#ദിനസരികള്‍ 31
ഗുരു നിത്യചൈതന്യ യതി. ശ്രീനാരായണന്റെ സര്‍വ്വസമാശ്ലേഷിയായ ദര്‍ശനങ്ങള്‍ക്ക് സ്നേഹത്തിന്റെ നാരായംകൊണ്ട് ഭാഷ്യംചമച്ച സന്യാസി. മാനവികത എന്നത് പ്രസംഗപീഠങ്ങളിലെ വാചാടോപങ്ങള്‍ കൊണ്ട് അഭിനയിക്കപ്പെടേണ്ട ഒന്നല്ലെന്നും , ജീവിതത്തിലെ സര്‍വ്വ മുഹൂര്‍ത്തങ്ങളിലും വിളക്കിച്ചേര്‍ക്കേണ്ട ഒന്നാണെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. ഒന്നായ മാനവര്‍ക്കൊറ്റനീതി ഈ മണ്ണു നമ്മുടെ ആകെ ഭൂമി ഒന്നായ് പണിയെടുത്തുണ്ണണം നാം എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ - എന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ഒരു യഥാര്‍ത്ഥ ശ്രീനാരായണീയന് അവനവന് എന്ന ചിന്തയില്ലെന്നും അപരന്റെ സുഖമാണ് തന്റേയും സുഖം എന്നും ചിന്തിക്കാതിരിക്കാനാവില്ല എന്ന് ഗുരു ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. എഴുത്തും വാക്കും ചിന്തയും എല്ലാം മാനവികതയില്‍ ഊന്നി നില്ക്കുന്നതാകണം എന്ന് സഹചാ...