#ദിനസരികള്‍ 1197 തീവ്രവാദികള്‍ സംരക്ഷിക്കപ്പെടരുത് .
സ്വര് ണക്കടത്തുകേസില് പിണറായി വിജയനേയും സി പി ഐ എമ്മിനേയും പ്രതിക്കൂട്ടിലാക്കാന് നടത്തിയ കൊണ്ടു പിടിച്ച ശ്രമങ്ങളെല്ലാം തന്നെ പാഴായിപ്പോയതില് നമ്മുടെ മാധ്യമങ്ങള് ഇപ്പോള് അനുഭവിക്കുന്ന ഇച്ഛാഭംഗത്തിന്റെ ആഴം മനസ്സിലാക്കാനാവുന്നതേയുള്ളു . ഏതെങ്കിലും വിധത്തില് സി പി ഐ എമ്മിനുള്ള ബന്ധം സ്ഥാപിച്ചെടുക്കാന് കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്നു മാത്രമല്ല , യു ഡി എഫിന്റേയും ബി ജെ പിയുടേയും സജീവ പ്രവര് ത്തകര് അറസ്റ്റിലാകുകയും ചെയ്തതോടെ വിഷയത്തില് രാഷ്ട്രീയ പക്ഷപാതത്തോടെ ഇടപെട്ട മാധ്യമങ്ങളാണ് ഒന്നാമതായി വെട്ടിലായത്. പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ച് സര് ക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഏതൊരവസരത്തേയും വിനിയോഗിക്കാന് ശ്രമിക്കുമെന്ന കാര്യം അംഗീകരിച്ചാല് തന്നെ നമ്മുടെ മാധ്യമങ്ങള് വെട്ടുക്കിളികളെപ്പോലെ പറന്നുവീണ് അസത്യപ്രചാരണത്തിന്റെ കവലപ്രാസംഗികരായി മാറിയതിനെ കേരളത്തിലെ ജനങ്ങള് കാണാതിരിക്...