Posts

#ദിനസരികള്‍ 1129 മനോരോഗങ്ങളും ചികിത്സയും – 3

Image
ലഹരി ! ലഹരി ! ലഹരി !             ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും ആസക്തിയെക്കുറിച്ചുമാണ് രണ്ടാമത്തെ അധ്യായത്തില്‍ ഡോക്ടര്‍ സുരരാജ് മണി എഴുതുന്നത്. മനുഷ്യന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ട് എത്ര കാലമായിട്ടുണ്ടാകും ? കൃത്യമായ ഒരുത്തരം പറയുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അമ്പതിനായിരം കൊല്ലങ്ങള്‍ക്കപ്പുറത്ത് ഇറാഖിലെ ഷാനിദറില്‍ നിന്നും കണ്ടെത്തിയ നിയാണ്ടര്‍താല്‍ മനുഷ്യനോടൊപ്പമുള്ള ചില അവശിഷ്ടങ്ങള്‍ ലഹരിദായകങ്ങളായ ഏതെങ്കിലും സസ്യങ്ങളുടേതായിരിക്കാമെന്ന വാദമുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ അത്തരത്തിലുള്ള ചെടികളുമായി ആദിമകാലത്ത് പരിചയപ്പെടാനുള്ള സ്വാഭാവികമായ സാധ്യത ഏറെയുണ്ടല്ലോ.ഒരു തവണ അറിയാതെയാണെങ്കിലും ഉപയോഗിച്ചു നോക്കിയാല്‍ ആകര്‍ഷിച്ചു പിടിക്കുന്ന ശേഷി കാരണം വീണ്ടും വീണ്ടും അത്തരം ചെടികളെ അവര്‍ തേടിപ്പോയിട്ടുണ്ടാകാം.അങ്ങനെ അറിഞ്ഞോ അറിയാതെയോ ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ശീലവുമായിട്ടുണ്ടാകാം. എന്തുതന്നെയായാലും ലഹരിയുടെ ഉപയോഗത്തിന് മനുഷ്യനൊപ്പംതന്നെ   “ ഔഷധങ്ങളായോ വേദനാസംഹാരികളെന്ന നിലയ...

#ദിനസരികള്‍ 1128 മനോരോഗങ്ങളും ചികിത്സയും - 2

Image
ഒരല്പം ചരിത്രം             മനോരോഗങ്ങളുടെ ചരിത്രത്തെക്കുറിച്ചും വിവിധങ്ങളായ ചികിത്സാരീതികള്‍ ഉരുത്തിരിഞ്ഞു വന്നതിനെക്കുറിച്ചും “ മനോരോഗങ്ങള്‍ മുന്‍‌കാലങ്ങളില്‍ ” എന്ന ഒന്നാം അധ്യായം ലഘുവായി വിലയിരുത്തുന്നു. ഭൂതപ്രേതാദികളുടെ ഇടപെടല്‍ കൊണ്ടാണ് മനോവിഭ്രാന്തികളുണ്ടാകുന്നത് എന്നാണ് ഒരു നീണ്ടകാലഘട്ടം മുഴുവന്‍ നാം ചിന്തിച്ചു പോന്നത്. ബാധിക്കപ്പെട്ടവരുടെ ശരീരം ദുര്‍‌ദേവതമാരുടെ ആവാസകേന്ദ്രമാണെന്നായിരുന്നു പൊതുവേയുള്ള ധാരണ.അങ്ങനെയുള്ളവരെ തീയിലെറിഞ്ഞു ചുട്ടുകൊന്നും കിടങ്ങുകളില്‍ തള്ളിയും സമൂഹത്തില്‍ നിന്നും ഒഴിവാക്കിയ കാലവുമുണ്ടായിരുന്നു. മനോരോഗങ്ങളെക്കുറിച്ച് ഇപ്പോഴും അക്കാലത്തെയത്ര തീക്ഷ്ണതയോടെയല്ലയെങ്കിലും നമ്മളില്‍ ചിലരെങ്കിലും ആവോളം അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തിപ്പോരുന്നുവെന്നതാണ് വാസ്തവം.           അജ്ഞതകളെയും തെറ്റിദ്ധാരണകളേയും ഒരു പരിധിവരെ അവസാനിപ്പിച്ചുകൊണ്ട് ശാസ്ത്രം അതിവേഗം മുന്നോട്ടു പാഞ്ഞു. പുതിയ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഓരോ ശാസ്ത്രശാഖകളും ...

#ദിനസരികള് 1127 മനോരോഗങ്ങളും ചികിത്സയും -1

നിഗൂഢമായതിനെക്കുറിച്ച് കൂടുതല് നിഗൂഢമായ കഥകള് പങ്കുവെയ്ക്കുവാന് നമുക്ക് കൌതുകമുണ്ട്. മനുഷ്യമനസ്സ് അത്തരത്തില് നിഗൂഢത പേറുന്ന ഒന്നാണല്ലോ. അതുകൊണ്ട് മനസ്സിനെക്കുറിച്ചും നാം നിരന്തരം ധാരാളം നിഗൂഢമായ കഥകള് മെനയുന്നു. നമ്മുടെ ഭാഷയില് പ്രസിദ്ധീകരിക്കപ്പെട്ട മനസ്സിനെക്കുറിച്ചുള്ള പുസ്തകങ്ങള് പരിശോധിച്ചുനോക്കുക. ഭൂരിപക്ഷവും അത്യുക്തികളും അതിശയോക്തികളും നിറഞ്ഞ അസംബന്ധങ്ങളാണ് എന്നതാണ് വാസ്തവം. ഏറെക്കാലം മനശാസ്ത്രരംഗത്ത് പ്രവര്ത്തിച്ചു വരുന്നവര് പോലും എഴുതുമ്പോള് ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഊതിപ്പെരുപ്പിക്കലുകള് കാണാം. ഈയടുത്ത കാലത്ത് ദീര്ഘകാലം ന്യൂറോളജി മേഖലയില് പ്രവര്ത്തിച്ചു വന്നിരുന്ന വിഖ്യാതനായ ഒരു ഡോക്ടറുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ആ പുസ്തകം പോലും ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആശയങ്ങളെ പങ്കുവെച്ചിരുന്നു.തന്റെ പുസ്തകത്തില് അത്തരം കഥകള് ചേര്ത്തതിനെ അദ്ദേഹം ന്യായീകരിക്കുന്നത് തനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടതും അതുകൊണ്ടുതന്നെ സത്യസന്ധവുമായ ഒന്ന് എന്നു പറഞ്ഞു കൊണ്ടാണ്. കഥ പറയുന്നുവെന്നതിനെക്കാള് ആധികാരികത...