#ദിനസരികള്‍ 206
“ നമസ്കാരം ഭൂതധാത്രി തായേ പോയി വരട്ടെയോ ? ഭൂഗോളമുറിതന്‍ താക്കോല്‍ തിരിച്ചേല്പിച്ചിടുന്നു ഞാന്‍ ഒരിക്കലും മറക്കില്ല വെറുതെ തന്നൊരീ മുറി അലങ്കോലപ്പെട്ടു നില മെങ്കില്‍ നീ മാപ്പു നല്കുക കുത്തിക്കുറിച്ചു പോയെന്തോ വെണ്‍കളിച്ചുമരിങ്കല്‍ ഞാന്‍ വീണ്ടും വെള്ളയടിക്കുമ്പോള്‍ മായുമാ രേഖകൂടിയും രത്നഗര്‍ഭേ മറക്കാ നിന്‍ മുലപ്പാലിന്റെ മാധുരി വാത്സല്യത്തിന്‍ കടം ബാക്കി വെച്ചു പോന്നു ധാത്രി ഞാന്‍ ആരോ വിളിക്കയാണെന്നെ ആരോ നില്ക്കുന്നു ചന്ദ്രനില്‍ ആരോ മുദ്രകള്‍ കാട്ടുന്നി താരോ പാടുന്നു വീണയില്‍ കണ്ണീര്‍ തുടച്ചു കൈകൂപ്പി നില്‍ക്കൂ രാവിന്‍ പ്രസൂനമേ ജ്യോതിര്‍മ്മയ കലാക്ഷേത്ര കവാടങ്ങള്‍ തുറക്കയായ് “ കവി - പി കുഞ്ഞിരാമന്‍ നായര്‍ , കവിത കവിയുടെ കണ്ണൂനീര്‍.തലപൊക്കുക മേലോട്ടു നോക്കുകെങ്ങുമപാരത , വാരിപ്പുണര്‍ന്നുമ്മ വെക്കാന്‍ കാത്തു നില്ക്കുമപാരത എന്നെഴുതിയ മഹനീയമായ തൂലിക, വീടുവിട്ട് യാത്ര ചോദിച്ചിറങ്ങുന്നവന്റെ വിങ്ങലുകളെ വാങ്മയപ്പെടുത്തിയിരിക്കുന്നു.വീട് കേവലമായ വീടല്ല, വീടുവിട്ടറങ്ങള്‍ താല്കാലികമായ ഒരു യാത്രയുമല്ല.മടിയില്‍ വെച്ച് ലാളിച്ചുപോറ്റിപ്പോന്ന വിശ്വധാത...