Posts

#ദിനസരികള് 716

ചക്കപ്രേമികള്‍ക്ക് ഒരു വക്കാലത്ത്             ചക്കയെപ്പറ്റി ഗാര്‍‍ഡിയന്‍ മോശമായി പറഞ്ഞുവെന്ന വിവരം അറിഞ്ഞിട്ട് മൂന്നാലു ദിവസങ്ങളായി എങ്കിലും യഥാസമയം പ്രതികരിക്കാന്‍ കഴിയാതെ പോയത് ക്ഷമിക്കുക.ഉള്ളിലെ ചക്കപ്രേമിയെ ഇത്ര ദിവസമായി ചങ്ങലക്കിട്ടു നിറുത്തുവാന്‍ ഞാന്‍‌ പെട്ട പാട് എനിക്കേ അറിയു.പാസ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ ഗാര്‍ഡിയന്റെ എഡിറ്ററേയും പ്രസ്തുത ലേഖനം എഴുതിയ സ്യൂ വില്യംസിനേയും അവിടെ ചെന്ന് രണ്ടെണ്ണം പൊട്ടിക്കാനുള്ള വീര്യം എന്നില്‍ ചുരമാന്തി നില്ക്കുകയാണെന്ന വസ്തു ഈ സന്ദര്‍ഭത്തില്‍ എല്ലാ ചക്കപ്രേമികളേയും അറിയിച്ചുകൊണ്ടും പാസ്പോര്‍ട്ടു കണ്ടുപിടിച്ചവനെ സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ചു “ ധ്വംസിച്ചു ” കൊണ്ടും ഞാന്‍ പ്രതിഷേധം രേഖപ്പെടുത്തട്ടെ           ആടറിയുമോ അങ്ങാടി വാണിഭം എന്ന പോലെ ഗാര്‍ഡിയന്റെ ചക്കയെപ്പറ്റി എന്തറിയാം ? നാടുകാണാനിറങ്ങിയ ഏതോ ഒരു സഞ്ചാരിയുടെ അഭിപ്രായത്തിലുള്ള ചക്കയല്ല യഥാര്‍ത്ഥ ചക്ക. അതിന്റെ രുചിയും ഗുണവും മണവും അറിയണമെങ്കില്‍ മണ്ണിലേക്കിറങ്ങണം. സ്വന്തം കൈകൊണ്ട്...

#ദിനസരികള് 715

പടക്കളത്തില്‍ നിന്നും ഒളിച്ചോടിയ ഭീരു എന്ന വിശേഷണം ആരേയും സന്തോഷിപ്പിക്കുകയില്ലെന്ന് എനിക്കറിയാം.യുദ്ധത്തിലെ അസാധാരണമായ സാഹചര്യങ്ങള്‍ കണ്ട് ഒരു സാധാരണ ഭടനാണ് ഒളിച്ചോടുന്നതെങ്കില്‍ നമുക്ക് ന്യായീകരിക്കുകയുമാകാം.എന്നാല്‍ ജനതയേയും തന്റെ രാജ്യത്തേയും പരിപാലിക്കാന്‍ ബാധ്യതപ്പെട്ട പടനായകനാണ് കളം വിടുന്നതെങ്കിലോ ? ശത്രുക്കളില്‍ നിന്നും ഒളിച്ചോടി എത്ര സുരക്ഷിതമായ ഗുഹയില്‍ അഭയം   തേടിയാലും അയാള്‍‌ എക്കാലത്തും ഭീരുതന്നെയായിരിക്കും.കര്‍മ്മശേഷിയില്ലാത്ത ഭീരു. 2019 ലെ ലോക സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുവാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി നില്ക്കവേ , പ്രതിപക്ഷ നിരയുടെ അമരക്കാരനെന്ന് ലോകം കരുതുന്ന യുവകേസരി , ഉരുക്കുവനിത എന്ന് കേള്‍വിപ്പെട്ട സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചു മകന്‍ , ശ്രീ രാഹുല്‍ ഗാന്ധി പരാജായഭീതിയില്‍ കളമൊഴിഞ്ഞു കൊടുത്തിരിക്കുന്നു. മത്സരത്തിലെ പരാജയഭീതി മാത്രമായി ഈ പിന്‍വലിയലിനെ കാണുക വയ്യ. താനിതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യങ്ങളില്‍ നിന്നുള്ള പിന്‍തിരിയല്‍ കൂടിയാണത് വര്‍ത്തമാനകാല ഇന്ത്യ മോഡി വിരുദ്ധ – വര്‍ഗ്ഗീയ വിരുദ്ധ ചേരികളുടെ ശക്തിപ്പെടലിനെക്കുറിച്ച്...

#ദിനസരികള് 714

            വയനാട്ടുകാരില്‍ ഭുരിപക്ഷം പേരും കുടിയേറ്റക്കാരണ്. പല കാരണങ്ങളാല്‍ സ്വന്തം നാടിനെ ഉപേക്ഷിച്ച് അഭയം അര്‍ത്ഥിച്ചു വന്ന് തങ്ങളുടേതായ കുടികിടപ്പവകാശം വയനാട്ടില്‍ നേടിയെടുത്തവരാണ്.അതുകൊണ്ടു തന്നെ അവര്‍ക്ക് ഒരു അഭയാര്‍ത്ഥിയുടെ വേദന മനസ്സിലാകും. സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഓടി പോകേണ്ടി വന്നവന്റെ സങ്കടം മനസ്സിലാകും. അവന്റെ ഒറ്റപ്പെടലും വേദനയും മനസ്സിലാകും. ഒന്ന് കൈപിടിച്ച് സഹായിക്കാന്‍ ആരുമില്ലാത്തവനെ വയനാട് പക്ഷേ എന്നും സ്വീകരിച്ചിട്ടേയുള്ളു.           അങ്ങനെ എവിടേയും ചുവടുറപ്പിക്കാന്‍ കഴിയാത്ത ഒരാളായിരുന്നു രണ്ടു തവണ ഞങ്ങളുടെ എംപിയായി   വിരാജിച്ച ശ്രീ എം ഐ ഷാനവാസ്. വയനാട്ടിലേക്ക് എത്തുന്നതിനു മുമ്പ് ആരും എവിടേയും അടുപ്പിച്ചില്ല.എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ തനി സ്വഭാവം അറിയാമായിരുന്നിരിക്കണം. എന്നാല്‍ വയനാട്ടുകാര്‍ ശുദ്ധരായതുകൊണ്ട് സ്വീകരിച്ചു , വിജയിപ്പിച്ചു. 2009 ല്‍ ഏറ്റവും വലിയ ഭൂരപക്ഷത്തിലാണ് അദ്ദേഹത്തെ വയനാട്ടില്‍ നിന്നും ലോക സഭയിലേക്ക് എത്തിച്ചത്. അദ്ദേഹം...

#ദിനസരികള് 713

ശശി തരൂരിന്റെ ഓക്കാനവും ഊരി വെച്ച മെതിയടിയുടെ കാവല്‍ക്കാരും ! തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും.അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍ പക്ഷേ വരാതിരിക്കാനാകില്ല. കാരണം ഇലക്ഷനാണ്. അതുകൊണ്ടു മാത്രം വന്നതാണ്.എന്നു വെച്ച് ആ മാര്‍ക്കറ്റില്‍ നിന്നുമുണ്ടാകുന്ന മണമടിച്ചാല്‍ ഓക്കാനമുണ്ടാകുന്നത് മാറുമോ ? ഈ ഓക്കാനം വെറും ഓക്കാനമല്ലല്ലോ സുഹൃത്തേ ! അത് താഴെത്തട്ടില്‍ ജീവിക്കുന്നവനോടും അവന്റെ തൊഴിലിനോടും ഉയര്‍ന്നവന് തോന്നുന്ന , പെട്ടെന്നൊന്നും തിരുത്താന്‍ കഴിയാത്ത ഒരു വികാരമാണ്. എന്നു വെച്ചാല്‍‌ ആ ഓക്കാനം ശാരീരികമായ ഒരു ക്രിയ എന്ന നിലയ്ക്കല്ല നാം മനസ്സിലാക്കേണ്ടത് , മറിച്ച് മാനസികമായ ഒരവസ്ഥയുടെ പ്രതിഫലനമാണ് എന്നാണ്.അതില്‍ ജാതിയുണ്ട്. അധകൃതനോടുള്ള അവഗണനയുണ്ട്. അതുകൂടി നമ്മള്‍ മനസ്സിലാക്കണം.           മുരളിയുടെ ഒരു കഥാപാത്രം എല്ലാവരും കാണ്‍കേ ഒരു കൊച്ചിന്റെ മൂക്കു തുടച്ചു കൊടുത്തതിനു ശേഷം പല തവണ കൈകഴുകിയിട്ടും ഛേ പുല്ല് പോകുന്നില്ലല്ലോ ആ ചെക്കന്റെ കെട്ട നാറ്റം എന്നു...

#ദിനസരികള് 712

“If I find the constitution being misused, I shall be the first to burn it.”  “Though, I was born a Hindu, I solemnly assure you that I will not die as a Hindu” ― Bhimrao Ramji Ambedkar,             മുസ്ലിങ്ങളും അംബേദ്കറും എന്ന ലഘു പുസ്തകത്തിന്റെ ആമൂഖത്തില്‍ ആനന്ദ് തെല്‍തുംഡെ എഴുതുന്നു :- “ ആദ്യമൊക്കെ ഹിന്ദുവായ എന്തിനേയും കഠിനമായി വിശ്വസിക്കുന്ന ആള്‍   , ഹിന്ദു മതം വിട്ട് ബുദ്ധ മതം സ്വീകരിച്ച ആള്‍ എന്നൊക്കെയുള്ള നിലയില്‍ അംബേദ്കറെക്കുറിച്ച് ഹിന്ദുത്വ ശക്തികള്‍ക്ക് വെറുപ്പായിരുന്നു.പക്ഷേ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പതിനാറു ശതമാനത്തോളം വരുന്ന ദലിതുകളുടെ അഭിലാഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ് അംബേദ്കര്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ അഭിപ്രായം മാറ്റി.കാരണം അംബേദ്കറെ മാറ്റിയാല്‍ സംഘപരിവാറില്‍ നിന്നും ദലിതു ബഹുജനങ്ങള്‍ ഒന്നടങ്കം അകലും എന്നവര്‍ക്ക് മനസ്സിലായി.അപ്പോഴാണ് അംബേദ്കറെ സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങിയതും   അതിനായി തന്ത്രം മെനഞ്ഞു തുടങ്ങിയതും ” ബാബാസാഹേബ് അംബേദ്കറെ കൂടെ നിറുത്തുവാനും അതുവഴി ദ...

#ദിനസരികള് 711

             നമ്മുടെ സമൂഹത്തില്‍ ഏറ്റവും അധികം പ്രിവിലേജുകള്‍ അനുഭവിക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരാണെന്നും എന്നാല്‍ അവരാകട്ടെ ഓരോ ദിവസം ചെല്ലുന്തോറും ജനത എന്താണോ തങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത് അതിന്റെ വിപരീതങ്ങളെയാണ് അവരിലേക്ക് എത്തിക്കുന്നതെന്നും സൂചിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ ? എന്നൊരു ലേഖനം ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് എഴുതിയിട്ടുണ്ട്.           തങ്ങളുടെ ഇഷ്ടങ്ങളെ നടപ്പില്‍ വരുത്താനുള്ള അവസരമായിട്ടാണ് മാധ്യമപ്രവര്‍ത്തനത്തെ ചിലര്‍ കാണുന്നത്.പല കാരണംകൊണ്ടും പ്രിയപ്പെട്ടവരെ വാനോളം പുകഴ്ത്തിയും അല്ലാത്തവരെ പാതാളത്തോളം താഴ്ത്തിയും അവര്‍ തങ്ങളുടെ കഴിവുകളെ പ്രകടിപ്പിക്കുന്നു.അപരാധികള്‍ നിരപരാധികളാകുന്നതും നിരപരാധികളെ അപരാധികളുമാക്കുന്ന മാന്ത്രികത നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്.           രണ്ടുദാഹരണങ്ങളെ അഴീക്കോട് എടുത്തു കാണിക്കുന്നുണ്ട് :-“ ഇപ്പോള്‍ നമ്മുടെ പത്രപ്പുറങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ എന്നും കുറ്റവാളിയെന്ന മട്ടില്‍ ഒരു നേതാവിനെ...

#ദിനസരികള് 710

നാരായണ ഗുരു സംസാരിക്കുന്നു.           1928 ല്‍ ആണ് ശിവഗിരി തീര്‍ത്ഥാടനം തീരുമാനിക്കപ്പെടുന്നത്. കിട്ടന്‍ റൈറ്ററാണ് ഗുരുവിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സംസാരിക്കുന്നത്.ശിവഗിരി തീര്‍ത്ഥാടനം എന്നു കേട്ടപാടെ ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു :- “ തീര്‍ത്ഥാടനമോ ? ശിവഗിരിയിലോ ? കൊള്ളാം, നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം , ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം.നല്ല കാര്യം ” റൈട്ടര്‍ തുടരുന്നു :- “ കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു .” സ്വാമികള്‍ :- “ വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് വര്‍ക്കല കൂടി പുണ്യസ്ഥലമാകുമോ ?” റൈട്ടര്‍ : “ ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല.അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്.തൃപ്പാദങ്ങള്‍ കല്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്പന ഉണ്ടായാല്‍ മതി. ” സ്വാമികള്‍ :-“ നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിക്കുന്നു അല്ലേ ? വൈദ്...