#ദിനസരികള്‍ 873 - ദേശീയത പറത്തുന്ന ചാന്ദ്രയാന്‍പട്ടങ്ങള്‍
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ എസ് ആര്‍ ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്.എങ്കില്‍പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും ശ്രമിച്ച് വിജയം കൈവരിക്കണമെന്നു തന്നെയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ സാങ്കേതിക വിദഗ്ദര്‍ ഒറ്റ ശ്രമത്തില്‍തന്നെ വിജയിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന് അത് വലിയ നേട്ടമാകുമായിരുന്നു. ദൌത്യത്തിന് മുടക്കിയത് 978 കോടിയാണ്. വീണ്ടും ഒരു ശ്രമത്തിന് കോടികള്‍ തന്നെ ചിലവഴിക്കേണ്ടി വരും. അതിലുമുപരി ഐ എസ് ആര്‍ ഒ പോലെയുള്ള ഒരു വിഖ്യാത സ്ഥാപനത്തിന്റെ വിലപ്പെട്ട സമയം മറ്റു പ്രൊജക്ടുകളിലേക്കേ കേന്ദ്രീകരിക്കാമെന്ന ലാഭവുമുണ്ടായിരുന്നു. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് , 2008 ലാണ് ചാന്ദ്രയാന്‍ 2ന് അനുവാദം നല്കുന്നത്.അന്ന് റഷ്യയുമായി ചേര്‍ന്ന് നടത്തുന്ന ഒന്നായിട്ടാണ് പദ്ധതി ആവിഷ്കരിക്കപ്പെട്ടതെങ്കിലും പിന്നീട് റഷ്യ പിന്മാറുകയും ...