#ദിനസരികള്‍ 971 1857 ന്റെ കഥ - 2
“A deadly pall hung over India , under which the classes were smothered and the masses breathed with difficulty. The Muslim and Hindu ruling princes were disarmed and isolated; the Muslim and Hindu families tribes and castes which had provide soldiers administrators and leaders were ostracized from offices of responsibility and condemned to serve as helots; the Muslim and Hindu learned classes were deprived of patronage and slowly squeezed out of there avocations” എന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രകാരനായ താരാചന്ദ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇങ്ങനെ നിഷേധിക്കപ്പെട്ടും അവഗണിക്കപ്പെട്ടും താന്താങ്ങളുടെ ഇടങ്ങളില്‍ നിന്നും നിഷ്കാസിതരാക്കപ്പെട്ടും പോയവര്‍ അടിമകള്‍ക്കു സമാനമായ സാഹചര്യത്തിലേക്ക് തള്ളിമാറ്റപ്പെട്ടു.അതായത് ഒരു വശത്ത് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ കൊടിയ രീതിയില്‍ ചൂഷണം ചെയ്തുകൊണ്ട് തടിച്ചു കൊഴുക്കുകയും മറുവശത്ത് അതുവരെ അധികാരത്തോടൊട്ടി നിന്നിരുന്ന ഉപരിവര്‍ഗ്ഗങ്ങളെ അസംതൃപ്തരാക്കി പിണക്കിയകറ്റുകയും ചെയ്തതോടെ അമര്‍ഷം അതിന്റെ പാരമ്യത്തിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ടായി. ...