#ദിനസരികള്‍ 150
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഒരു കുഞ്ഞുപുസ്തകമുണ്ട്. പേര് വരികള്‍ക്കിടയില്‍. കെ മനോഹരനാണ് പുസ്തകം എഴുതിയിരിക്കുന്നത്.കേവലം അറുപത്തിനാലുപേജുമാത്രം വരുന്ന ഈ പുസ്തകം, അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ വരികള്‍ക്കിടിയിലെ വായനയെ ലക്ഷ്യം വെച്ച് എഴുതപ്പെട്ടതാണ്.വായനയെ ഗൌരവമേറിയ സാംസ്കാരികപ്രവര്‍ത്തനമായി കാണുന്നവര്‍ക്ക് ഉപയോഗപ്പെടും എന്ന പ്രതീക്ഷ പ്രസാധകക്കുറിപ്പില്‍ പരിഷത്ത് പങ്കുവെക്കുന്നുമുണ്ട്. എങ്ങനെ വായിക്കാം എന്നു പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളുടെ എണ്ണം നിജപ്പെടുത്താനാകാത്തവണ്ണം പെരുകിയിരിക്കുന്നു. സാഹിത്യ – സാംസ്കാരികലോകങ്ങളില്‍ അവക്ക് സവിശേഷമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.(ശാസ്ത്രലോകവും അപവാദമല്ല. പ്രഖ്യാതമായ ഒരുദാഹരണം, ആപ്പിള്‍ വീഴുന്നത് കണ്ട ഐസക് ന്യൂട്ടണ്‍ ആ സംഭവത്തെ ശാസ്ത്രീയമായി വായിച്ചെടുത്തതിന്റെ ഫലമാണ് പ്രസിദ്ധമായ ഭൂഗുരുത്വാകര്‍ഷ നിയമം) മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട സര്‍വ്വവ്യവഹാരങ്ങളേയും സവിശേഷമായ അര്‍ത്ഥപരിസരങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള വായനയെ സഹായിക്കുന്നതിനായി നിലനില്ക്കുന...