#ദിനസരികള്‍ 1160 കക്കാടിന്റെ പോത്ത്
എന് എന് കക്കാടിന്റെ ഒരു കവിതയുണ്ട് . പേര് പോത്ത് . കവിത ഇങ്ങനെ :- ചത്തകാലം പോല്‍ തളം കെട്ടിയ ചളിക്കുണ്ടില് ശവംനാറിപ്പുല്ലുതിന്നാവോളവും കൊഴുത്ത മെയ് ആകവേ താഴ്ത്തി നീ ശാന്തനായ് കിടക്കുന്നൂ. വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച മന്തന് കണ്ണാല് നോക്കി നീ കണ്ടതും കാണാത്തതുമറിയാതെ എത്ര തൃപ്തനായ് കിടക്കുന്നൂ. നിന്‍റെ ജീവനിലിഴുകിയ ഭാഗ്യ , മെന്തൊരു ഭാഗ്യം! ഈ കവിത എന്‍ എന്‍ കക്കാട് എഴുതുന്നത് 1976 ലാണ്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരമൊരു കവിത ഏറെ പ്രസക്തമായിരുന്നു. മലവും മൂത്രവുമെല്ലാം ഇഴുകിച്ചേര്‍ന്ന് ഒന്നായി മാറിയ ചളിക്കുണ്ടില്‍ സ്വസ്ഥനായി കിടക്കുന്ന പോത്ത് അസ്തമിച്ചു പോയ മൂല്യബോധങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആ ചെളിനിലത്തില്‍ മയങ്ങിക്കിടക്കുന്ന പോത്തിന്റെ ജീവിതത്തെ ചൂണ്ടി നിന്റെ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം എന്ന് കവി കൈകൊട്ടുമ്പോള്‍ ആ നിന്ദാസ്തുതി എത്ര ആഴത്തിലാണ് മുഴങ്ങുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നു. എന്നാല്‍ പോത്താകട്ടെ കവി കയ്യടിച്ചത് തനിക്കുള്ള അഭിനന്ദനമാണെന്ന് കരുതി ഈ കെട്ട കഴിനിലമാണ് തന്റെ സ്വര്‍ഗ്ഗമെ...