Posts

Showing posts from January 12, 2020

#ദിനസരികള്‍ 1006 വിശുദ്ധനും ഡോക്ടറും – നാം മറന്നു കൂടാത്ത പ്രതിസന്ധികള്‍

            അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന വിഖ്യാതമായ പഠനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്കറുടെ ജാതി ഉന്മൂലനം – വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ( Annihilation of Caste – The Annotated Critical Edition ) എന്ന പുസ്തകത്തില്‍ മഹാത്മായ്ക്ക് മറുപടി പറയുന്ന അംബേദ്കറെ നാം കാണുന്നുണ്ട്.ഗാന്ധിയുടെ നിലപാടുകളെ കര്‍ശനമായി പരിശോധിക്കുന്ന അംബേദ്കര്‍ തന്റെ മറുപടി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “ മാത്യൂ ആര്‍‌ണോള്‍ഡിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഹിന്ദുക്കള്‍ രണ്ടു ലോകങ്ങള്‍ക്കിടയില്‍ അലഞ്ഞുതിരിയുകയാണ്.ഒന്ന് മൃതമായ ലോകം. മറ്റേത് ജനിക്കാന്‍ അധികാരമില്ലാത്തതും.അവര്‍‌ക്കെന്താണ് ചെയ്യാനാവുക ? അവര്‍ മാര്‍ഗ്ഗദര്‍ശനത്തിനായി സമീപിക്കുന്ന മഹാത്മാവാകട്ടെ , ചിന്തിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് അനുഭവത്തിന്റെ പരിശോധനയെ അതിജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗദര്‍ശനമൊന്നും നല്കാനില്ല.മാര്‍ഗ്ഗദര്‍ശനത്തിന് വേണ്ടി ജനങ്ങള്‍ ഉറ്റുനോക്കുന്ന ബുദ്ധിജീവികള്‍ ഒന്നുകില്‍ സത്യസന്ധതയില്ലാത്തവരോ അല്ലെങ്കില്‍ ജനങ്ങളെ ശരിയായ ദിശ പഠിപ്പിക്കാന്‍ വിമുഖരോ ആണ് ” ( പേജ് 366)           ഗാന്ധിയുട

#ദിനസരികള്‍ 1005 ചരിത്രത്തെ തൊടുമ്പോള്‍ സൂക്ഷിക്കുക.

            ജയ് ശ്രീറാമിന് പകരമാണ് ലാ ഇലാഹ് ഇല്ലള്ളാ എന്നും ഗുജറാത്തിന് പകരമാണ് 1921 ലെ മലബാറെന്നുമുള്ള കാഴ്ചപ്പാട് ചിലര്‍ പുലര്‍ത്തുന്നതായി അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഇതില്‍ ഒന്നാമത്തേത്, ഹിന്ദുത്വ സംഘടനകള്‍, തങ്ങളുടെ ആക്രമോത്സുകമായ നീക്കങ്ങളെ ഉത്തേജിപ്പിച്ചെടുക്കാനും അത്തരം നീക്കങ്ങള്‍ക്ക് മതാത്മകതയുടെ പരിവേഷമുണ്ടാക്കിക്കൊടുക്കാനും വേണ്ടിയാണ് ജയ് ശ്രീറാം എന്നു ഘോഷിക്കുന്നത്. അതുതന്നെയാണ് ഇപ്പുറത്തുള്ളവരും മുഴക്കുന്ന മുദ്രാവാക്യത്തിന്റെ ലക്ഷ്യമെന്നു വന്നാല്‍ അതെത്ര അര്‍ത്ഥശൂന്യമാണെന്ന് എന്ന് ചിന്തിച്ചു നോക്കുക. വയറു കീറിപ്പിളര്‍ത്തി ഗര്‍ഭസ്ഥശിശുവിനെ ത്രിശൂലം കൊണ്ട് കുത്തിപ്പുറത്തെടുത്തവന്റെ അട്ടഹാസത്തിന് പകരമാണ് തക്ബീറുകള്‍ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവനും ജയ്ശ്രീറാമുകാരനും തമ്മില്‍ എന്താണ് വ്യത്യാസം ? അതുകൊണ്ട് ജയ് ശ്രീറാമിന് പകരം വരേണ്ടത് മതപരമായ മറ്റൊരു മുദ്രാവാക്യമല്ല, മറിച്ച് ജനകീയമുന്നേറ്റമാണ് എന്ന ബോധ്യം നമുക്കുണ്ടാകേണ്ടതുണ്ട്.           രണ്ടാമത്തേത് , ഗുജറാത്തിന് പകരമാണ് 921 എന്ന വാദത്തെ കുറച്ചു കൂടി വിശദമായി പരിശോധിക്കേണ്ട

#ദിനസരികള്‍ 1004 ഗവര്‍ണര്‍ പഠിക്കേണ്ട പാഠങ്ങള്‍

കേരളത്തിന്റെ ഗവര്‍ണര്‍ക്ക് മനസ്സിലാകാതെ പോകുന്ന ഒരേയൊരു കാര്യം ആരുടെയെങ്കിലും പിന്നില്‍ തൂങ്ങിയും ഷൂസുനക്കിയും രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന സ്ഥാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ ഒരു ജനകീയ സര്‍ക്കാറും തമ്മിലുള്ള വ്യത്യാസമെന്താണെന്നാണ്.ഇതുമനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് താനാണെന്ന് അദ്ദേഹം ധരിച്ചുപോയിട്ടുണ്ടെങ്കില്‍ അങ്ങനയല്ലയെന്ന് പറഞ്ഞുകൊടുക്കുകയും തിരുത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയെ മാനിക്കുന്നവര്‍ക്കുണ്ട്. ചെവിക്കു പിടിച്ച് നേരെ നടത്തേണ്ട സമയത്ത് അവരതു ചെയ്യാതിരിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. എന്തായാലും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് കടുത്ത നീരസത്തിലാണ്. അതിനൊരു കാരണം, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൌരത്വ ഭേദഗതി ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നുവെന്നതാണ്.മാത്രവുമല്ല , ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി മാതൃകയാകുന്ന വിധത്തില്‍ നിയമപരമായും ജനാധിപത്യപരമായും പ്രതിഷേധങ്ങള്‍ തീര്‍ത്തുകൊണ്ട് , കേന്ദ്രം ഭരിക്കുന്നവര്‍ക്ക് തലവേദനയാകുന്ന

#ദിനസരികള്‍ 1003 യാന്ത്രികമായ സമൂഹമല്ല മറുപടി !

            ഇന്നലെ മാനന്തവാടിയില്‍ വെച്ചു നടന്ന രണ്ടാമത് ഇ കെ മാധവന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് ഭരണഘടന നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചത് സണ്ണി എം കപിക്കാടാണ്.പതിവുപോലെ ബഹിഷ്കൃതരായ മനുഷ്യരുടെ പക്ഷത്തുനിന്നും സംസാരിച്ചു തുടങ്ങിയ സണ്ണി , പക്ഷേ പ്രഭാഷണത്തിനിടയില്‍ നടത്തിയ ഒരു പ്രയോഗം ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. “ അവകാശങ്ങള്‍ നിയമം മൂലം സ്ഥാപിതമായ ഒരു സമൂഹമാണ് എനിക്ക് അഭികാമ്യമായിട്ടുള്ളത്, അതിനുവേണ്ടിയാണ് ശ്രമിക്കുന്നത് ” എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്.           തികച്ചും സ്വാഭാവികവും നടപ്പിലാകേണ്ടതുമായ ആവശ്യമെന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പോകുന്ന ഒന്നായിരുന്നു ആ പ്രസ്താവന. മനുഷ്യരുടെ അവകാശങ്ങള്‍ നിയമംമൂലം സംരക്ഷിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണല്ലോ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന   സ്ഥാപനങ്ങളെല്ലാംതന്നെ നിലകൊള്ളുന്നത്. ഏകദേശം എഴുപത് വര്‍ഷത്തോളമായി രേഖപ്പെടുത്തപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നാം അങ്ങനെ ജീവിച്ചു പോകുവാന്‍ തുടങ്ങിയിട്ട്. അക്കാലംമുഴുവന്‍ ജനാധിപത്യം, തുല്യത, മതേതരത്വം തുടങ്ങിയ ആ

#ദിനസരികള്‍ 1002 സീറോ മലബാര്‍ സഭയുടെ കുഞ്ഞാടുകള്‍ക്കുവേണ്ടി

            ലൌ ജിഹാദിനെപ്പറ്റിയും മതംമാറ്റി തീവ്രവാദിയാക്കിയെടുക്കുന്ന തന്ത്രപരമായ നീക്കങ്ങളെക്കുറിച്ച് പറയുവാനും ഇതിനുമപ്പുറം വേറെ സമയമില്ലെന്ന് കൃത്യമായി മനസ്സിലാക്കിയ സീറോ മലബാര്‍ സഭ , ലൌജിഹാദില്‍ നിന്നും തങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുന്നു.മതംമാറ്റി ഐ എസിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നു പേരില്‍ പകുതിയും തങ്ങളുടെ ഇനത്തില്‍ പെട്ടതാണെന്നതാണ് സഭ , തെളിവായി മുന്നോട്ടു വെയ്ക്കുന്നത്.പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയതിനു ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അതിന്റെ ചിത്രങ്ങളും മറ്റുമുപയോഗിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റി തീവ്രവാദിയാക്കുകയും ചെയ്യുകയാണ് രീതിയെന്ന് അവര്‍ ആരോപിക്കുന്നു.ഇതേ ആരോപണം മുന്‍നിറുത്തി പലപ്പോഴായി വിശ്വാസ സംരക്ഷണ റാലിയും പ്രതിഷേധ പൊതുയോഗങ്ങളും കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ ധാരാളമായി നടത്തിയത് നാം കണ്ടതാണ്.പിതാക്കന്മാരും പുത്രന്മാരും വായ മൂടിക്കെട്ടിയും അല്ലാതെയും തെരുവിലിറങ്ങി പ്രതിഷേധ സാഗരങ്ങള്‍ തീര്‍ക്കുകയും അധികാരികളെ തപ്പുകൊട്ടി ഉണര്‍ത്തുകയും തങ്ങളുടെ പുത്രിമാരെ രക്ഷപ്പെടുത്തണമെന്ന് വിലപിക്കുകയും ചെയ്യുന്നു.           സമാനമായ ആരോപ

#ദിനസരികള്‍ 1001

            ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ ബില്ലിനെതിരെ ജാമിയയില്‍ സംവദിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായത്. തരൂര്‍ ഹിന്ദുവാണെന്നും അതുകൊണ്ടുതന്നെ ഇസ്ലാംവിരുദ്ധനാണെന്നുമാണ് ആരോപണമുയര്‍ന്നത്.           മനസ്സിലാക്കേണ്ടത് , രാജ്യത്തിന്റെ മതേതരത്വത്തെ, ബഹുസ്വരതകളെ ഇല്ലാതാക്കാനുള്ള ആറെസ്സെസ്സിന്റെ നീക്കങ്ങളെ ചെറുക്കുമ്പോള്‍തന്നെ താന്താങ്ങളുടെ മതസ്വത്വങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള ബോധപൂര്‍വ്വവും തീവ്രവുമായ ഒരു ശ്രമം സമാന്തരമായി നടക്കുന്നുവെന്നുതന്നെയാണ്.           അത്തരത്തിലുള്ള ഒരു നീക്കം ആറെസ്സെസ്സിന്, സംഘപരിവാരത്തിന്   വളമാകുകയേയുള്ളുവെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത് എന്ന് എനിക്ക് അത്ഭുതം തോന്നുന്നു.എതിര്‍ക്കുന്നത് ഭൂരിപക്ഷത്തിന്റെ മതഫാസിസത്തെയാണ്, എന്നാല്‍ അത്തരമൊരു മുന്നണിയില്‍ സ്വാഭാവികമായും അണിചേരുമ്പോള്‍ തന്നെ ന്യൂനപക്ഷ മതതീവ്രവാദങ്ങളെ പ്രോത്സാഹിപ്പിച്ചുകൊള്ളാന്‍ മതേതരവിശ്വാസികള്‍ക്ക് താല്പര്യമൊന്നുമില്ലെന്

#ദിനസരികള്‍ 1000 സി.എ.എ പ്രതിഷേധങ്ങള്‍ ഒടുങ്ങുന്നുവോ ?

പൌരത്വ ഭേദഗതി നിയമം നിലവില്‍ വന്നിട്ട് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായിരിക്കുന്നു.ഇക്കാലയളവിനുള്ളില്‍ എത്രയെത്ര പ്രതിഷേധപ്രകടനങ്ങ ള്‍ക്കാണ് നാം പങ്കാളികളായത് ? ആര്‍ജ്ജവമുള്ള എത്രയെത്ര മുദ്രാവാക്യങ്ങളെയാണ് നാം ഏറ്റു വിളിച്ചത് ? ചരിത്രത്തെ പുളകം കൊള്ളിച്ച പോരാട്ടവീര്യത്തിന്റെ എത്രയെത്ര മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന വാഗ്വിലാസങ്ങള്‍ക്കാണ് നാം ചെവി കൊടുത്തത് ? വാക്കിനോടും പ്രവര്‍ത്തിയോടും നീതിപുലര്‍ത്തിക്കൊണ്ട് ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന കാട്ടുനിയമത്തിനെതിരെ എത്രയെത്ര ജീവനുകളാണ് നാം സമര്‍പ്പിച്ചത് ? എത്രപേര്‍   ? നമ്മുടെ തെരുവുകളില്‍ , കലാലയങ്ങളില്‍ , പണിശാലകളില്‍ , പൊതുവിടങ്ങളിലൊക്കെ നാം പ്രതിഷേധത്താല്‍ പ്രകമ്പനം കൊള്ളിച്ചു. രാജ്യം മതവൈതാളികന്മാരുടെ   മുമ്പില്‍ മുട്ടുമടക്കുകയില്ലെന്ന് ഉറച്ചു പ്രഖ്യാപിച്ചു. ബ്രിട്ടീഷു മേധാവിത്വത്തോട് സന്ധിയില്ലാ സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയെടുത്ത ഈ ജനത തോറ്റ ചരിത്രമില്ലെന്ന് നാം ആവര്‍ത്തിച്ചു.സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരില്‍ ചിന്തിക്കുന്നവരെല്ലാം തന്നെ പ്രതിഷേധ പ്രകടനങ്ങളില്‍ അണി നിരന്നു.അതൊന്നും തന്നെ നിഷേധിക്കുന്നില്