എല്ലാം മായുന്നു കടലിനും മലകള്‍ക്കും മീതെ ഇരുള്‍ പരക്കുന്നു ഇരുള്‍ പരക്കുന്നു ഇരുള്‍ പരക്കുന്നു മണല്‍ നനവില്‍ ആരോ പതിച്ച കാല്പാദങ്ങള്‍ കടലെടുത്തിരിക്കുന്നു, മണല്‍ , നിന്റെ മനസ്സു പോലെയാണല്ലോ ! ഞാന്‍ പതിപ്പിച്ച ഒരടയാളവും ബാക്കിവെയ്ക്കാതെ നീയും മായ്ചിരിക്കുന്നുവല്ലോ ! എല്ലാം മായുന്നു എല്ലാം മായുന്നു കടല്‍ മായുന്നു കര മായുന്നു ഞാനും നീയും മായുന്നു. ഇനിയെന്തു നല്കുവാന്‍ പ്രിയദേ നിനക്കു ഞാന്‍ ! രാഗങ്ങള്‍ പൂക്കുന്ന രാവില്‍ നിലാവിന്റെ ചാരെ , നാം പങ്കിട്ട മായിക സ്വപ്നങ്ങള്‍ ഒറ്റക്കിളിപ്പാട്ടിനോരത്ത് സന്ധ്യതന്‍ തൃക്കരം പൂകി നുണഞ്ഞ സ്വകാര്യങ്ങള്‍ ! ഇത്തിരിപ്പാട്ടിന്‍ വിഷാദതീരങ്ങളെ കെട്ടിപ്പിടിച്ചു തുഴഞ്ഞ നിമിഷങ്ങള്‍ ! എല്ലാം നിനക്കു പകര്‍ന്നു കഴിഞ്ഞു ഞാന്‍. ഇനി ഒരു ചെറിയ തൂശനിലയില്‍ ഒരു നിലവിളക്കിന്റെ ഇത്തിരിവട്ടത്തില്‍ ഒരു ദര്‍ഭയുടെ മുനകളോട് ചേര്‍ന്ന് ഞാനൊരു ഉരുളയായി കിടക്കാം. എടുത്തുകൊള്ളുക ഇരുള്‍പ്പരപ്പുകളിലെ യാത്രകളില്‍ മറ്റൊരടയാളം പതിക്കപ്പെടുന്നതുവരെ നിനക്ക് വഴിച്ചോറാകട്ടെ കടല്‍ മായുന്നു കര മായുന്നു ഞാനും നീയും മായുന്നു. ...
Posts
Showing posts from September 28, 2025
- Get link
- X
- Other Apps
എന്താണ് സി പി ഐ എമ്മിന് സംഭവിക്കുന്നത് ? ഒരു ഭാഗത്ത് അയ്യപ്പ വിശ്വാസികളുടേതായ യോഗം വിളിക്കുന്നു . ശബരിമലയിൽ വിശ്വാസികളുടെ സുഗമമായ വരവുപോക്കുകൾക്ക് സഹായകമായ രീതിയിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു . വിശ്വാസികളുടെ താല്പര്യങ്ങളെ പരിഗണിക്കുന്നു . മറ്റൊരിടത്ത് ന്യൂനപക്ഷ വിശ്വാസികളുടെ യോഗങ്ങളും കൂട്ടായ്മകളും സൃഷ്ടിക്കുന്നു . അവരുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാൻ സർക്കാർ തയ്യാറാകുന്നു . ആവശ്യമായ ഇടപെടലുകൾ നടത്താൻ പ്രത്യേക തലങ്ങൾ സജ്ജീകരിക്കപ്പെടുന്നു . ന്യൂനപക്ഷ ക്ഷേമത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കപ്പെടുന്നു . ഇനിയും ഒരിടത്ത് ഒരു കാലത്ത് ബി ജെ പിയുമായി ഒട്ടിച്ചേർന്നു നിന്നിരുന്ന എസ് എൻ ഡി പി യെപ്പോലെയുള്ള സംഘടനകളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു . വർഗ്ഗീയ സ്പർശമുള്ള പ്രസ്താവനകൾ പലതും നടത്തിയിട്ടുള്ള വെള്ളാപ്പള്ളിയെ സാക്ഷാൽ മുഖ്യമന്ത്രി തന്നെ കാറിൽ കൂടെക്കൂട്ടുന്നു . സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗവും മന്ത്രിയുമായ സജി ചെറിയാനെപ്പോലെയുള്ളവർ അമൃതാനന്ദ ...