#ദിനസരികള് 701
ആയിരം ദിനങ്ങളുടെ അര്‍ത്ഥപൂര്‍ണിമ കേരളത്തില്‍, ശ്രീ പിണറായി വിജയന്റെ സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുകയാണ്. ഈ കാലഘട്ടത്തില്‍ നാളിതുവരെ മറ്റൊരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വലിയ വിപത്തുകളെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. പ്രകൃതി ദുരന്തമായും, പകര്‍ച്ച വ്യാധിയായും, ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട്, കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ, സംഘപരിവാരവും കോണ്‍ഗ്രസും നടത്തിയ രാഷ്ട്രീയ മുതലെടുപ്പു ശ്രമങ്ങളേയുമൊക്കെ സമര്‍ത്ഥമായി മുഖത്തോടു മുഖം നേരിട്ട പിണറായി വിജയന്‍, എല്ലുറപ്പുകൊണ്ട് ഒരു പുതിയ സമരചരിത്രം രചിക്കുകയായിരുന്നു. മനുഷ്യ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ട് പിണറായി സ്വീകരിച്ച ചരിത്രബോധമുള്ള നിലപാടുകളും വികസന മുന്നേറ്റങ്ങളും കാരണം രാജ്യത്തെ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളത്തെ പബ്ലിക് അഫയേഴ്സ് സെന്റര്‍, ബാംഗ്ലൂര്‍ വിലയിരുത്തി. പ്രളയാനന്തര കേരളത്തിന്റെ വികസനത്തനു വേണ്ടി അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. അമ്പേ തകര്‍ന്നു പോയ പല മേഖലകളും പുതിയതായി നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. വ്യവസായ – കാ...