കൊല്ലം കുറച്ചായി ഒരു നോവല്‍ എഴുതാന്‍ തുടങ്ങിയിട്ട്. ഇതുവരെ എവിടേയുമെത്തിയിട്ടില്ല , പൂര്‍ണമായും വിട്ടിട്ടുമില്ല. സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ എന്ന ആ നോവലില്‍ നിന്നും ഒരധ്യായം . അധ്യായം 4 കര്‍ക്കടകമഴയില്‍ വയലുകളും തോടുകളുമെല്ലാം നിറഞ്ഞിരിക്കുന്നു. പട്ടിവാലന്‍ പുല്ലുമേഞ്ഞ മേല്‍ക്കൂര അവിടവിടങ്ങളില്‍ ചോരുന്നുണ്ട്. നിലത്ത് തഴപ്പായയില്‍ ചുരുണ്ടു കൂടിക്കിടക്കുകയായിരുന്ന മകള്‍ തങ്കമണിയുടെ നെറ്റിയില്‍ കൈവെച്ച് ശാരദ ചൂടു നോക്കി. ഒട്ടും കുറവില്ല. ഈ മഴയത്ത് എന്തു ചെയ്യാനാണ്. വൈദ്യരെ കാണാനാണെങ്കില്‍ പാടം മുറിച്ചു കടന്നു പോകണം. കുഞ്ഞിനെ നടത്തിക്കൊണ്ടു പോകുവാന്‍ കഴിയില്ല. ഒറ്റയ്ക്ക് അവളെ എടുത്തു കൊണ്ട് ഇത്ര ദൂരം പോകാന്‍ കഴിയുമെന്നും തോന്നുന്നില്ല . തങ്കമണിയുടെ ദേഹത്തേക്ക് ശാരദ പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു. രാമനാശാരിയെ കാണാതായിട്ട് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു. ദൂരെ എവിടെയെങ്കിലും പണിക്കു പോകുമ്പോള്‍ വരാന്‍ താമസിക്കാറുണ്ട്. എന്നാല്‍ എത്ര വൈകിയാലും എത്തിച്ചേരുമായിരുന്നു. മാത്രവുമല്ല , പണിയെടുക്കുന്ന സ്ഥലത്തിന്റെ പേരും വരാന്‍ താമസിക്കുമെന്ന വിവരവും പറയുമായിരുന്നു. ഇത്തവണ പോകുന്ന കാര്യമോ വരുന...
Posts
Showing posts from April 6, 2025
- Get link
- X
- Other Apps
ഒരു പ്രാണപ്രേയസിയെയെന്ന പോല്‍ മരണത്തെ മാടി വിളിച്ച കവികള്‍ നമുക്കുണ്ട്. പ്രണയത്തെക്കാള്‍ മരണത്തെ പ്രണയിച്ച ആ കവികളാകട്ടെ പ്രണയത്തെ മരണത്തിലേക്കുള്ള വഴിയായിട്ടാണ് കണ്ടത്. ഇനി പ്രണയം ഒരു വഴിയായി വന്നെത്തിയില്ലായിരുന്നെങ്കില്‍പ്പോലും മരണത്തെ അവര്‍ വരിക്കുമായിരുന്നു. മരണം ഒടുങ്ങാത്ത ഒരാവേശമായും ആസക്തിയായും അഭിനിവേശമായും അവരില്‍ തുടിച്ചു നിന്നു. അത്തരം കവികള്‍ മരണത്തിന്റെ ഏകാന്തതുരുത്തുകളെക്കുറിച്ച് നമുക്ക് പാടിത്തന്നു. മൃതനെന്നാലതിധന്യന്‍ ഞാന്‍ , അരമാത്രയില്‍ ഞാനമൃതത്തിലലിഞ്ഞേന്‍ , അമരത്വത്തെയറിഞ്ഞേന്‍ എന്ന വൈലോപ്പിള്ളി വചനം മരണമാണ് ആത്യന്തിക ലക്ഷ്യം എന്ന് ചിന്തിക്കുന്നവരുടെ മാനിഫെസ്റ്റോയാണ്. തീവ്രമല്ലെങ്കിലും പൂന്താനം മുതല്‍ക്കിങ്ങോട്ടുള്ള മലയാള കവികളില്‍ ഈ മരണാഭിവാഞ്ജ നമുക്ക് വായിച്ചെടുക്കാം. ജ്ഞാനപ്പാന തന്നെ രചിക്കപ്പെടുന്നത് നിരാശയില്‍ നിന്നുമൊരു രക്ഷപ്പെടല്‍ എന്ന ചിന്തയിലാണെന്ന് നമുക്കറിയാം. അനപത്യ ദുഖത്തിന്റെ പരമകാഷ്ഠയില്‍ നിന്നുമാണ് ജ്ഞാനപ്പാന പുറപ്പെട്ടുപോരുന്നത്. പിന്നീട് ജീവിതത്തിന്റെ നിരാശാഭരിതമായ വ്യത്യസ്ത മുഹൂര്‍ത...
- Get link
- X
- Other Apps
കല എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നത് എന്നന്വേഷിക്കാന്‍ എനിക്ക് എക്കാലത്തും കൌതുകമുണ്ട്. എറിയാന്‍ കിട്ടിയ ഒരു കല്ലിന്റെ ഏതെങ്കിലും ഒരു വശത്തിന് മൂര്‍ച്ച കൂട്ടുവാന്‍ ശ്രമിച്ച ആ ആദ്യമനുഷ്യന്റെ മിനുക്കല്‍ കലയുടെ തുടക്കമാണെന്നുതന്നെ കരുതാം. കൂടുണ്ടാക്കുന്ന പക്ഷിമൃഗാദികളില്‍ പക്ഷേ സൌന്ദര്യാത്മകതയല്ല ഉപയോഗക്ഷമതയാണ് മുന്തിനില്ക്കുക. കൂടുകളില്‍ മിന്നാമിനുങ്ങിനേയും മറ്റും വെച്ച് അലങ്കരിക്കുന്ന ചില സന്ദര്യാരാധകന്മാരുണ്ട്. എന്നാല്‍ നൈസര്‍ഗ്ഗികമായ അത്തരം വാസനകളെ പരിപോഷിപ്പിക്കുവാനോ കൂടുതലായി ചമത്കരിക്കുവാനോ മനുഷ്യനൊഴിച്ചുള്ള ജന്തുജാലങ്ങള്‍ക്ക് കഴിവില്ല. മനുഷ്യനാകട്ടെ , ഉണ്ടാക്കപ്പെട്ടതില്‍ നിന്നും കൂടുതല്‍ക്കൂടുതല്‍ പരിഷ്കാരങ്ങളെ അന്വേഷിക്കുകയും നിത്യോപയോഗ വസ്തുവകകള്‍ പോലും സൌന്ദര്യാത്മകമായിരിക്കാന്‍ നിഷ്ഠ വെയ്ക്കുകയും ചെയ്യുന്നു. ആദ്യഘട്ടങ്ങളില്‍ കൈയ്യില്‍ കിട്ടിയ ഒരു വടി ചെത്തിയുരുട്ടി എടുക്കാനും മാംസം കുത്തിക്കീറിയെടുക്കാന്‍ പാകത്തില്‍ ഒരു കല്ലുകത്തിയുണ്ടാക്കിയെടുക്കാനുമൊക്കെയുള്ള കലയെ മനുഷ്യന് ആവശ്യമുണ്ടായിരുന്നുള്ളു. ...
- Get link
- X
- Other Apps
അയ്യപ്പപ്പണിക്കര്‍ രസികനായിരുന്നു. നമ്മുടെ പഴയ മഹാകവി തോലനെപ്പോലെ സരസനുമായിരുന്നു. രസികത്വവും സരസതയും ചേര്‍ത്തുവെച്ച് ഏത് അധികാര ഗര്‍വ്വിന്റേയും മുഖത്തു നോക്കി കാര്യം പറയാന്‍ കരുത്തനുമായിരുന്നു. അധികാര സൌരഭ്യം എന്ന് പേരിട്ടിരിക്കുന്ന ഒരു കവിത നോക്കുക :- അധികാരത്തിന്റെ പടിയെങ്ങാന്‍ കണ്ടാല്‍ അതിലൊന്നു കേറി നിരങ്ങുവാന്‍ തോന്നും അതിലൊന്നു കേറി നിരങ്ങുമ്പോള്‍ തോന്നും അടിയാരെക്കൊണ്ട് പുറം ചൊറിയിക്കാന്‍ ചൊറിയേറ്റു സുഖിച്ചിരിക്കുമ്പോള്‍ ഇശ്ശി തെറി പറയുവാന്‍ ചെറു കൊതി തോന്നും വയറില്‍ വായിലും തെറി നിറയുമ്പോള്‍ പലരുടെ മേലും എറിയുവാന്‍ തോന്നും അധികാരത്തിന്റെ കഥകളിങ്ങനെ വഴി നീളെ പൊട്ടിയൊലിച്ചു നാറുന്നു – എന്നെഴുതുമ്പോള്‍ അധികാര ബാഹ്യനായ അയ്യപ്പപ്പണിക്കര്‍ ഉമിത്തീപോലെ കെടാതെ നീറി നില്ക്കുന്നുണ്ട്. സര്‍വ്വമതങ്ങളിലും ശ്രേഷ്ഠമവയില്‍ വ ച്ചെന്റെ മതമേറെ ശ്രേഷ്ഠമല്ലോ ജാതിയൊന്നേയുള്ളതുകൊണ്ടു നിങ്...
- Get link
- X
- Other Apps

“ ഇത് കേരളമാണ് ” എന്ന് ഊറ്റത്തോടെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരേയും സാംസ്കാരിക നായകന്മാരേയും മറ്റും നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇക്കൂട്ടര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിച്ചു പോകുന്ന പലരും പല സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് കേരളമാണ് എന്ന ഓര്‍മ്മപ്പെടുത്തലിന് പിന്നിലെ ചേതോവികാരം തീര്‍ത്തും ചരിത്രപരമാണ്. അതായത് , നവോത്ഥാന മൂല്യങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതും മാനവികത മതേതരത്വം മുതലായ ഉയര്‍ന്ന ജീവിത മൂല്യങ്ങളാല്‍ സമൃദ്ധവുമായ ഒരു സമൂഹമാണ് കേരളത്തിലെന്നും മേല്‍പറഞ്ഞ ആശയങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒന്നും തന്നെ ഇവിടെ നടപ്പിലാക്കപ്പെടുകയില്ല എന്നുമാണ് ഇത് കേരളമാണ് എന്ന അവകാശവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആശയം. പരിപൂര്‍ണമായ അര്‍ത്ഥത്തിലല്ലെങ്കിലും മേല്‍പറഞ്ഞ ആശയത്തോട് ഒട്ടൊക്കെ ചേര്‍ന്നു നിന്നുകൊണ്ട് ഇത് കേരളമാണ് എന്ന് പറയാന്‍ കഴിയുന്ന ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. അയ്യാ വൈകുണ്ഠ സ്വാമികള്‍ മുതല്‍ തുടങ്ങി വെച്ച നവോത്ഥാന മുന്നേറ്റങ്ങളുടെ ഈടുറ്റ ആശയങ്ങള്‍ കേര...
- Get link
- X
- Other Apps

“ മലപ്പുറം ഒരു പ്രത്യേക മതവിഭാഗത്തിന്റെ രാജ്യമാണ്. ഇവിടെ ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല.സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കൊല്ലമായിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ ? “ വെള്ളാപ്പള്ളി നടേശന്‍ എന്ന ജാതി / മതഭ്രാന്തന്‍ കേരളത്തിന്റെ മുഖത്തേക്ക് തുപ്പിയ വാക്കുകളാണ് മുകളിലുദ്ധരിച്ചത്. മലപ്പുറത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ജനവിഭാഗത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം ഇതിനുമുമ്പും ധാരാളമായി നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും അത്തരം പരിശ്രമങ്ങളെ ഈ നാട് അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയോടും അത്തരമൊരു സമീപനം തന്നെയായിരിക്കും നാം സ്വീകരിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വിതയ്ക്കാന്‍ പരിശ്രമിക്കുന്നവരെ കുറച്ചുകൂടി കാര്യമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകള്‍ നമ്മുടെ നിയമ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. യാതൊരു തരത്തിലുള്ള തെളിവുകളുമില്ലാത്തതും...