#ദിനസരികള് 1266 നൂറു ദിവസം നൂറു പുസ്തകം ||അഞ്ചാം ദിവസം - പലരും പലതും ||
( മാരാര് കൃതികളിലൂടെ ) ക്ഷേത്ര പ്രവേശന നിയമത്തോട് മാരാര്‍ക്കുള്ള അപ്രിയം പത്രാധിപര്‍ക്കൊരു കത്ത് എന്ന ലേഖനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നത് നോക്കുക. " ഇയ്യിടത്തെ നമ്മുടെ ക്ഷേത്രപ്രവേശന നിയമം എല്ലാ ഹിന്ദുക്കള്‍ക്കും എന്നതിലുപരി എല്ലാ മനുഷ്യര്‍ക്കും എന്നാകേണ്ടിയിരുന്നുവെന്നാണ് എന്റെ പക്ഷം.മഹാത്മാ ഗാന്ധിയുടെ നിത്യപ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ എന്നപോലെതന്നെ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഏതു മനുഷ്യനും സ്വച്ഛന്ദം പ്രവേശിക്കാമെന്നാകേണ്ടിയിരിക്കുന്നു. " ഒരു നാടിന്റെ സംസ്കാരത്തേയും ചരിത്രത്തേയും അറിയണമെങ്കില്‍ സംസ്കൃതം പഠിക്കണമെന്ന വാദത്തെ അനുകൂലിക്കാമെങ്കിലും ഹിന്ദുവായതുകൊണ്ട് സംസ്കൃതം പഠിക്കണമെന്ന് വാദിക്കുന്നത് ക്ഷുദ്രമാണെന്നും അദ്ദേഹം എഴുതുന്നു. ചില സ്ഥലങ്ങളില്‍ മുട്ടിന് മുട്ടിന് നിന്ന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന മാരാര്‍ മറ്റു ചിലയിടങ്ങളില്‍ എത്രമാത്രം ഉത്പതിഷ്ണുവായിരിക്കുന്നുവെന്നതിന് ഉത്തമോദാഹരണമാണ് ഈ ലേഖനം. ...