#ദിനസരികള് 514- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിനാലാം ദിവസം.

|| ബോണ്‍സായ് – പി ജെ ജോസഫ്, മേരിക്കുട്ടി എബ്രഹാം || ചെറുപ്പത്തില്‍ എന്നെ കുറച്ചുകാലത്തേക്ക് പിടികൂടിയിരുന്ന ഒരു ‘ സൂക്കേടാ ’ യിരുന്നു ടാക്സിഡെര്‍മി. ആ അസുഖത്തിന്റെ ചികിത്സക്കുവേണ്ടി വളരെ കുറച്ച് ഓന്തുകളേയും തവളകളേയും ഞാനുപയോഗിച്ചിട്ടുണ്ട് എന്ന കാര്യം സമ്മതിക്കുന്നു. ബാലരമയില്‍ നിന്നോ പൂമ്പാറ്റയില്‍ നിന്നോ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങള്‍ സോത്സാഹം ആരംഭിച്ചത്.വളരെ പെട്ടെന്നുതന്നെ എന്റെ സൂക്കേട് ഭേദമാകുകയും കത്തിയും ബ്ലേഡും സൂചിയും നൂലുമൊക്കെ എവിടെയൊക്കെയോ ഉപേക്ഷിപ്പക്കപ്പെടുകയും ചെയ്തു.പിന്നീടൊരിക്കലും എനിക്ക് ആ അസുഖം തിരിച്ചു വന്നിട്ടില്ല, ഇനിയൊട്ടു വരാനും സാധ്യതയില്ല.എന്നുവെച്ച് ടാക്സിഡെര്‍മി മോശമാണെന്ന് എനിക്ക് അഭിപ്രായമുണ്ടെന്ന് തെറ്റിദ്ധരിക്കണ്ട. വേണ്ടത്ര പരിശീലനവും വൈദഗ്ദ്യമുള്ളവരുടെ മേല്‍നോട്ടവുമുണ്ടായാല്‍ വളരെ എളുപ്പം ഈ കലയില്‍ പ്രാവിണ്യം നേടാവുന്നതാണ്. ബോണ്‍സായ് മരങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ വായന എന്റെ...