#ദിനസരികള് 705
ഇസ്ലാമിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അസാധാരണമായ വിധത്തില്‍ ഭയമുണ്ടാക്കുവാനും അവരുടെ ജീവിത ചര്യകളേയും ചിന്താരീതികളേയും അവിശ്വസിക്കാനും അല്‍ ക്വയ്ദ , ഐ എസ് , താലിബാന്‍ , ബോക്കോഹറാം മുതലായ അതിതീവ്ര മത സംഘടനകള്‍ നിര്‍ണായകമായ പങ്കു വഹിച്ചിച്ചിട്ടുണ്ട്.ഇസ്ലാം എന്താണോ അതല്ലയെന്ന് ലോകജനതയെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത. ഇസ്ലാമിനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ രൂപം കൊണ്ട് ഈ തെമ്മാടിക്കൂട്ടങ്ങള്‍ ആ മതവിശ്വാസത്തോട് വലിയ തരത്തിലുള്ള ചതിയാണ് ചെയ്തത്. ആധുനിക ലോകത്തിന് ചേരാത്ത , ഇപ്പോഴും ആയിരത്താണ്ടുകള്‍ മുന്നത്തെ ഗോത്ര സ്വഭാവം പുലര്‍ത്തുന്ന , നൃശംസത കൊടികുത്തി വാഴുന്ന ഒരാള്‍ക്കൂട്ടമാണ് ഇസ്ലാമെന്ന് വ്യഖ്യാനിച്ചെടുക്കാന്‍ ഇസ്ലാംവിരുദ്ധത പറയുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു നല്കുകയാണ് അവര്‍ ചെയ്തത്. അതൊരിക്കലും ഇസ്ലാമിനെ സഹായിക്കുന്നതായിരുന്നില്ല.ലോകത്തിന്റെ ഏതൊരു കോണിലും ഇതരമതവിശ്വാസികള്‍ ഇസ്ലാമിനെ ഭയപ്പാടോടെ നോക്കിക്കാണുന്ന സാഹചര്യങ്ങളുണ്ടായി. ചുരുക്കത്തില്‍ ഇസ്ലാ...