#ദിനസരികള്‍ 976 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 2
( രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം) ഹിന്ദു ഭുരിപക്ഷമെന്ന ആകുലതയില്‍ നിന്നും സ്വതന്ത്രമാകേണ്ടതുണ്ട് എന്ന ചിന്തയാണ് പാകിസ്താന്‍ എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.വൈരുധ്യമെന്താണെന്ന് വെച്ചാല്‍ ഇത്തരത്തിലൊരു ചിന്ത ഇല്ലാതിരുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് പാകിസ്താന്‍ രൂപീകരിക്കപ്പെട്ടത്. ആയിരത്തിത്തൊള്ളായിരിത്ത നാല്പത്തിയേഴിനു ശേഷവും മുമ്പെന്ന പോലെ , ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവിടവിടെയായി ധാരാളം മുസ്ലിംഭുരിപക്ഷ പ്രദേശങ്ങള്‍ നിലവിലുണ്ടായിരുന്നു.അതിര്‍ത്തികള്‍ കടന്ന് അസംഖ്യം മുസ്ലിംവിശ്വാസികള്‍ പാകിസ്താനിലേക്ക് പോയി. എന്നാല്‍ അവരിലും എത്രയോ അധികം ആളുകള്‍ ഇന്ത്യയില്‍ത്തന്നെ കഴിയാനാണ് ഇഷ്ടപ്പെട്ടത്.എന്നാല്‍ പാകിസ്താന്‍ രൂപപ്പെട്ടതോടെ അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി.ഈ ചിന്തയോട് ഐക്യപ്പെട്ടിരുന്ന രണ്ടുപേരായിരുന്നു ബംഗാളി മുസ്ലിംലീഗ് നേതാവ് സ...