#ദിനസരികള്‍ 468 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തൊന്നാം ദിവസം.
| | ഒറ്റക്കവിതാപഠനങ്ങള്‍ - വൈലോപ്പിള്ളി സ്മാരക സമിതി || വൈലോപ്പിള്ളിയുടെ ഓണമുറ്റത്ത്, യുഗപരിവര്‍ത്തനം, എഴുത്തച്ഛന്‍, ലില്ലിപ്പൂക്കള്‍, ഊഞ്ഞാലില്‍, സഹ്യന്റെ മകന്‍, സാവിത്രി, ഉജ്ജ്വലമുഹൂര്‍ത്തം, വൈസ്രോയിയും കുരങ്ങുസൂപ്പും, സര്‍പ്പക്കാട്, ജലസേചനം, ചരിത്രത്തിലെ ചാരുദൃശ്യം, കൃഷ്ണാഷ്ടമി, കഴുതയും കുതിരയും, വിഷുക്കണി, ഓര്‍മ്മകള്‍ എന്നീ പതിനാറു കവിതകളെക്കുറിച്ചുള്ള ആസ്വാദനമാണ് വൈലോപ്പിള്ളി സ്മാരക സമിതി പ്രസിദ്ധീകരിച്ച ഒറ്റക്കവിതാ പഠനങ്ങളെന്ന ഈ പുസ്തകം. വൈലോപ്പിള്ളിയുടെ ദര്‍ശനത്തെ പ്രഖ്യാപിക്കുന്ന ഒരു നാലുവരി അദ്ദേഹത്തിന്റെ വരികളില്‍ നിന്നുതന്നെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും ...