ചോദ്യോത്തരങ്ങള്‍ ചോദ്യം 1 – മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണോ ? ഉത്തരം - പ്രത്യക്ഷമായും പരോക്ഷമായും അല്ല. മുസ്ലിം മതത്തിന് സ്വന്തം അനുയായികളിലുണ്ടായിരിക്കുന്ന സ്വാധീന ശേഷിയെ ഏറ്റവും സമര്‍ത്ഥമായി രീതിയില്‍ രാഷ്ട്രീയമായി വിനിയോഗിക്കുന്ന ഒരു മതാധിഷ്ടിത പാര്‍ട്ടി മാത്രമാണ് മുസ്ലിംലീഗ്. ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച എന്ന പേരില്‍ മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ആളുകളെ ചേര്‍ത്ത് മതേതര സ്വഭാവം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതുപോലെ ലീഗിലും ഇതര മതസ്ഥരെ അവിടവിടെയായി കാണാം. മതേതരത്വ പാര്‍ട്ടി എന്ന മേനി നടിക്കാനുള്ള കൌശലം മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ! മത ജാതി ചിന്തകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ ശിഥിലീകരിക്കുകയാണ് ചെയ്യുന്നത്. ലീഗ് ഒരു ചെറിയ പാര്‍ട്ടിയാണ്. ബി ജെ പിയേയോ അതുപോലെ ഹിന്ദുത്വ അടിത്തറയാക്കി പ്രവര്‍ത്തിക്കുന്ന മറ്റു സംഘപരിവാര്‍ പ്രസ്ഥാനങ്ങളെപ്പോലെയോ അപകടകരമല്ലെങ്കിലും ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു കൂടാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗുമെന്ന കാര്യത്തില്...
Posts
Showing posts from April 13, 2025
- Get link
- X
- Other Apps
എനിക്ക് പ്രിയപ്പെട്ട മലയാള സിനിമാ ഗാനങ്ങളുടെ ഒരു പട്ടിക തന്നെ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു പക്ഷേ ഒട്ടും മോശമില്ലാത്ത ഒരു സ്ഥാനം അലങ്കരിക്കുന്നത് കിന്നരിപ്പുഴയോരം എന്ന സിനിമയ്ക്കുവേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതി, എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തി, എം ജി ശ്രീകുമാര്‍ ആലപിച്ച രാഗ ഹേമന്ദ സന്ധ്യ പൂക്കുന്ന എന്നു തുടങ്ങുന്ന ഗാനമാണ്. എന്തൊരു മനോഹരമായിട്ടാണ് ആ ഗാനം എഴുതപ്പെട്ടിരിക്കുന്നത് ? കല്പനാ വൈഭവത്തിന്റെ പരകോടിയില്‍ എത്തി നില്ക്കുമ്പോള്‍ മാത്രം ഒരു കവിയ്ക്ക് / കലാകാരന് സാധ്യമാകുന്ന അനുപമമായ രചനാ ചാതുരിക്ക് ആ ഗാനം നിദര്‍ശനമാകുന്നു. ഒരു തവണ കേട്ടാല്‍ മതി നമ്മള്‍ ഈ ഗാനത്തിന് അടിപ്പെടും എന്ന കാര്യത്തില്‍ ഞാനാണ് സാക്ഷി. ഇത്തരമൊരു ഗാനം പക്ഷേ ആ സിനിമയില്‍ എങ്ങനെയാണ് ഇണക്കിവെച്ചിരിക്കുന്നത് എന്ന് ഞാനിതുവരെ കണ്ടിട്ടില്ല , കാണാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം . അത് സിനിമയോടുള്ള അവഗണന കൊണ്ടൊന്നുമല്ല, മറിച്ച് ആ പാട്ടിനെ ചുറ്റിപ്പറ്റി എന്റേതായ വിധത്തില്‍ ഞാനൊരു സങ്കല്പലോക...
- Get link
- X
- Other Apps
തമിഴ്നാട് സ്വയംഭരണം അവകാശപ്പെട്ടുകൊണ്ട് പ്രത്യേക പ്രമേയം പാസ്സാക്കിയിരിക്കുന്നു. ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഭരണഘടനാ വിരുദ്ധമായ നിലപാടുകളില്‍ പെട്ട് പല സംസ്ഥാനങ്ങളും ഉഴലുന്നതിനിടെയാണ് തമിഴ്നാടിന്റെ ഈ നീക്കം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരമൊരു നീക്കത്തിന് തമിഴ്നാടിനെ പ്രേരിപ്പിച്ച പ്രധാന ഘടകം കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകളാണ്. കേന്ദ്രം തികച്ചും ഭരണഘടനാ വിരുദ്ധമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവരുന്നു എന്ന ആക്ഷേപത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. അര്‍ഹതപ്പെട്ടത് നല്കാതെയും പലപ്പോഴും പിടിച്ചു വെച്ചും തങ്ങളില്‍ നിന്നും വിഭിന്നമായ അഭിപ്രായങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറുകള്‍ വരുതിയ്ക്ക് നിറുത്താന്‍ ശ്രമിക്കാറുണ്ട്. സ്റ്റേറ്റ് ലിസ്റ്റില്‍ പെട്ടവ സ്വതന്ത്രമായി നടപ്പിലാക്കുവാന്‍ അനുവദിക്കാത്ത കേന്ദ്ര നിലപാട് പലപ്പോഴും വലിയ പ...
- Get link
- X
- Other Apps

കുട്ടിക്കാലത്ത് ഓണം ഒരു ബാധ്യതയായിരുന്നില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന ന്യായം നിലവിലുണ്ടായിരുന്നതുകൊണ്ടും കാണമൊക്കെ കൈകാര്യം ചെയ്തിരുന്നത് മുതിര്‍ന്നവരായിരുന്നതുകൊണ്ടും ഓണത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ കുട്ടികള്‍ക്ക് ഭീകരമായ ഒരുത്കണ്ഠയാകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഈ പറയുന്നതുകേട്ടാല്‍ ഓണം കെങ്കേമമായി കൊണ്ടാടുന്ന വമ്പന്‍ നിലവാരത്തിലൊക്കെയായിരുന്നു അക്കാലമെന്ന് തെറ്റിദ്ധരിക്കണ്ട. ഓണമായതുകൊണ്ട് പൊതുവേ ഉണ്ടാകുന്ന ഒരുണര്‍വില്ലേ ? അതിന്റെ പച്ചപ്പുകളെക്കുറിച്ചോര്‍ത്ത് പറയുന്നു എന്ന് കരുതുക. എന്നാല്‍ വിഷു കുട്ടികള്‍ക്ക് ഇത്തിരി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നായിരുന്നു.സദ്യവട്ടങ്ങള്‍ക്കു വേണ്ടിയല്ല , മറിച്ച് പടക്കങ്ങള്‍ക്കുവേണ്ടി. വീട്ടില്‍ നിന്നും ഇത്തിരി ഓലപ്പടക്കം , ഇത്തിരി ബീഡിപ്പടക്കം , ഇത്തിരി നിലച്ചക്രം ഇത്തിരി മത്താപ്പ് എന്നിവയ്ക്കുള്ള “ ഫണ്ട് ” അനുവദിച്ചു കിട്ടിയാല്‍ ഭാഗ്യം. അതും വിഷു വരുന്നതിന് ആഴ്ചകള്‍ക്കു മുമ്പേ കരയാന്‍ തുടങ്ങണം. എന്നാല്‍ മാത്രമേ “ ഇന്നാ ഒരിരുപത് ഇന്നാ ഒരു പത്ത് ” എന്ന രീത...
- Get link
- X
- Other Apps

ഒരു ദുരന്തത്തില്‍ നിന്നും എങ്ങനെ മുതലെടുപ്പു നടത്താമെന്ന് മുസ്ലിം ലീഗിനെ കണ്ടു പഠിക്കണം. ലീഗിനോളം ഇത്ര സമര്‍ത്ഥമായി ദുരന്തമുഖത്ത് “ കളിക്കാന്‍ ” മറ്റൊരു കക്ഷിക്കും അറിയില്ലെന്ന കാര്യം ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് “ വീടു ” വെച്ചു നല്കാമെന്ന് പറഞ്ഞ് കോടികള്‍ പിരിച്ചെടുത്ത കാലം മുതലേ നമുക്ക് അറിയാവുന്നതാണ്. ഏകദേശം രണ്ടായിരത്തില്‍പ്പരം ജീവനുകള്‍ നഷ്ടപ്പെട്ട ഒരു വര്‍ഗ്ഗീയ കലാപത്തിലെ ഇരകളെ സഹായിക്കാനെന്ന പേരിലാണ് അന്ന് ലീഗ് കോടാനുകോടികള്‍ തങ്ങളുടെ സ്വന്തം അക്കൌണ്ടിലേക്ക് പിരിച്ചെടുത്തത്. പിന്നീട് ഏറെക്കാലത്തിന് ശേഷം ലീഗിന്റെ ഉള്ളിലും പുറത്തും വീടുവെച്ചു നല്കാത്തതിനെത്തുടര്‍ന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗുജറാത്തിലെ ഏറ്റവും വൃത്തികെട്ട സ്ഥലങ്ങളിലൊന്നില്‍ 40 ഓളം തകരക്കുടിലുകള്‍ തട്ടിക്കൂട്ടി വീടുനല്കിയെന്ന് പ്രചരിപ്പിച്ച് നമ്മുടെയൊക്കെ കണ്ണില്‍ പൊടിയിട്ടവരാണ് ഈ ലീഗുകാര്‍. മുസ്ലിമിന്റെ പേരില്‍ മതപരമായ സാധ്യതകളെ പരമാവധി ഉപയോഗിച്ചാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നതുകൂടി പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെയുള്ള ലീഗാണ് , ഒരു നിഷ്ഠൂര കലാപത്തില്‍ സര്...