#ദിനസരികള്‍ 346
വയല്‍ക്കിളികളെക്കുറിച്ച് നമ്മുടെ മന്ത്രി സുധാകരന്‍ പറഞ്ഞത് അവര്‍ കിളികളല്ല കഴുകന്മാരാണ് എന്നാണ്. അദ്ദേഹത്തിന്റെ ആ പ്രസ്ഥാവനയോട് സുഗതകുമാരിയടക്കമുള്ളവര്‍ അതിശക്തമായി പ്രതികരിച്ചു. :- “ കീഴാറ്റൂരിലെ വയൽക്കിളികളിൽ ഒന്നാണു ഞാനും. പ്രകൃതിയുടെ ഭാഷ ഞങ്ങൾ സംസാരിച്ചുതുടങ്ങിയിട്ട് വർഷങ്ങൾ നാല്പതിലധികമാകുന്നു. അന്നത്തെക്കാൾ എത്രയോ ഭീകരമായ പ്രകൃതി നാശമാണ് ലോകവ്യാപകമായി ഇന്നു നടക്കുന്നത്. ഓരോ വയലും അന്നപൂർണ മാത്രമല്ല , ജലസംഭരണി കൂടിയാണ് എന്ന് ആയിരംവട്ടം പറഞ്ഞുകഴിഞ്ഞു. ഓരോ വയലും അനന്തമായ ജൈവവൈവിധ്യകേന്ദ്രമാണ്. മാനത്തുകണ്ണിയും തവളയും മുതൽ ഒരായിരം ദൃശ്യങ്ങളും അദൃശ്യങ്ങളുമായ ചെറുജീവികളുടെ ആവാസവ്യവസ്ഥയാണ്. മനുഷ്യൻ എന്ന മഹാശക്തൻ , എത്ര തിന്നാലും ആർത്തിയൊടുങ്ങാത്തവർ , എത്ര സുഖിച്ചാലും ആസക്തി തീരാത്തവൻ മാത്രം ഈ ഭൂമിയിൽ ജീവിച്ചാൽ മതിയോ ? അവയോടൊപ്പമെങ്കിലും ഈ ഭൂമിയിൽ ജീവിച്ചാൽ മതിയോ ? അവയോടൊപ്പമെങ്കിലും ഈ പാവപ്പെട്ട കർഷകരെയും പ്രകൃതി മാറോടണച്ചിരിക്കുന്നു എന്നു മറക്കരുത്. ബഹുമാനപ്പെട്ട സുധാകരൻ , ആറന്മുള സമരംകഴിഞ്ഞ് നാമൊന്നു നെട...