#ദിനസരികള്‍ 1182 കഥ പറയുന്ന കാസ്ട്രോ – 6
ഞങ്ങള്‍ ജീവിച്ചിരുന്നത് ഒരു പട്ടണത്തിലൊന്നുമായിരുന്നില്ല.കുറച്ചു കെട്ടിടങ്ങളുണ്ട്. അത്രമാത്രം.എന്റെ ചെറുപ്പത്തില്‍ വീടിന്റെ താഴെത്തന്നെയായിരുന്നു തൊഴുത്തും നിര്‍മ്മിച്ചിരുന്നത്. പിന്നീട് വീട്ടില്‍ നിന്നും ഏകദേശം നാല്പതടി ദൂരെ ഒരു തൊഴുത്തു പണിതു.കലപ്പയും മറ്റുപകരണങ്ങലും കിട്ടുന്ന ഒരു കട റോഡിന് മറുവശത്തുണ്ടായിരുന്നു. അത്തരം സാധനങ്ങളുടെ റിപ്പയര്‍ പണിയും അവിടെ ചെയ്തിരുന്നു.അതിനോട് ചേര്‍ന്ന് ഒരു അറവുശാലയും നിര്‍മ്മിക്കപ്പെട്ടു.നാല്പതുവാര അപ്പുറത്ത് , എതിര്‍ഭാഗത്തായി ഒരു ബേക്കറിയും അധികം അകലെയല്ലാതെ ഒരു പ്രൈമറി സ്കൂളുമുണ്ടായിരുന്നു.റോഡിനു സമാന്തരമായി ഒരു പലചരക്കുകടയും മറുഭാഗത്ത് ഒരു പോസ്റ്റ് ഓഫീസും ടെലഗ്രാഫ് ഓഫീസും സ്ഥിതിചെയ്തിരുന്നു. അധികം അകലെയല്ലാതെ വളരെ ദുരവസ്ഥയില്‍ ബാരക്കുപോലെ നിര്‍മ്മിക്കപ്പെട്ട കുറച്ചു കെട്ടിടങ്ങളുണ്ടായിരുന്നു.പനയോല കൊണ്ടാണ് അവ പൊതിഞ്ഞിരുന്നത്. നിലത്താകെ അഴുക്കായിരുന്നു.അത്തരം ഇടങ്ങളിലാണ് ഹെയ്ത്തിയില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ താമസിച്ചിരുന്നത്.കരിമ്പു നടാനും കൊയ്തെടുക്കാനുമുള്ള പണികളി...