#ദിനസരികള്‍ 1286 - ഒ വി വിജയന്റെ ദേശസ്നേഹം എന്ന കഥ
ദേശസ്നേഹം എന്ന പേരില്‍ ഒ വി വിജയന്‍ ഒരു കഥയെഴുതിയിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ കഥയിലാകമാനം തിളച്ചു നില്ക്കുന്നത് ദേശസ്നേഹത്തെക്കുറിച്ചുള്ള പെരുംപ്രഘോഷണങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മുടെ കാലത്തിനും എന്നല്ല ഏതുകാലത്തിനും ഈക്കഥ അനുയോജ്യമാകുന്നു. ദേശസ്നേഹത്തിനും ദേശാഭിമാനങ്ങള്‍ക്കും അസാധാരണമായ മുഴക്കങ്ങളുള്ള വര്‍ത്തമാനകാല രാഷ്ട്രീയസന്ധികളില്‍ ഏതൊരു ദേശസ്നേഹിയും ഈ കഥ വായിച്ചിരിക്കേണ്ടതാണെന്നതിനാല്‍ മുഴുവനായിത്തന്നെ ഇവിടെ പകര്‍ത്തുന്നു. വായനക്കുശേഷം നിങ്ങളുടെ ദേശാഭിമാനത്തെ പ്രോജ്വലിപ്പിക്കാന്‍ ഒ വി വിജയന് എത്രമാത്രം കഴിഞ്ഞു എന്ന ചോദ്യത്തിന് അഞ്ഞൂറുവാക്കുകളില്‍ കവിയാതെ ഉത്തരമെഴുതണം. അങ്ങനെ അരപ്പേജ് ഉത്തരമെഴുതാത്ത ആരേയും ദേശസ്നേഹത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് നിഷ്കരുണം തള്ളിക്കളയുമെന്നുകൂടി അറിയിക്കട്ടെ.അപ്പോള്‍ ശരി. കഥ വായിക്കുക :- ദേശസ്നേഹം വീരബാഹു എന്നു പേരുള്ള ഒരു ഭടന്‍ ഉണ്ടായിരുന്നു.ശത്രുക്കളുടെ ആക്രമണമത്തെ തടാന്‍ വീരബാഹു ഒരു നാള്‍ പടക്കളത്തിലേക്ക് പോയി.തുടര്‍ന്നുണ്ടായ യുദ്ധത്തില്‍...