#ദിനസരികള്‍ 760
ഇനി നാം അംബേദ്കറിലേക്ക് സഞ്ചരിക്കുക ഒരു ജനതയെന്ന നിലയില്‍ ഒരു കാലത്ത് നാം എതിര്‍ത്തു പോന്നതും സമൂഹത്തിന്റെ പൊതുധാരയില്‍ ഒരു പരിധിവരെ അപ്രസക്തവുമായി മാറിയ ജാതീയത, അതിന്റെ സര്‍വ്വ പ്രതാപങ്ങളോടെയും നമുക്കിടയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.പൊതുധാരയില്‍ നിന്നും അപ്രസക്തമായി എന്ന പ്രയോഗം തെറ്റായേക്കാം. കാരണം ചില ജാതി വിരുദ്ധ ചിന്തകള്‍ക്കുണ്ടായ മേല്‍ക്കോയ്മ കാരണം അങ്ങനെ തോന്നുന്നതുമാകാം. തന്റെ വിഷപ്പത്തിക്ക് അടി കിട്ടുമെന്ന ഭയത്താല്‍ ഒരല്പം പിന്നിലേക്കു മാറിയതുമാകാം , ഏതായാലും ഒരു അടങ്ങലുണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നുവെച്ച് ഇന്ത്യയുടെ മനസ്സില്‍ നിന്നും ജാതിയും അതിനെ നിലനിറുത്തുന്ന ശ്രേണിബദ്ധമായ വര്‍ണ വ്യവസ്ഥയും ഒരു കാലത്തും മാറിനിന്നിട്ടുണ്ടെന്ന് കരുതരുത്. ഇവിടെ ദുര്യോഗമെന്താണെന്നു വെച്ചാല്‍ പതിയെപ്പതിയെ അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചു പോയ ജാതീയത , വര്‍ത്തമാനകാലത്ത് അധികാരത്തിലേക്കുളള്ള കുറുക്കുവഴിയായി ഹിന്ദുത്വവാദികള്‍ മതവിശ്വാസത്തെ...