#ദിനസരികള്‍ 1125 കല വ്യാഖ്യാനിക്കപ്പെടുന്നു.

വാക്കുകളിലൂടെ എന്നതിനെക്കാള്‍ കാഴ്ചയിലൂടെ നമ്മെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും കഴിയും. “ കാഴ്ചയിലെ രൂപകല്പനകള്‍ ഒരു പക്ഷേ മസ്തിഷ്കത്തിന്റെ വലത്തെ അര്‍ദ്ധഗോളം മനസ്സിലാക്കി വളരെ കഴിഞ്ഞാണ് വാക്യാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഇടത്തെ അര്‍ദ്ധഗോളം അതിന്റെ കാരണം കണ്ടെത്തുന്നതെന്നത് എനിക്ക് കൌതുകകരമായി തോന്നുന്നു.ഇടത്തെ അര്‍ദ്ധഗോളത്തിന്റെ ഭാഷ ആധാരമാക്കിയ പ്രസ്താവനാരൂപത്തിലുള്ള യുക്തിയും വലത്തെ അര്‍ദ്ധഗോളത്തിന്റെ കൂടുതല്‍ സ്വപ്നതുല്യമായ അന്തര്‍ജ്ഞാനപരമായ ചിന്താരീതിയും തമ്മിലൊരു വിവരവിനിമയ തടസ്സം നിലവിലുണ്ടെന്നും മികച്ച കല ചിലപ്പോഴൊക്കെ വിജയിക്കുന്നത് ഈ തടസ്സം അലിഞ്ഞു പോകുമ്പോഴാണെന്നും “ മെറ്റഫോര്‍ അഥവാ രൂപകം എന്ന ആശയത്തെ അവതരിപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ സുചിപ്പിക്കുന്നു.ഇവിടെ ഒന്നൊന്നിനെക്കാള്‍ മികച്ചത് എന്ന രീതിയിലുള്ള ഒരു വിലയിരുത്തലിനെക്കാള്‍ ആശയ സംവേദനശേഷിയെ നിജപ്പെടുത്തി ഒരു നിഗമനത്തിലെത്തുകയാണ് എന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്.അങ്ങനെയല്ലെങ്കില്‍ നമ്മള്‍...