#ദിനസരികള്‍ 950 എം എം ബഷീറിന്റെ കവിത
ഡോ. എം എം ബഷീറിന്റെ കവിത – തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ലേഖന സമാഹാരം കവിതയുടെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തെളിച്ചമുള്ള ഒരു വഴികാട്ടിയാണ്.കവിത വ്യക്തിപരമായ ഒരു സാന്ത്വനാനുഭവമാണ് എന്ന അഭിപ്രായം ബഷീറിനോളം എനിക്കില്ലെങ്കിലും കവിതയുടെ അടിസ്ഥാനശിലകളെക്കുറിച്ച് അവബോധമുണ്ടാക്കുവാന്‍ ഈ പുസ്തകം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.നാം കൈകാര്യം ചെയ്യുന്ന ആയുധങ്ങളെക്കുറിച്ചുള്ള ധാരണ അതിനെ എത്രയൊക്കെ വ്യത്യസ്തമായ തരത്തില്‍ പ്രയോഗിക്കാന്‍ കഴിയുമെന്ന ധാരണയുണ്ടാക്കുമല്ലോ. അതുപോലെതന്നെ കവിതയുടെ രസക്കൂട്ടുകളെക്കുറിച്ചുള്ള അറിവും പുതിയ ഭാവുകത്വങ്ങളെ കൃതികളിലേക്ക് ആനയിച്ചുകൊണ്ടുവരാന്‍ കവികളെ പ്രാപ്തരാക്കുമല്ലോ “ സാഹിത്യരചനയുടെ മാധ്യമം ഭാഷയാണ്. ഭാഷ സാഹിത്യ സൃഷ്ടിക്കുള്ള അസംസ്കൃത വസ്തു മാത്രമല്ല. ചിത്രകാരന് ചായങ്ങള്‍ പ്രയോജനപ്പെടുന്നതു പോലെയല്ല കവിക്ക് ഭാഷ പ്രയോജനപ്പെടുന്നത്.ചിത്രകലയില്‍ ചായങ്ങള്‍ മാധ്യമം മാത്രമാണ്.എന്നാല്‍ സാ...