#ദിനസരികള്‍ 220
( ഒരു കവിത. ഏതോ ഒരു അവിശുദ്ധ നിമിഷത്തില്‍ എഴുതിപ്പോയതാണ്. ക്ഷമിക്കുക. ഇന്നിതാകട്ടെ കാഴ്ച ) നീ മറക്കുകീ ദീനസ്വരങ്ങള്‍ ! നിന്‍ യാനപാത്രമൊരുക്കി വെച്ചീലയോ ? പോവുക ! ദീര്‍ഘദീര്‍ഘങ്ങളാം നിന്റെ പാതകള്‍ നിത്യസൌഖ്യങ്ങളാകുക ! ഞാനിറങ്ങുവതെങ്ങനെയിപ്പഴം കൂടുവിട്ടു നിരത്തിലേ ? ,ക്കോര്‍മ്മകള്‍ തീയ്യുകാഞ്ഞിരിക്കുന്ന മച്ചുകള്‍ തീയ്യുകേറും വരെ ? കാത്തിരിക്കുക നിന്റെയമ്മയുണ്ടപ്പുറമൊറ്റയാ യന്തിയായാല്‍ തിരി കാത്തിരിപ്പവള്‍ എന്റെ ജീവനേ ! ഞാനുള്ളിടംവരെ നിന്റെയമ്മയെക്കാത്തുപോകണ്ടയോ ? ഓര്‍മ്മയാണെനിക്കെല്ലാം ! മറക്കുവാ – നാവതില്ലതു വീഴ്ചയാണെങ്കിലും. അച്ഛനോര്‍മ്മയാ,ണീത്തൊടിത്തുണ്ടിലെ യൊച്ചയാ, ണമ്മയാക്കിണറ്റിങ്കലെ കപ്പിയില്‍ കയറൂരുന്ന ശബ്ദമാണ , പ്പുറത്തൊരു പ്രാക്കാണു മുത്തശ്ശി. പിച്ചവെച്ചൊരിച്ചെമ്പകമുറ്റത്തെ ക്കൊച്ചു വീഴ്ചകള്‍ , പിത്തലാട്ടങ്ങ,ളാ മച്ചിലോടിയൊളിക്കല്‍, മടുക്കുമ്പോ ളൊട്ടുമാവിന്‍ തണലണത്തണഞ്ഞു മ ണ്ണപ്പമുണ്ടാക്കിത്തിന്നും കളിമ്പങ്ങള്‍ ! ഒക്കെയുംവെറുമോര്‍മ്മകളെങ്കിലും വിട്ടെറിഞ്ഞങ്ങിറവേ , മക്കളേ കൂര്‍ത്തു നില്ക്കും മുനകളാലാ...