#ദിനസരികള് 1307 ഇന്‍വിക്ടസിനെക്കുറിച്ച്
വര്‍ണവിവേചനത്തിന്റെ നേര്‍പര്യായമായി ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ കണക്കാക്കിപ്പോന്നിരുന്ന റഗ്ബി ടീമിനെ പിരിച്ചു വിടണമെന്ന് ദേശീയ സ്പോര്‍ട്സ് കൌണ്‍സില്‍ തീരുമാനമെടുക്കുന്ന ഒരു രംഗമുണ്ട് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്‍വിക്ടസ് എന്ന ചലച്ചിത്രകാവ്യത്തില്‍. കൌണ്‍സില്‍ അങ്ങനെയൊരു തീരുമാനമെടുക്കുന്നു എന്നറിഞ്ഞ മണ്ടേല അതു തടയുന്നതിന് വേണ്ടി വളരെ തിരക്കിട്ട് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആസ്ഥാനത്തേക്ക് തിരിക്കുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മേധാവിയും പിന്നീട് അമേരിക്കയുടെ അംബാസിഡറുമായി മാറിയ ബാര്‍ബറ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം നാഷണല്‍ സ്പോര്‍ട്സ് കൌണ്‍സിലുമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നതിന് കായികമന്ത്രിയെയെങ്കിലും കൂടെ കൂട്ടേണ്ടതാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ അവരുടെ നിര്‍ദ്ദേശങ്ങളെല്ലാം വളരെ തന്മയത്വത്തോടെ പ്രസിഡന്റ് നിരാകരിക്കുന്നു. എന്നാല്‍ ബാര്‍ബറ വീണ്ടും വീണ്ടും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് സ്പ്രിംഗ് ബോക്കിനെ ഇഷ്ടമ...