Posts

കെ പി രാമനുണ്ണി കുമാരനാശാനെ തൂക്കിലേറ്റുമോ ?? വിവരക്കേടിന് കെ പി രാമനുണ്ണി ഇടശ്ശേരിയെ കൂട്ടുപിടിക്കുന്നു.                        അപകടകരമായ മതവാദത്തിന് കീജെ വിളിക്കുകയണ് “ ഇതാണ് ഇസ്ലാം” എന്ന ആദ്യലേഖനത്തിലൂടെ രാമനുണ്ണി ചെയ്തത്. പ്രസ്തുത വിചാരരാഹിത്യത്തിന് മാനവികതയില്‍ ഊന്നിനിന്ന് “ഏതാണ് ഇസ്ലാം” എന്ന ലേഖനത്തിലുടെ കാരശ്ശേരി നല്കിയ മറുപടിക്ക് ഇടശ്ശേരിയെ കൂട്ടുപിടിച്ച് പ്രതികരിക്കുകയാണ് ശ്രീ കെ പി രാമനുണ്ണി. ഇടശ്ശേരിയുടെ ഇസ്ലാമിന്റെ വന്മല എന്ന കവിതയെയാണ് രാമനുണ്ണി ഉദാഹരിക്കുന്നത്. കവിതയില്‍ തന്റെ കൂട്ടുകാരനായ ഹിന്ദുവിന് ഉച്ചപ്പശിയാറ്റാന്‍ സ്വന്തം ബാപ്പയുടെ കടയില്‍ നിന്ന് കട്ടെടുത്തുകൊടുക്കുന്ന അലവി എന്ന കൂട്ടുകാരന്‍. ഒരിക്കല്‍ ആ മോഷണം പിടിക്കപ്പെടുന്നു. രുഷ്ടനായ അലവിയുടെ ഉപ്പ മൊയ്തീന്‍ കുട്ടി ആര്‍ക്കു കൊടുക്കുവാനാണ് പഴം കട്ടത് എന്ന് അലവിയെ ഭേദ്യം ചെയ്യുന്നു. അലവി ആര്‍ക്കെന്ന് പേരു പറയുന്നില്ല. ഹിന്ദുവായ തന്റെ മാനം പേരു പറയാത്തതിലൂടെ അലവി കാത്തു എന്ന് പ്രഘോഷിച്ചു കൊണ്ട...
ബസ്സുകാലത്തെ ഒരു മഹാസംഭവം. കാസ്റ്റില്ലോയുടെ ഒരു കവിത കേരളത്തിലെ “പല” മലയാളഭാഷകളില്‍ ഭാഷാന്തരം നടത്തിയിരിക്കുന്നു. ഓണ്‍ലൈനില്‍ അതിനുമുമ്പോ ശേഷമോ ഇത്തരമൊരു സംരംഭം ഉണ്ടായിട്ടെന്ന് തോന്നുന്നില്ല. ആഘോഷിച്ച ഒരു ബസ്സുകാലം ; കവിതയാകട്ടെ എല്ലാക്കാലത്തേക്കും ഉതകുന്നതും..ദേവേട്ടനാണ് ആ കവിതയും തര്‍ജ്ജമയും ആദ്യം പോസ്റ്റ് ചെയ്തത്.. Apolitical Intellectuals by Otto Rene Castillo One day the apolitical intellectuals of my country will be interrogated by the simplest of our people. They will be asked what they did when their nation died out slowly, like a sweet fire small and alone. No one will ask them about their dress, their long siestas after lunch, no one will want to know about their sterile combats with "the idea of the nothing" no one will care about their higher financial learning. They won't be questioned on Greek mythology, or regarding their self-disgust when someone within them begins to die the coward's death. They'll be aske...
ശ്ലോകം 8. ത്വാമാരുഢം പവനപദവീമുദ്ഗൃഹീതാളകാന്താ : പ്രേക്ഷിഷ്യന്തേ പഥികവനിതാ പ്രത്യയാദാശ്വസത്യ : ക: സന്നദ്ധേ വിരഹവിധുരാം ത്വയ്യൂപേക്ഷേത ജായാം ? ന: സ്യാദന്യോപ്യയമിവ ജനോ യ പരാധീനവൃത്തി : താങ്കള്‍ ആകാശമാര്‍ഗേന സഞ്ചരിക്കുമ്പോള്‍ വിരഹാര്‍ത്ഥകളായ നാരിജനങ്ങള്‍ കുറുനിരകള്‍ മാടിയൊതുക്കി അങ്ങയെ നോക്കിനില്കും. താങ്കള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ വിരഹവിധുരകളെ ആര്‍ക്കെങ്കിലും ഉപേക്ഷിക്കാന്‍ കഴിയുമോ? അന്യനെ ആശ്രയിച്ചു കഴിയുന്ന എന്നെപ്പോലെ ഗതികെട്ട മറ്റൊരാളും ഉണ്ടാവില്ല. ജി നീയാകാശത്തുയര്‍ന്നാല്‍ , ക്കുനുകുറുനിര കൈത്താരുകൊണ്ടൊന്നുപൊക്കി - പ്രേയാനിന്നെത്തുമെന്നാപ്പഥികയുവതിമാര്‍ പേര്‍ത്തുനോക്കും ഭവാനെ പോയാല്‍ കാണാഞ്ഞു മാഴ്കും ദയിതയെയിവനെപ്പോല്‍ പരാധീനനല്ലെ - ന്നായാ , ലാരാണുപേക്ഷിപ്പതിനു കഴിയുവോനങ്ങൊരുങ്ങിക്കഴിഞ്ഞാല്‍ ?? ശ്ലോകം 9. മന്ദം മന്ദം നുദതി പവനശ്ചാനുകൂലോ യഥാ ത്വാം വാമശ്ചായം നദതി മധുരം ചാതകസ്തേ സഗന്ധ : ഗര്ഭാധാനക്ഷമപരിചയാന്നൂനമാബദ്ധമാലാ : സേവിഷ്യന്തേ നയനസുഭഗാ ഖേ ഭവന്തം ബലാകാ: കാറ്റ് മെല്ലെ മെല്ലെ താങ്കളെ തള്ളിനീക്കി പ്രേരിപ്പിക്കുന്നതുപോലെത്തന്നെ താങ്കളുടെ ഇടതുഭാഗത്തിരുന...

മേഘസന്ദേശം . ശ്ലോകം 7.

സന്തപ്തനാം ത്വമസി ശരണം തല്‍ പയോദ പ്രിയായാ സന്ദേശം മേ ഹര ധനപതിക്രോധവിശ്ലേഷിതസ്യ ഗന്തവ്യാ തേ വസതിരളകാ നാമ യക്ഷേശ്വരാണാം ബാഹ്യോദ്യാനസ്ഥിതഹരശിരശ്ചന്ദ്രികാധൈതഹര്‍മ്മ്യാ താങ്കള്‍ സന്തപ്തര്‍ക്ക് (സന്തപ്തര്‍ എന്ന പദത്തിന് പകരംമറ്റൊന്നില്ല !!!) ആശ്വാസമാണ്. വൈശ്രവണകോപത്താല്‍ തമ്മില്‍ പിരിയേണ്ടിവന്ന് സങ്കടമനുഭവിക്കുന്ന എന്റെ പ്രേയസിക്കുള്ള സന്ദേശം എത്തിക്കേണ്ടതിന് താങ്കള്‍ കനിയുമാറാകണം.ദൂതുമായി മേഘം പോകേണ്ടത് എവിടേക്കെന്ന് പറയുന്നു. ഹരശിരസിലെ ചാന്ദ്രപ്രഭയില്‍ മുങ്ങിമയങ്ങി നില്ക്കുന്ന മാളികകളുള്ള യക്ഷേശ്വരന്മാരുടെ നഗരത്തിലേക്കാണ് നീ പോകേണ്ടത്. ജിയുടെ തര്‍ജ്ജമ സന്തപ്തന്മാര്‍ക്കു നീയാണൊരു തണല , ലതിനാലെന്റെ സന്ദേശമങ്ങെന്‍ കാന്തക്കായി കൊണ്ടുപോകൂ ജലദ ധനപതി ക്രോധവിശ്ലേഷിതന്‍ ഞാന്‍ പ്രാന്തപ്പൂന്തോപ്പില്‍ മേവും ഹരനുടെ മകുടപ്പൂനിലാവാടി മേട ച്ചന്തം വായ്ക്കുന്ന യക്ഷേശ്വരരുടെയളകാ പട്ടണം പൂകണം നീ.
മേഘസന്ദേശം - കാളിദാസന്‍ ശ്ലോകം - 1 കശ്ചില്‍ കാന്താ വിരഹഗുരുണാ സ്വാധികാരാല്‍ പ്രമത്ത ശാപേനാസ്തംഗമിതമഹിമാ വര്‍ഷഭോഗ്യേണ ഭര്‍ത്തു യക്ഷശ്ചക്ര ജനകതനയാ സ്നാനപുണ്യോദകേഷു സ്നിഗ്ദച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു   അനാദികാലം.അളകാനഗരി.യക്ഷലോകം. വൈശ്രവണഭരണം. സ്വകര്‍മ്മത്തില്‍ മനസ്സുറപ്പിക്കായ്കയാല്‍ പിഴ പിണഞ്ഞ രാജകിങ്കരനായ ഒരു യക്ഷന് സ്വാമി വിധിച്ചത് ഒരു വര്‍ഷം ഭാര്യാവിയോഗം. നഷ്ടസിദ്ധനായ യക്ഷന്‍ ജനകാത്മജയുടെ കേളീവിപിനമായ  രാമഗിര്യാശ്രമസ്ഥാനത്ത് കഴിഞ്ഞുകൂടി. യജമാനന്‍ എന്തുകൊണ്ട് യക്ഷന് ഭാര്യാവിയോഗം വിധിച്ചു? കാന്താതിസക്തിമൂലമെന്ന് കരുതുന്ന നിരൂപകരുണ്ട്. എന്നാല്‍ കാന്ത പ്രിയപ്പെട്ടതായതുകൊണ്ട് , എന്നല്ല ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ട് , അതിദുഖകാരണമായിക്കോളുമെന്നതിനാലാണ് നൃപതി വിരഹം വിധിച്ചതെന്ന് പിന്നാലെ വരുന്ന കഥാസന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ; അങ്ങനെ വിചാരിക്കുന്നതാണ് യുക്തവും.           കാളിദാസകവിയുടെ മേഘസന്ദേശത്തിന് ജി ശങ്കരക്കുറുപ്പിന്റെ പരിഭാഷ :-       പേരോര്‍ക്കുന്നീല , കൃത്യ...

ഇന്നത്തെ പുസ്തകം - യേശുവിന്‍റെ മനുഷ്യദര്‍ശനവും മാര്‍ക്സിസവും - കെ.പി. പോള്‍ .

പീഢാനുഭവത്തിന്‍റെ സമസ്തഭാവങ്ങളും സ്വജീവിതത്തിലേക്ക് ആവാഹിച്ച ജീസസിന്‍റെ ജീവിതദര്‍ശനത്തെ മാര്‍ക്സിയന്‍ ജീവിതമൂല്യങ്ങളുമായി ചേര്‍ത്തുവെച്ച് ചര്‍ച്ച ചെയ്യുകയാണ് കെ.പി. പോള്‍ , യേശുവിന്‍റെ മനുഷ്യദര്‍ശനവും മാര്‍ക്സിസവും എന്ന പുസ്തകത്തിലൂടെ. യേശുവിന്‍റെ ദാര്‍ശനികവീക്ഷണങ്ങളെ സഹനഭാവം , സമരഭാവം എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ച് , അവ ഏതൊക്കെ തലങ്ങളിലാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് എന്ന ചര്‍ച്ച ഈ പുസ്തകത്തില്‍ നമുക്ക് കാണാനാവും.പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യാത്മകം എന്ന് തോന്നിയേക്കാവുന്ന ഈ രണ്ടു ഭാവങ്ങളേയും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതില്‍ യേശു കാണിച്ച വൈദഗ്ധ്യത്തെ എട്ട് ലേഖനങ്ങളിലൂടെ വരച്ചു കാണിക്കുന്നു.സഹനഭാവത്തിന് കാല്‍വരിയിലെ ക്രൂശീകരണം ഉദാഹരണമാകുമ്പോള്‍ , 'ഞാന്‍ സമാധാനമല്ല  , വാള്‍ അത്രേ വരുത്തുവാന്‍ വന്നു ' 'വസ്ത്രം വിറ്റും വാള്‍കൊള്‍ക ' എന്നീ വചനങ്ങളിലൂടെ പ്രഥമദര്‍ശനത്തിന് കടകവിരുദ്ധമായ മറ്റൊരുവീക്ഷണകോണ്‍ യേശു അവതരിപ്പിക്കുന്നതായി ലേഖകന്‍ വാദിക്കുന്നു. മാര്‍ക്സിയന്‍ ചിന്തകളും ദൈവരാജ്യമര്‍മ്മങ്ങളും എന്ന ഒന്നാമത്തെ ലേഖനം സ്ഥിതിസമത്വാധിഷ്ടിതമായ ...

നിസ്വന്‍

_____________________________________ ഇന്ന് ഒരു വര്‍ത്തമാനപത്രവും വായിക്കില്ല ഞാന്‍ . ആഘോഷം അവനായിരിക്കും കാറ്റുപോലെയൊരുവന്‍ കൂട്ടിവെക്കാത്തവന്‍ . കണ്ണില്‍ കദനം നിറച്ച് തെരുവില്‍ കവിത വിളിച്ചു പറഞ്ഞവന്‍ സ്ഫടികത്തിലൂടെ പ്രകാശമെന്നപോല്‍ അവന്‍ നിങ്ങളിലൂടെ കടന്നുപോയി എവിടേയും സ്പര്‍ശിക്കാതെ ഒന്നിനുമായി കാത്തുനില്കാതെ - എഴുത്തിങ്ങനെ തുടരും. വിശേഷണങ്ങള്‍ നീളും ഇടക്ക് എഴുതുന്ന പേന താഴെവെച്ച് കൈയ്യൊന്നു തുടച്ച് എ.സിയുടെ ശീതളിമ കുറച്ച് വീണ്ടും അവന്നായി വാക്കുകള്‍ പരതി... അങ്ങനെ... ഇന്ന് ഒരു ദിനപത്രവും വായിക്കില്ല ഞാന്‍ ഒരു കടല്കരയില്‍  ഒരു കുഴിയില്‍ ഒരു തെണ്ടിയെ അടക്കം ചെയ്ത് ഉപ്പുവെള്ളത്തില്‍ കണ്ണുകഴുകി നിസ്വനായി ഞാന്‍ മടങ്ങും. എന്റെ പൂന്തോട്ടത്തില്‍ അവന്നായി ഒരു മൊട്ടുപോലുമില്ല.