#ദിനസരികള് 451 - നൂറു ദിവസം നൂറു പുസ്തകം – ഇരുപത്തിനാലാം ദിവസം.

|| സന്ധ്യാകീര് ത്തനങ്ങള് - എഡിറ്റര് : അരവിന്ദന്‍ || വൈകുന്നേരങ്ങളിലെ തണുത്ത ഇറയത്തേക്ക് കൊളുത്തി വെച്ച നിലവിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്നു അമ്മമ്മ രാമരാമരാമ എന്നു ജപിക്കുന്ന ഒരു വിദൂരമായ ഓര് മ്മയാണ് ഈ പുസ്തകം എന്നില് ജനിപ്പിക്കുന്നത്.കൈകൂപ്പി ചാണകം മെഴുകിയ നിലത്ത് പടിഞ്ഞിരുന്നുകൊണ്ട് മുത്തശ്ശി (അവരെ ഞങ്ങള് അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്) ചൊല്ലിത്തരുന്നത് ഞാനും ഏറ്റുചൊല്ലും. രാമനാമം ചൊല്ലിക്കഴിഞ്ഞാല് വേറെ ചില കീര് ത്തനങ്ങളിലേക്കാണ് മുത്തശ്ശി പോകുക.അതില് നരനായിങ്ങളെ ജനിച്ചു ഭൂമിയില് നരകവാരിധി നടുവില് ഞാന്‍ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും ശിവശംഭോ എന്ന കീര് ത്തനം മിക്കവാറും എല്ലാ ദിവസവും ഉണ്ടാകും. അമ്മമ്മ തന്റെ കഷ്ടപ്പാടുകളുടെ കെട്ടുകള് ഓരോന്നായി അഴിച്ചെടുക്കുന്നതിന് പകരം ഈ ജന്മംതന്ന ഒടുക്കി എന്നെ കാത്തുകൊള്ളണേ എന്ന പ്രാര് ത്ഥന ദൈവത്തിന്റെ മുന്നില് വെക്കുന്നതായിട്ടാണ് ചില വരികള് ക്ക് കൊടുക്കുന്ന അസാധാരണമായ ഊന്നലുകള് കേള് ക്കുമ്പോള് തോന...