തൃണവത്ഗണിച്ചുകൊണ്ട് ഇടതുപക്ഷ സര് ക്കാറും ദേവസ്വംബോര് ഡും ശബരിമലയുടെ ഭൌതിക സാഹചര്യങ്ങളെ കൂടുതല് വികസിപ്പിക്കുന്നതിനുള്ള മാര് ഗ്ഗ രേഖകള് ആരായുന്നതിന്റെ ഭാഗമായി നടത്തിയ അയ്യപ്പ സംഗമം സത്യത്തില് കേരളം ഓര് ത്തിരിക്കേണ്ട ഒരു ചരിത്രപരമായ ഇടപെടലായി മാറി. വിശ്വാസികള് വ്യക്തിപരമായ താല്പര്യത്തിന്റെ അടിസ്ഥാനത്തില് മാത്രം വന്നുപോകുന്ന ഒരു തീര് ത്ഥാടന കേന്ദ്രത്തിന് കൂടുതല് ശ്രദ്ധയും പരിരക്ഷയും ലഭിക്കുവാന് സര് ക്കാറിന്റെ ഈ ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്. അതൊടൊപ്പം വിശ്വാസികളുടെ ആവശ്യങ്ങളെ കൂടുതല് ആഴത്തില് മനസ്സിലാക്കുവാനും അതനുസരിച്ച് അധികാരികള്...