#ദിനസരികള്‍ 1217 മംഗ്ലീഷ് ടു ഇംഗ്ലീഷ്
ഇംഗ്ലീഷിനെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തില്‍ മംഗ്ലീഷ് ടു ഇംഗ്ലീഷ് എന്നൊരു പംങ്‌ക്തിയുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തേയും വര്‍ത്തമാനത്തേയും സവിശേഷമായ പ്രയോഗ രീതികളേയും ഈ വളരെ സരസ്സമായി അവതരിപ്പിക്കുന്ന ഈ കോളം പ്രൊഫസര്‍ വി സുകുമാരനാണ് എഴുതുന്നത്.ഇംഗ്ലീഷു ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുവാന്‍ വായനക്കാരനെ ധൈര്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുതന്നെയുണ്ടെന്ന് ഈ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മംഗ്ലീഷ് ടു ഇംഗ്ലീഷ് എന്ന പേരില്‍തന്നെ 2016 വരെ പ്രസിദ്ധീകരിക്കപ്പെട്ട നൂറു ലേഖനങ്ങളെ ചിന്ത ബുക്സ് സമാഹരിച്ചിട്ടുണ്ട്. How to fall in love with English , The Epic That’s English ,The Empires of English , The Romance of words എന്നിങ്ങനെ ഇംഗ്ലീഷുഭാഷയെക്കുറിച്ച് മറ്റു ചില പുസ്തകങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുമുണ്ട്. പ്രൊഫസര്‍ സുകുമാരന്‍ സരസ്സമായ രീതിയിലാണ് ലേഖനങ്ങള്‍ എഴുതയിരിക്കുന്നതെന്ന് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഒരു പക്ഷേ സാധാരണക്കാരായ വായ...