#ദിനസരികൾ 643
എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു പൂട്ടി താക്കോല്‍ കൊണ്ടുവന്ന് തന്നത് വിജയനായിരുന്നില്ലേ?” എന്നു ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങനെ പറയുന്നു, “അതില്‍ കണ്ണൂരിന്റെ സാമൂഹ്യബോധമാണ് ഉള്ളത്. ഞാനൊരിക്കല്‍ ഡയറ്റില്‍ മീറ്റിംഗിനു പോകുമ്പോള്‍ വഴിയോരത്തെ ഒരു വീട്ടില്‍ നിന്ന് ഗൃഹനാഥന്‍ ചോദിച്ചു. എന്താ മാഷേ നിങ്ങള്‍ അതിലൂടെ പോകുന്നത്? ഈ മുറ്റം വഴി കയറിപ്പൊയ്ക്കൂടേ? നിങ്ങളെന്താ പിണക്കത്തിലാണോ? ‘പൊതുവഴിയിലൂടെ ആര്‍ക്കും നടക്കാം. അടുപ്പമുള്ളവര്‍ മുറ്റത്തുകൂടെ വരുന്നതില്‍ ഒരു സ്നേഹപ്രകടനമുണ്ട്. ഒരിക്കല്‍ വീടുപൂട്ടി രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഞാന്‍ തിരിച്ചെത്തുമ്പോള്‍ ഒരു അപരിചിതന്‍ പുറകില്‍ നിന്നും വിളിച്ചു. അവിടത്തെ ആള്‍ക്കാര്‍ യാത്ര പോയിരിക്കുകയാണ്, നിങ്ങള്‍ എന്തിനാണ് അങ്ങോട്ടു പോകുന്നതെന്നാണ് ചോദ്യം. അടുത്തുചെന്ന് ഞാന്‍ തന്നെയാണ് വീട്ടുടമസ്ഥന്‍ എന്ന് പറഞ്ഞു ധരിപ്പിക്കേണ്ടിവന്നു. അപരിചിതന്റെ വീടുകാക്കുന്ന ഈ സൂക്ഷിപ്പു സ്വഭാവം കണ്ണൂരിന്റെ ഗോത്രസ്വഭാവമ...